ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് സൗബിന്‍. സഹസംവിധായകനായി കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ മലയാള സിനിമയുടെ പ്രധാനഭാഗമായിരിക്കുകയാണ്. കോമഡി, സീരിയസ് എന്നിങ്ങനെ ഏത് തരം കഥാപാത്രങ്ങളും നടന്‍ എന്ന നിലയില്‍ സൗബിന്റെ കൈകളില്‍ ഭദ്രമാണ്. പറവ എന്ന ഒറ്റ ചിത്രം മതി സൗബിന്‍ എന്ന സംവിധായകന് കയ്യടി നേടാന്‍. അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് പറവയിലൂടെ താരം തെളിയിച്ച് കൊടുക്കുകയായിരുന്നു. തന്റെ പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് സൗബിന്‍ ഇപ്പോള്‍.

പറവയ്ക്ക് ശേഷം സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓതിരം കടകം'. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനാവുന്നത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദുല്‍ഖര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കിയും സൗബിന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. ഇപ്പോഴിത സൗബിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് മെഗാസ്റ്റാര്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ഭീഷ്മപര്‍വത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാത്യഭൂമിന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ കുറിച്ച് നടന്‍ പറയുന്നത്.

മമ്മൂക്കയെ സംവിധാനം ചെയ്യുമ്പോള്‍

'മമ്മൂക്കയെ സംവിധാനം ചെയ്യുമ്പോള്‍ താങ്കള്‍ ഒരു കോ ആര്‍ടിസ്റ്റ് ആയിരിക്കില്ലല്ലോയെന്നും അതുകൊണ്ട് തന്നെ കൂടെ അഭിനയിക്കുന്ന വേവ് ആയിരിക്കില്ലല്ലോ സംവിധാനം ചെയ്യുമ്പോള്‍?' എന്ന സൗബിനോടുള്ള ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.'' അവന്‍ എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തരികയും ഇത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്നൊക്കെ പറയുകയും ചെയ്യും ഇല്ലേടാ, എന്നായിരുന്നു'' മമ്മൂട്ടിയുടെ പ്രതികരണം.

ദുല്‍ഖര്‍ ചിത്രത്തിന് ശേഷം

'അങ്ങനെ അല്ല, ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അവന്‍ ചൂടാവുമായിരിക്കും, പറയാനൊക്കൂല പിള്ളേരുടെ കാര്യമല്ലേ എന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇയാളെ ഒന്ന് ശരിയാക്കണം എന്ന് പറഞ്ഞ് തന്നെ ഡയറക്ട് ചെയ്യാന്‍ അവന്‍ വെയ്റ്റ് ചെയ്ത് ഇരിക്കുവാണെന്നും' മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയൊന്നും പറയാതെ ചിരിക്കുകയായിരുന്നു സൗബിന്‍. ദുല്‍ഖര്‍ കഴിഞ്ഞിട്ടേ നമുക്ക് ചാന്‍സുള്ളുവെന്നും ഒപ്പം ചിരിച്ച് കൊണ്ട് മെഗാസ്റ്റാര്‍ പറയുന്നുണ്ട്. പറവയ്ക്ക് മുന്‍പ് തന്നെ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയെന്നും സൗബിന്‍ പറയുന്നു.

സി.ബി.ഐ അഞ്ചില്‍

കൂടാതെ സി.ബി.ഐ അഞ്ചില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുമ്പോഴുണ്ടായ ഒരു അനുഭവവും സൗബിന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു. സി.ബി.ഐയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒരു ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക എന്റെ അടുത്ത് വന്ന് അതൊന്ന് സ്ലോയില്‍ പറയാന്‍ പറഞ്ഞു. സാധാരണ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ ഒരു രീതി എന്നത് പെട്ടെന്ന് പറഞ്ഞുതീര്‍ക്കാമെന്നതാണ്. നമ്മുടെ പാര്‍ട്ട് അങ്ങ് കഴിഞ്ഞല്ലോ എന്ന ചിന്തയാണ്. എന്നാല്‍ കുറേ വ്യത്യാസങ്ങള്‍ മമ്മൂക്ക പറഞ്ഞു തന്നു. വലിയ കാര്യങ്ങളാണ് അതൊക്കെ. അതുവരെ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയാണെന്ന ബോധ്യത്തിലാണ് ഞാന്‍. എന്റെ ആ രീതി സ്ഥിരമായിപ്പോയേനെ. മമ്മൂക്ക അത് തിരുത്തി. പിന്നീട് ഞാന്‍ അത് ശ്രദ്ധിച്ചപ്പോഴാണ് ആ വ്യത്യാസം മനസിലായത്. അതുവരെ എനിക്കത് മനസിലായിരുന്നില്ല, സൗബിന്‍ പറഞ്ഞു.

ഭീഷ്മപര്‍വം

ഭീഷ്മപര്‍വത്തിലെ മമ്മൂട്ടി - സൗബിന്‍ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അജാസ് എന്ന കഥപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിച്ചത്. കാഴ്ചക്കാരില്‍ ഏറെ വൈകാരികത സൃഷ്ടിച്ച ഒരു കഥാപാത്രമായിരുന്നു ഇത്. സൗബിന്റെ ഇമോഷണല്‍ സീനിനോടൊപ്പം തന്നെ ആക്ഷന്‍ രംഗങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമായിരുന്നു ഭീഷ്മപര്‍വം. മൈക്കിളപ്പ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിച്ചിരുന്നത്. മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X