twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടു വിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് മമ്മൂട്ടി! ദുല്‍ഖറിന്റെ കാര്യങ്ങളില്‍ ഇടപ്പെടാറില്ല!

    |

    Recommended Video

    മീ ടൂവിനെ പിന്തുണച്ച് മമ്മൂക്ക

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം മൂന്ന് ഭാഷകളിലായി റിലീസിനെത്തിയ മമ്മൂട്ടിയുടെ സിനിമകള്‍ ഹിറ്റായി മാറിയ കാഴ്ചയായിരുന്നു കണ്ടത്. ഈ വെള്ളിയാഴ്ച മലയാളത്തില്‍ മറ്റൊരു സിനിമ കൂടി റിലീസിനെത്തുകയാണ്. മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഓരോ സിനിമകളിലൂടെ ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്.

    ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പലപ്പോഴും മമ്മൂട്ടി മറുപടി പറയാറില്ല. എന്നാലിപ്പോള്‍ ദുല്‍ഖറിനെ കുറിച്ച് തുറന്ന് സംസാരിച്ച മമ്മൂട്ടിയുടെ അഭിമുഖം വൈറലാവുകയാണ്. ദുല്‍ഖറിനെ പറ്റി മാത്രമല്ല ലോക സിനിമയിലടക്കം വ്യാപിച്ച മീ ടു മൂവ്‌മെന്റിനെ കുറിച്ചും മെഗാസ്റ്റാര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി മനസ് തുറന്നത്.

     മമ്മൂട്ടിയുടെ വാക്കുകളിലേക്ക്..

    മമ്മൂട്ടിയുടെ വാക്കുകളിലേക്ക്..

    ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മമ്മൂട്ടി വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. മകനും യങ് സൂപ്പര്‍സ്റ്റാറുമായ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണെന്നും മറ്റ് കാര്യങ്ങളില്‍ ഇടപൊടറില്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. ദുല്‍ഖര്‍ അവന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്. അവന്‍ തന്നെയാണ് അവന്റെ സിനിമകളും മുന്നോട്ടുള്ള വഴികളും തിരഞ്ഞെടുക്കുന്നത്. അക്കാര്യത്തില്‍ ഞാനൊരുക്കിലും ഭാഗമല്ല. ഞാന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്.

     മീ ടുവിനെ കുറിച്ചുള്ള അഭിപ്രായം

    മീ ടുവിനെ കുറിച്ചുള്ള അഭിപ്രായം

    മീടു മൂവ്‌മെന്റിനെ കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞിരിക്കുകയാണ്. വൈകിയാണെങ്കിലും തുറന്ന് പറച്ചിലുകള്‍ നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ മുന്‍പും സിനിമാമേഖലയില്‍ നടന്നിരുന്നു. എന്നാല്‍ നമ്മള്‍ അറിയുന്നത് ഏറെ വൈകിയാണ്. നിലവില്‍ മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നും മമ്മൂട്ടി പറയുന്നു. സിനിമയാണ് തന്റെ ഏറ്റവും വലിയ പാഷന്‍. ജീവിതത്തില്‍ ഏറ്റവും അധികം മുന്‍തൂക്കം നല്‍കുന്നത് സിനിമയ്ക്കാണെന്നും മമ്മൂട്ടി സൂചിപ്പിച്ചു. ഈ പാഷന്‍ തന്നെയാണ് പ്രായം തളര്‍ത്താത്ത ലുക്കിന് പിന്നിലെ കാരണവും.

     മാമാങ്കത്തെ കുറിച്ച്

    മാമാങ്കത്തെ കുറിച്ച്

    അഭിമുഖത്തില്‍ മാമാങ്കത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ മമ്മൂട്ടി തുറന്ന് പറഞ്ഞിരുന്നു. 16, 17 നൂറ്റാണ്ടുകളിലാണ് കഥ നടക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ഉത്സവത്തിനാണ് മലയാളം വേദിയാകുന്നത്. കുടിപകയുടെ ചരിത്രം രേഖപ്പെടുത്തിയ പോരാട്ടത്തിനും പെറ്റമ്മയേക്കാള്‍ ജന്മനാടിന്റെ മാനത്തിന് വിലകല്‍പ്പിച്ച ധീരന്മാരായ ചാവേറുകളുടെ ചോര കൊണ്ടെഴുതിയ മാമാങ്കത്തിനും മലയാളക്കര വീണ്ടും സാക്ഷിയാവാന്‍ പോവുകയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം മലയാളത്തിന്റെ മഹാമേളയായിരുന്നു. ലോക രാജ്യങ്ങള്‍ നമ്മുടെ മണ്ണില്‍ ആശ്ചര്യത്തോടെ കാലുകുത്തിയ മഹത്തായ മാമാങ്ക കാലത്തിന്റെ ഓര്‍മ്മകളുമായിട്ടാണ് ചിത്രം വരുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളെയാണ് മമ്മൂട്ടി അടക്കം സിനിമയിലെ മറ്റ് താരങ്ങള്‍ അവതരിപ്പിക്കുന്നത്.

     വിസ്മയമാവാന്‍ മാമാങ്കം

    വിസ്മയമാവാന്‍ മാമാങ്കം

    ബിഗ് ബജറ്റിലൊരുക്കുന്നു എന്നത് മാത്രമല്ല സിനിമയുടെ ഇതിവൃത്തം എന്താണെന്ന് പുറത്ത് വന്നത് മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. വടക്കന്‍ വീരഗാഥയും പഴശ്ശിരാജയും തിയറ്ററുകളിലേക്ക് എത്തിച്ച മമ്മൂട്ടി മാമാങ്കത്തിലൂടെയും അതിശയിപ്പിക്കാനുള്ള വരവാണെന്നാണ് ആരാധകര്‍ പറയുന്നത്. സജീവ് പിള്ള തിരക്കഥ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണം സംവിധാനം എം പത്മകുമാര്‍ ഏറ്റെടുത്തു. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പൂജ ഹോളിഡേ ലക്ഷ്യമാക്കി റിലീസിനൊരുങ്ങുകയാണ്. ട്വിറ്ററിലെ ഇന്ത്യാ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്ന മാമാങ്കം റിലീസിന് ശേഷം കേരളത്തില്‍ ഒരു വിപ്ലവമാവാനുള്ള സാധ്യതകളുണ്ട്.

    പ്രമോഷന്‍ ആരംഭിക്കുന്നു

    പ്രമോഷന്‍ ആരംഭിക്കുന്നു

    ഷൂട്ടിംഗ് തീര്‍ന്നതോടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മാണം. കേരളത്തിലും ആഗോളതലത്തിലും വമ്പന്‍ റിലീസാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒന്നിച്ച് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. പ്രാചി തെഹ്ലന്‍, തമിഴ് നടന്‍ അരവിന്ദ് സ്വാമി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, അഭിരാമി അയ്യര്‍, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, സുനില്‍ സുഗദ, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും. ഇവരെ കൂടാതെ നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാവും. എം ജയചന്ദ്രനാണ് മാമാങ്കത്തിന് സംഗീതമൊരുക്കുന്നത്.

    English summary
    Mammootty opens about me too and mamankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X