For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് പൃഥ്വിരാജ് ലണ്ടനിലാണ്! മധുരരാജയില്‍ പൃഥ്വി വരാത്തതിന് കാരണം വെളിപ്പെടുത്തി മമ്മൂട്ടി!

  |
  എന്തുകൊണ്ട് രാജയില്‍ പ്രഥ്വി ഇല്ല? | filmibeat Malayalam

  ഇത്തവണത്തെ അവധിക്കാലം ലക്ഷ്യമാക്കി നിരവധി സിനിമകളാണ് തിയറ്ററുകളില്‍ എത്തി കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തു. ഇനി ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മധുരരാജയ്ക്ക് വേണ്ടിയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായിട്ടെത്തുന്ന ചിത്രം വൈശാഖിന്റെ സംവിധാനത്തിലാണ് എത്തുന്നത്.

  സിനിമയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടിയും വൈശാഖും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രസകരമായ കാര്യങ്ങളാണ് മമ്മൂട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്. അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗം വന്നിട്ടും പോക്കിരിരാജയുടെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവില്ലേ എന്ന് മമ്മൂട്ടി ചോദിക്കുന്നു.

   മമ്മൂട്ടിയോടുള്ള ചോദ്യം

  മമ്മൂട്ടിയോടുള്ള ചോദ്യം

  2009 ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ പത്ത് വര്‍ഷത്തിനിപ്പുറം പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന് പോലും വലിയ മാറ്റങ്ങള്‍ സംഭവിച്ചതിന് ശേഷം അതേ ഫോര്‍മുലയില്‍ ഒരു ചിത്രം വീണ്ടും വരുമ്പോള്‍ എത്രമാത്രം ആത്മവിശ്വാസത്തോടു കൂടിയാണ് മധുരരാജയെ സമീപിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായി രസകരമായ കാര്യങ്ങളായിരുന്നു മമ്മൂട്ടി പറഞ്ഞത്.

   രാജയോട് മാത്രം എന്താ ഇങ്ങനെ..

  രാജയോട് മാത്രം എന്താ ഇങ്ങനെ..

  സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. ഈ സിനിമ നന്മയുടെ ഭാഗത്ത് നില്‍ക്കുന്ന ചിത്രമാണ്. തിന്മയെ നന്മ ജയിക്കുന്നത് തന്നെയാണ് കഥ. ഫ്രാഞ്ചൈസി ചിത്രങ്ങള്‍ ലോകസിനിമയില്‍ എത്രയോ കാലങ്ങളായി വരുന്നുണ്ട്. അവഞ്ചേഴ്‌സിന്റെ പതിനാലാം ഭാഗമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതെല്ലാം ഒരു ചോദ്യവും കൂടാതെ കാണുന്നുണ്ട്. പിന്നെ ഈ പാവം രാജയോടെന്തിനാ ഇങ്ങനെ! മമ്മൂട്ടി ചോദിക്കുന്നു.

   പൃഥ്വിരാജ് വരാത്തതിന് കാരണം

  പൃഥ്വിരാജ് വരാത്തതിന് കാരണം

  പോക്കിരിരാജയില്‍ എന്റെ സഹോദരനായിട്ടെത്തിയത്് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും മമ്മൂട്ടി പറഞ്ഞു. മധുരരാജ വിവിധ ഭാഷകളില്‍ വൈകാതെ റിലീസ് ചെയ്യുന്നുണ്ട്. ആ ഭാഷകളിലെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ക്കും മലയാളികളുടെ അതേ പോലെ സിനിമയെ ആസ്വദിക്കാനായാല്‍ തീര്‍ച്ചയായും ചിത്രം ദക്ഷിണേന്ത്യയില്‍ വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. നെല്‍സണ്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം സലിം കുമാര്‍ അനുശ്രീ, രമേഷ് പിഷാരടി, ബൈജു ജോണ്‍സണ്‍, പീറ്റര്‍ ഹെയിന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

  വിഷുവിന് രാജയെത്തും..

  വിഷുവിന് രാജയെത്തും..

  ഇത്തവണത്തെ വിഷുവിന് മധുരരാജയും തിയറ്ററുകളിലുണ്ടാവും. അവധിക്കാലം ലക്ഷ്യമാക്കിയെത്തുന്ന സിനിമ ഏപ്രില്‍ പന്ത്രണ്ടിനാണ് റിലീസ് ചെയ്യുന്നത്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എത്തുന്നതാണെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്നൈാരു എന്റര്‍ടെയിനര്‍ മൂവിയായിരിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും മധുരരാജയ്ക്കുണ്ട്.

   താരസമ്പന്നമാണ്

  താരസമ്പന്നമാണ്

  പോക്കിരിരാജ ഏറ്റവും ജനപ്രിയമാക്കിയത് കോമഡി രംഗങ്ങളിലൂടെയായിരുന്നു. പോക്കിരിരാജ താരസമ്പന്നമായിരുന്നെങ്കില്‍ അതിലും താരങ്ങളാണ് മധുരരാജയില്‍ അണിനിരക്കുന്നത്. ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും ഒരുപാട് താരങ്ങള്‍ ചിത്രത്തിലുണ്ടാവും.

  English summary
  Mammootty opens about Prithviraj in Madhura raja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X