For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോഴും ആ പേടി മാറിയിട്ടില്ല, ആ സമയം ആകുമ്പോള്‍ ഒരു പിടപ്പ് ഉണ്ടാകും; മമ്മൂട്ടി പറയുന്നു

  |

  പ്രഖ്യാപനം മുതല്‍ മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. ബിഗ് ബിയ്ക്ക് ശേഷം അമല്‍ നീരദ് മമ്മൂട്ടി കൂട്ട്‌കെട്ട് ഒന്നിച്ചെത്തുന്ന ചിത്രം മാര്‍ച്ച് 3 ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് സിനിമ റിലീസിനായി എത്തുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മെഗാസ്റ്റാര്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഒരുപാട് പ്രതീക്ഷകളാണ് ചിത്രം നല്‍കുന്നത്.

  മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല; കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

  ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി മമ്മൂട്ടിയും അമല്‍ നീരദും എത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു ചിത്രീകരണം നീട്ടി വയ്ക്കുന്നത്. ബിലാല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. എല്ലാം സാധാരണ രീതിയില്‍ ആയാല്‍ മാത്രമേ സിനിമ ബിലാലിന്റെ ചിത്രീകരണം തുടങ്ങാന്‍ കഴിയുകയുള്ളൂവെന്ന് അണിയറപ്രവര്‍ത്തകര്‍ അന്ന് അറിയിച്ചിരുന്നു.

  അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്ക

  ബിഗ് ബിയെ പോലെ തന്നെ മമ്മൂട്ടിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും ഭീഷ്മ പര്‍വ്വം എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. മെഗാസ്റ്റാറിന്റെ ലുക്കും പുറത്ത് വന്ന ട്രെയിലറുമൊക്കെ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

  സിനിമയില്‍ എത്തി 41 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ പേടിയുണ്ടെന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്. മാത്യഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം സൗബിനും അഭിമുഖത്തിലുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ ടെന്‍ഷനടിച്ച് നില്‍ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ട് എത്രനാളായി എന്ന ചോദ്യത്തിനായിരുന്നു മമ്മൂക്കയുടെ മറുപടി. മെഗാസ്റ്റാറിന്റെ വാക്കുകള്‍ ഇങ്ങനെ.

  ''ക്യാമറക്ക് മുന്നില്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് 41 വര്‍ഷമായി. അത് പുറത്തേക്ക് കാണുന്നില്ലന്നേയുള്ളു.ഉള്ളില്‍ ഒരു പിടപ്പ് ഉണ്ടാകും. അത് ഏത് വലിയ നടനായാലും ഉണ്ടാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്റ്റാര്‍ട്ട്, ക്യാമറ ആക്ഷന്‍ പറഞ്ഞ് കട്ട് പറയും വരെ നമ്മള്‍ വേറെ ഒരു ലോകത്താണ്. നമ്മള്‍ വേറെ ഒരു മനുഷ്യരാണ്. വെറോരു ബ്ലഡ് പ്രഷറാണ്, സങ്കീര്‍ണതകളുടെ ഒരു ലോകത്തേക്കാണ് നമ്മള്‍ പോകുന്നത്. നമ്മളെ രക്ഷപ്പെടുത്താന്‍ ഈ സ്റ്റാര്‍ട്ടും കട്ടും ഒരു മനുഷ്യനുമില്ല നമ്മള്‍ മാത്രമേയുളളൂ''.. മമ്മൂട്ടി പറയുന്നു.

  മലയാള സിനിമ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനെ കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. മലയാള സിനിമയുടെ ഏറ്റവും വലിയ ഗുണം മലയാളികള്‍ അല്ലാത്തവരും മലയാള സിനിമ കണ്ടു തുടങ്ങി എന്നതാണ്. അത് വലിയ സന്തോഷകരമായ കാര്യമാണെന്നും താരം വ്യക്തമാക്കി.

  Recommended Video

  സ്ലോമോഷൻ ആണോ പടം എന്ന് ചോദിച്ചപ്പോൾ സ്ലോമോഷനിൽ കോക്രി കാണിച്ചു മമ്മൂക്ക | Filmibeat Malayalam

  കഥാപാത്രത്തില്‍ നിന്ന് തിരികെ എത്തുന്നതിനെ കുറിച്ചും മെഗാസ്റ്റാര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ''രാവിലെ ചെല്ലുമ്പോള്‍ മാത്രമേ കഥാപാത്രത്തില്‍ കയറുകയുള്ളൂ. വെകുന്നേരം ഇറങ്ങി പോരും. കഥാപാത്രം നമ്മുടെ മെമ്മറിയില്‍ ഉണ്ടാവും. എന്നാല്‍ വിചാരത്തില്‍ ഉണ്ടാവില്ല. മെമ്മാറിയില്‍ ആ കഥാപാത്രം എപ്പോഴും ഉണ്ടാവും അവിടെ ചെന്ന് ഓപ്പണ്‍ ചെയ്താല്‍ മതി. സ്റ്റാര്‍ട്ട്
  ആക്ഷന്‍ പറയുമ്പോള്‍ ഉള്ളിലൊരു പിടപ്പുണ്ട്. ഒരു ചങ്കിടിപ്പിണ്ടെന്നും മമ്മൂക്ക പറയുന്നു. സിനിമയിലെ 40 വര്‍ഷങ്ങള്‍ പിന്നിട്ടോട്ട് പോയാല്‍ പഴത് പോലെ ചാന്‍സ് ചോദിച്ച് നടക്കുന്ന മമ്മൂട്ടിയായിരിക്കുമെന്നും'' അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

  English summary
  Mammootty Opens Up About His Camera Fear, Video Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X