twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍; ഇപ്പോഴും ചാന്‍സ് ചോദിക്കാറുണ്ട്, കാരണം വെളിപ്പെടുത്തി മമ്മൂക്ക

    |

    മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം. മാര്‍ച്ച് 3 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. പ്രഖ്യാപനം മുതല്‍ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദ് ഒന്നിക്കുന്ന ചിത്രമാണിത്. ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴായിരുന്നു ഭീഷ്മപര്‍വവുമായി ഈ ടീം എത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിലാലിന്റെ ചിത്രീകരണം നീണ്ടു പോവുകയാണ്.

    മമ്മൂക്കയ്ക്ക് അങ്ങനെ വിളിച്ചത് ഇഷ്ടപ്പെട്ടില്ല, ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, അനുഭവം പറഞ്ഞ് വിനോദ് കോവൂര്‍മമ്മൂക്കയ്ക്ക് അങ്ങനെ വിളിച്ചത് ഇഷ്ടപ്പെട്ടില്ല, ഷൂട്ടിംഗ് നിര്‍ത്തിവെച്ചു, അനുഭവം പറഞ്ഞ് വിനോദ് കോവൂര്‍

    ഭീഷ്മ പര്‍വം പ്രഖ്യാപിച്ചത് മുതലെ ആകാംക്ഷയോടെയായിരുന്നു ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒപ്പം തന്നെ പുറത്ത് വന്ന ട്രെയിലര്‍ ചിത്രത്തിനായുള്ള ആകാംക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍ സംവിധായകന്‍ അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

    കഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതുകഥ ഇഷ്ടമായില്ലെന്ന് എല്ലാവരുടെയും മുന്നിവെച്ച് ആസിഫ് അലി പറഞ്ഞു: അനുഭവം പറഞ്ഞ് സേതു

    സിനിമയോടുള്ള ആഗ്രഹം

    സിനിമയോടുളള അടക്കാനാവാത്ത ആഗ്രഹമാണ് മമ്മൂട്ടിയെ ഇന്ന് ഇന്ത്യന്‍ സിനിമയുടെ മിന്നുംതാരമാക്കി മാറ്റിയത്. അഭിനയവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കുടുംബത്തില്‍ നിന്നാണ് മെഗാസ്റ്റാര്‍ സിനിമയില്‍ എത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. റോളുകള്‍ പലതും ചോദിച്ച് വാങ്ങുകയായിരുന്നു അദ്ദേഹം. ഇപ്പോഴും അത് തുടര്‍ന്ന് പോവുകയാണ്. ഭീഷ്മപര്‍വത്തിന്റെ പ്രേമോഷന്റെ ഭാഗമായി മൂവിമാന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്രയും വലിയ നടനായിട്ടും സിനിമയില്‍ ചാന്‍സ് ചോദിക്കുന്നോ എന്ന ചോദ്യത്തിനായിരുന്നു സിനിമയോടുള്ള അടക്കാനാവാത്ത താല്‍പര്യത്തെ കുറിച്ച് നടന്‍ പറഞ്ഞത്.

     ചാന്‍സ് ചോദിക്കും

    ഏതെങ്കിലും സംവിധായകരെ കാണുമ്പോള്‍ അല്ലെങ്കില്‍ എഴുത്തുകാരെ കാണുമ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്യണ്ടേ എന്ന് താന്‍ ചോദിക്കാറുണ്ടെന്നും അത് ചാന്‍സ് ചോദിക്കല്‍ തന്നെയാണെന്നും മമ്മൂക്ക പറയുന്നു. യഥാര്‍ത്ഥത്തില്‍ അത്ര അത്യാഗ്രഹം ഉള്ള ആളാണ് ഞാന്‍. സിനിമയോട് എനിക്ക് അത്രയ്ക്ക് ഭ്രമമാണ്. അതുകൊണ്ട് ചാന്‍സ് ചോദിച്ചുപോകുന്നതാണ്. അതൊരു കുറവായിട്ട് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ചോദിക്കാതെ ഒന്നും കിട്ടില്ല, മമ്മൂട്ടി പറഞ്ഞു.

    ഭീഷ്മയും ബിലാല്‍

    ഒപ്പം ഭീഷ്മയെ കുറിച്ചും വരാന്‍ പോകുന്ന ബിലാലിനെ കുറിച്ചുമൊക്കെ മെഗാസ്റ്റാര്‍ പറയുന്നുണ്ട്. ബിലാല്‍ പോലൊരു സിനിമയല്ല ഭീഷ്മ. മൈക്കിള്‍ മൈക്കിളാണെന്നും ബിലാലുമായി മൈക്കിളിന് ബന്ധമില്ലെന്നും താരം പറയുന്നുണ്ട്. 1986 ലാണ് ഈ കഥ നടക്കുന്നത്. ബിലാലിന്റെ കാലമല്ല അത്. രണ്ടും രണ്ട് കഥയാണ്, മമ്മൂട്ടി പറഞ്ഞു.

    ചിത്രത്തിലെ ഗെറ്റപ്പ്

    ചിത്രത്തിലെ ഗെറ്റപ്പിനെ കുറിച്ചും പറയുന്നുണ്ട്. ചിത്രത്തില്‍ മേക്ക് ഓവര്‍ അല്ലെന്നും മേഡ് ഓവര്‍ ആണെന്നുമാണ് മമ്മൂട്ടി പറയുന്നത്.
    കൊവിഡും ലോക്ക്ഡൗണുമായി പുറത്തിറങ്ങാന്‍ വേറെ വഴിയൊന്നും ഇല്ലാതായി. 275 ദിവസം കഴിഞ്ഞിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ആ സമയത്ത് നീളത്തിലുള്ള താടി വന്നു. അപ്പോഴാണ് ഈ കഥയുടെ ഡിസ്‌കഷനും കാര്യങ്ങളും നടക്കുന്നത്.ആദ്യം ഞങ്ങള്‍ ബിലാല്‍ തന്നെയാണ് ആലോചിച്ചത്. പിന്നെ ബിലാലിന്റെ താടി വളര്‍ന്നു. എന്നാല്‍ പിന്നെ ബിലാല്‍ താടി വെച്ച് വരാമെന്ന് വിചാരിച്ചു. അല്ലെങ്കില്‍ വേണ്ട ബിലാല്‍ താടിക്കാരന്‍ അല്ലല്ലോ എന്ന് അപ്പോള്‍ തോന്നി. മാത്രമല്ല ഷൂട്ടിങ് ഇവിടെ ഒതുങ്ങുകയുമില്ല. പുറത്തേക്കൊക്കെ പോകേണ്ടി വരും. അതുകൊണ്ട് ഇവിടെ തന്നെ തീര്‍ക്കാന്‍ പറ്റുന്ന ഒരു സിനിമയായിട്ടാണ് ആലോചിച്ചത്. എന്നാല്‍ എഴുതി വന്നപ്പോഴേക്കും ഇതും വലിയ സിനിമയായി. അങ്ങനെയൊക്കെയാണ് കഥാപാത്രത്തിന് ഈ രൂപമാവുന്നത്, മമ്മൂട്ടി പറഞ്ഞു.

    Recommended Video

    എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
    സിനിമയുടെ കഥ

    കുടുംബകഥയല്ല കുടുംബങ്ങളുടെ കഥയാണ് ഭീഷ്മ പര്‍വമെന്നും മമ്മൂട്ടി അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാ കഥാപാത്രങ്ങള്‍ക്കും വേരുകളുണ്ട്. അമല്‍ നീരദിന്റെ കയ്യില്‍ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും.15 വര്‍ഷം കഴിഞ്ഞ് വരുമ്പോള്‍ എല്ലാ അപ്‌ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രേക്ഷകര്‍ മാറി, ഡിജിറ്റല്‍ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും താരം കൂട്ടിച്ചേര്‍ത്തു.

    English summary
    Mammootty Opens Up About Why He Ask For Chance In Cinema, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X