ലാലേട്ടനെ തല്ലിയാല്‍ മമ്മൂട്ടി തിരിച്ച് തല്ലും! ഡാഡി ഗിരിജയെ തല്ലിക്കൊണ്ടിരിക്കുകയാണെന്ന് മമ്മൂട്ടി
Recommended Video

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്ക് നാട്ടില്‍ വിസ്മയമാവാന്‍ പോവുകയാണ്. വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന യാത്ര റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികളെല്ലാം ഗംഭീരമായി നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് യാത്രയുടെ ട്രെയിലര്‍ ലോഞ്ച് നടന്നത്. ചടങ്ങില്‍ മമ്മൂട്ടി സംസാരിച്ച ഓരോ കാര്യവും ശ്രദ്ധേയമായിരുന്നു.
ഒരുപാട് കാര്യങ്ങള്‍ സംസാരിച്ച മമ്മൂട്ടി നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോള്‍ തല്ലി കൊണ്ടിരിക്കുകയാണെന്നും പറയുന്നു. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ വില്ലനായ ഡാഡി ഗിരിജയെ അവതരിപ്പിച്ചത് തെലുങ്ക് നടന്‍ ജഗപതി ബാബുവായിരുന്നു. തെലുങ്ക് ചിത്രമായ യാത്രയില്‍ മമ്മൂട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തില്‍ വില്ലനായിട്ടും ജഗപതി ബാബു അഭിനയിക്കുന്നുണ്ട്.

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മധുരരാജയുടെ ലൊക്കേഷനില്‍ നിന്നുമാണ് മമ്മൂട്ടിയും ജഗപതി ബാബുവും യാത്രയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയത്. യാത്രയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഡാഡി ഗിരിജയെ കുറിച്ചുള്ള മമ്മൂട്ടിയുടെ കമന്റ് എത്തിയത്. നിങ്ങളുടെ ഡാഡി ഗിരിജ ഇതില്‍ അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തെ ഞാനിപ്പോള്‍ തല്ലി കൊണ്ടിരിക്കുകയാണ്. വേറൊന്നുമല്ല മധുരരാജയില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ട്. വില്ലന്‍ വേഷമല്ലേ എന്നും മമ്മൂട്ടി പറയുന്നു.
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്ര ആഗോളതലത്തിലടക്കം വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം തെന്നിന്ത്യയിലെ വമ്പന്‍ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുങ്കിന് പുറമേ മലയാളം, തമിഴ് ഭാഷകളിലേക്ക് മൊഴി മാറ്റിയും ചിത്രമെത്തും.


Click it and Unblock the Notifications











