twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധാനം താല്‍പര്യം ഉണ്ടായിരുന്നു; സിനിമ എപ്പോള്‍; വെളിപ്പെടുത്തി മമ്മൂട്ടി

    |

    മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മാര്‍ച്ച് 3 ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 14 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി അമല്‍ നീരദ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റീലീസ് ചെയ്ത ആദ്യ ദിവസം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 3.676 കോടി രൂപ ചിത്രം നേടിയതായി ഫ്രൈ ഡേ മാറ്റിനി ട്വീറ്റ് ചെയ്തിരുന്നു്. സംസ്ഥാനത്തെ 1,179 ഷോകളില്‍ നിന്നായി 2,57,332 ലക്ഷം പേരാണ് ഭീഷ്മ പര്‍വം ആദ്യ ദിവസം കണ്ടത്. കൂടാതെ റെക്കോര്‍ഡ് തുകയ്ക്ക് ആണ് ഭീഷ്മപര്‍വത്തിന്റെ കോപ്പിറൈറ്റ് ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് സ്വനന്തമാക്കിയിരിക്കുന്നത്.

    റോഷനോട് അന്ന് ദേഷ്യം തോന്നിയെന്ന് ശ്രീവിദ്യ, അഭിമുഖം കഴിഞ്ഞ് തന്നോട് പറയാന്‍ നടന്‍...റോഷനോട് അന്ന് ദേഷ്യം തോന്നിയെന്ന് ശ്രീവിദ്യ, അഭിമുഖം കഴിഞ്ഞ് തന്നോട് പറയാന്‍ നടന്‍...

    എണ്‍പതുകളിലൂടെയാണ് ഭീഷ്മപര്‍വം മുന്നോട്ട് പോവുന്നതെങ്കിലും സമകാലിക സാമൂഹിക രാഷ്ട്രീയ സംഭവങ്ങള്‍ ചിത്രത്തിലൂടെ പറഞ്ഞ പോകുന്നുണ്ട്. എന്തായാലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി നിറഞ്ഞ തിയേറ്ററുകളില്‍ ഭീഷ്മ പര്‍വം പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ മാസ് എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മൈക്കിളപ്പയായി മെഗാസ്റ്റാര്‍ തകര്‍ക്കുകയാണ്. ലോക്ക് ഡൗണിന് ഇളവുകള്‍ നല്‍കിയതിന് പിന്നാലെയാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ലോക്ക് ഡൗണിലുണ്ടായിരുന്ന അതേ ഗെറ്റപ്പിലായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്.

    എംജിക്കൊപ്പം ബ്രോ ഡാഡിയില്‍ വിനീതിനെ പാടിപ്പിക്കാനുളള കാരണം; വെളിപ്പെടുത്തി ദീപക് ദേവ്എംജിക്കൊപ്പം ബ്രോ ഡാഡിയില്‍ വിനീതിനെ പാടിപ്പിക്കാനുളള കാരണം; വെളിപ്പെടുത്തി ദീപക് ദേവ്

    ഭീഷ്മപര്‍വം

    ഭീഷ്മപര്‍വത്തെ കൂടാതെ നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരങ്ങളെല്ലാം സംവിധാനത്തിലും ഒരു കൈ നേക്കാറുണ്ട്. ബറോസുമായി മോഹന്‍ലാല്‍ എത്തുകയാണ്. ഇപ്പോഴിത സിനിമ സംവിധാനത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് മമ്മൂക്ക. സംവിധാന സംരംഭം ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. പണ്ട് സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ കഥയെന്നും മനസ്സില്‍ ഇല്ലെന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

    മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ

    മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ...'' ഞാന്‍ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമയുണ്ടാകും. സംവിധാനമോഹം പണ്ട് ഉണ്ടായിരുന്നു. പത്തു മുപ്പതു കൊല്ലം മുന്‍പ്. എനിക്ക് പറയാന്‍ ഒരു കഥയുണ്ടാകണം. അങ്ങനൊരു കഥ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. ഒരു നടനായി തന്നെ തുടരും എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.

     നിരവധി ആര്‍ട്ടിസ്റ്റുകള്‍

    ഭീഷ്മപര്‍വം എന്ന ചിത്രം നിരവധി ആര്‍ട്ടിസ്റ്റുകളാല്‍ സമൃദ്ധമാണെന്നു മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അവരെയൊക്കെ കഥാപാത്രങ്ങളായി മാത്രമേ കാണുന്നവര്‍ക്കു തോന്നുകയുള്ളൂ. എല്ലാവര്‍ക്കും തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നുറപ്പ്. ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്കു പോലും. പെര്‍ഫെക്ട് കാസ്റ്റിങ്ങും കാലഘട്ടവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇതു വരെ കണ്ട കഥാപാത്രങ്ങളുടെ മുഖമായിരിക്കില്ല ഭീഷ്മപര്‍വത്തില്‍ എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

    കഥാപാത്രങ്ങളുടെ മാനറിസം

    തന്റെ കഥാപാത്രങ്ങളുടെ മാനറിസങ്ങളെ കുറിച്ചും മെഗാസ്റ്റാര്‍ പറയുന്നുണ്ട്. തന്റെ ഓരോ കഥാപാത്രത്തിനു ഓരോ മാനറിസങ്ങളുണ്ട്. സേതുരാമയ്യര്‍, രാജമാണിക്യം, ലൗഡ് സ്പീക്കര്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. അതൊക്കെ സ്വാഭാവികമായി കടന്നു വരുന്നതാണ്. കസബയില്‍ കുണുങ്ങിയുള്ള നടത്തം ഞാന്‍ വെറുതെയൊന്നു ചെയ്തു നോക്കിയതാണ്. അത് അങ്ങ് ഓക്കെയാവുകയായിരുന്നു താരം അഭിമുഖത്തില്‍ പറഞ്ഞു.

    Recommended Video

    ഈ വർഷം മമ്മൂക്ക അങ്ങ് എടുക്കുവാ..ഭീഷ്മ ബോക്സ് ഓഫീസ് തൂത്തുവാരി
    ഭീഷ്മയിലെ മേക്കോവര്‍

    ഭീഷ്മയിലെ മേക്കോവര്‍ ആല്ലെന്നും മേഡ് ഓവര്‍ ആണെന്നും മമ്മൂട്ടി നേത്തൈ മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
    കൊവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാന്‍ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്. ആദ്യം ഞങ്ങള്‍ ബിലാല്‍ തന്നെയാണ് ആലോചിച്ചതെന്നും മമ്മൂട്ടി പറയുന്നുണ്ട്. പിന്നെ ബിലാലിന്റെ താടി വളര്‍ന്നു. എന്നാല്‍ പിന്നെ ബിലാല്‍ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കില്‍ വേണ്ട ബിലാല്‍ താടിക്കാരന്‍ അല്ലല്ലോ എന്ന് അപ്പോള്‍ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാല്‍ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞു.

    English summary
    Mammootty Opens Up About His Movie Direction Interest, interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X