മുരളി മദ്യപിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ട്! അയാള്‍ പിണങ്ങിയതിന്റെ കാരണം അറിയില്ലെന്ന് മമ്മൂട്ടി

മലയാള സിനിമയിലെ യുവനടനായിട്ടാണ് പലരും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. പ്രായം ഏഴുപത് വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ചുള്ളനായി ഇരിക്കുന്ന നടനായിട്ടാണ് മമ്മൂട്ടി ശ്രദ്ധേയനാവുന്നത്. ഇതിന് പിന്നില്‍ ശക്തമായ ഭക്ഷണനിയന്ത്രണവും കഠിനാധ്വാനവുമൊക്കെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

മദ്യപിക്കുന്നതും മറ്റ് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തവരോടും മമ്മൂട്ടി തീരെ അടുപ്പം കാണിക്കാറില്ല. എന്നാല്‍ ചിലരോടുള്ള സൗഹൃദവും അടുപ്പവുമൊക്കെ അതില്‍ ശ്രദ്ധേയമാണ്. മദ്യസേവ നടത്താത്ത ആളാണ് താനെന്നും അങ്ങനെ ആരെങ്കിലും കുടിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു നടന്റേത് മാത്രമായിരിക്കുമെന്നും ഒരിക്കല്‍ മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിരുന്നു.

murali-mammootty

സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തായ മുരളിയെ കുറിച്ചായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. അത്രയധികം സ്‌നേഹവും സൗഹൃദവും മുരളിയുമായി തനിക്കുണ്ടായിരുന്നു. എന്നാല്‍ കാരണം പോലുമറിയാതെ മുരളി താനുമായി പിണങ്ങി നടക്കുകയായിരുന്നു. അതെന്താണെന്ന് പറയാതെ അദ്ദേഹം മരിച്ച് പോവുകയും ചെയ്തു. ഇന്നും തന്റെ മനസിലൊരു വ്യഥയായി അത് കിടക്കുകയാണെന്നാണ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.

അഭിമുഖത്തിനിടെ സംവിധായകന്‍ ഭരതനെ കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. അദ്ദേഹവും തന്നോട് പിണക്കിയതിനെ പറ്റി സൂചിപ്പിച്ചിരുന്നു. 'ഞാനും ഭരതനും തമ്മിലൊരു ശീതസമരം ഉണ്ടായിട്ടുണ്ട്. കാരണം എനിക്കറിയില്ല. പാഥേയം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് ആ സംഭവം നടക്കുന്നത്. അവിടൊരു നോട്ട്ബുക്ക് ഉണ്ടായിരുന്നു. അതില്‍ സംവിധായകനാണ് വലുത്, ഒരു പുല്‍ത്തരിമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാന്‍ പറ്റും', എന്നും ഭരതന്‍ എഴുതി.

ആ ബുക്കിന്റെ അടുത്ത പേജില്‍ അതിന് മറുപടിയായി 'സംവിധായകനെ മറന്നതല്ല, പക്ഷേ നടന്മാരെയാണ് എന്നും ഓര്‍മ്മിക്കുക' എന്ന് ഞാനെഴുതി'. അതൊരു പിണക്കമായി മാറുകയായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. ചിലര്‍ അങ്ങനെയുണ്ട്. എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത്. നടന്‍ മുരളിയും അങ്ങനെയാണ്.

murali-mammootty

ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കുടിക്കില്ല. പിന്നെ ആരെങ്കിലും മദ്യപിച്ചതിന്റെ ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. ഏതൊക്കെ സിനിമയിലാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളോ ശത്രുക്കളോ ആയാലും അതിനിടയില്‍ ഒരു ഇമോഷണല്‍ ലോക്കുണ്ടാവും'.

'അമരം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ സിനിമകൡലൊക്കെ അങ്ങനെയുണ്ട്. ശക്തമായ ഇമോഷണല്‍ ലോക്കാണത്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അയാളങ്ങ് അകന്ന് പോയി. മുരളിയെ എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസിന്റെ ഒക്കെ മരണം ഞാനുമായി സ്നേഹത്തിലായിരിക്കുമ്പോഴാണ്'.

'പക്ഷേ മുരളിയുടെ കാര്യത്തില്‍ എന്താണെന്നറിയാത്തൊരു വ്യഥയുണ്ട്. അയാള്‍ക്ക് എന്തായിരുന്നു എന്നോടുള്ള വിരോധമെന്ന് അറിയില്ല. ഞാനൊന്നും ചെയ്തിട്ടുമില്ല. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ ഗ്രേറ്റ് ആക്ടറാണെന്നടക്കം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്‌തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയതെന്നും', മമ്മൂട്ടി പറയുന്നു.

മുരൡപോയെങ്കിലും പുള്ളിയുടെ കുടുംബവുമായി അടുപ്പമുണ്ടെന്നും മമ്മൂട്ടി മുന്‍പ് സൂചിപ്പിച്ചിരുന്നു. മുരളിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ പോയി. അദ്ദേഹത്തിന്റെ മകളെ ഞാന്‍ അനുഗ്രഹിച്ചു. വിവാഹം സ്വകാര്യമായൊരു ചടങ്ങായിരുന്നത് കൊണ്ട് അതിന് മുന്‍പ് പോയി കാണുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. ഈ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X