ഭാര്യയ്ക്ക് അഭിനയിക്കുന്നത് അത്ര ഇഷ്ടമുണ്ടായിരുന്നില്ല, 42 വര്‍ഷമായി സഹിക്കുന്നു: തുറന്ന് പറഞ്ഞ് മമ്മൂട്ടി

വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലുമടക്കം പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലാണ് മമ്മൂട്ടിയെന്ന 73 കാരന്റെ പ്രകടനം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടനെന്ന നിലയില്‍ തന്റെ കരിയര്‍ ആരംഭിച്ചതിനെക്കുറിച്ചും തന്റെ ഭാര്യ സുല്‍ഫത്തിനെക്കുറിച്ചുമൊക്കെ മനസു തുറുക്കുകയാണ് നടന്‍.

ഭാര്യ സുല്‍ഫത്തിന് ആദ്യം താന്‍ അഭിനയിക്കാന്‍ പോകുന്നതില്‍ ചെറിയ ആഗ്രഹമില്ലായ്മ ഉണ്ടായിരുന്നതായും പിന്നീട് തന്നെ പിന്തുണയ്ക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ഖാലിദ് അല്‍ അമേരിയുമായുള്ള അഭിമുഖത്തിലാണ് വ്യക്തി ജീവിതത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞത്. കുഞ്ഞായിരിക്കുമ്പോള്‍ താന്‍ ആദ്യം കണ്ട സിനിമ തൊട്ട് തന്റെയുള്ളില്‍ ഒരു അഭിനേതാവുണ്ടായിരുന്നെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നു.

mammootty

'ഒരു ഏഴോ എട്ടോ വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് ഒരു അഭിനേതാവാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതേ ആഗ്രഹവും പാഷനും ഇന്‍ഡസ്ട്രയില്‍ എത്തുന്നത് വരെ ഉണ്ടായിരുന്നു,' മമ്മൂട്ടി പറഞ്ഞു. താന്‍ നിയമമായിരുന്നു പഠിച്ചിരുന്നത്. അതിന് പിന്നാലെ തന്നെ വീണ്ടും അഭിനയ മോഹം വീണ്ടും തലപൊക്കി. 1979ല്‍ വിവാഹിതനുമായി. എന്നാല്‍ അതിന് ശേഷം പതുക്കെ സിനിമയില്‍ ലീഡ് കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

എംടി വാസുദേവന്‍നായരുമായി അവിചാരിതമായി ഒരു കൂടിക്കാഴ്ച നടന്നതിന് പിന്നാലെയാണ് തനിക്ക് സിനിമയില്‍ നായകനായി അവസരം ലഭിച്ചു തുടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് തന്റെ അഭിനയിക്കാനുള്ള ആഗ്രഹവും കാര്യങ്ങളും കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും മമ്മൂട്ടി പറഞ്ഞു. അദ്േദഹം തനിക്ക് അവസരങ്ങള്‍ തന്നു. അങ്ങനെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും മമ്മൂട്ടി പറഞ്ഞു.

താന്‍ ഒരു അഭിഭാഷകനായി ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് അഭിനയ മോഹം കൂടുതലും വന്നതെന്നും മമ്മൂട്ടി അഭിമുഖത്തില്‍ പറഞ്ഞു. 'തുടക്കത്തില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ സുല്‍ഫത്ത് കുറച്ച് കടുംപിടുത്തം പിടിച്ചിരുന്നു. എന്നാല്‍ അവള്‍ക്കെന്നെ ഇഷ്ടമാണ്. സ്വാഭാവികമായും ഞാന്‍ ചെയ്യുന്ന കാര്യങ്ങളും ഇഷ്ടപ്പെടും. 42 വര്‍ഷമായി ഞാന്‍ സിനിമാ മേഖലയില്‍ ഉണ്ട്. അത്രയും കാലമായി അവള്‍ എന്നെയും സഹിക്കുന്നുണ്ട്,' മമ്മൂട്ടി പറഞ്ഞു.

mammootty

വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു മമ്മൂട്ടിയുടേതും സുല്‍ഫത്തിന്റെതും. 1979ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ സുറുമിയാണ്. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലും തെന്നിന്ത്യയിലുമടക്കം തിരക്കുള്ള നടനാണ്. അടുത്ത കാലത്തായി മമ്മൂട്ടി സിനിമ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഉണ്ട, ഭീഷ്മ പര്‍വ്വം, റോര്‍ഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദ കോര്‍, ഭ്രമയുഗം, പുഴു, അബ്രഹാം ഓസ്ലര്‍, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഒരിക്കലും സാമ്യം തോന്നാത്ത വിധത്തിലുള്ള കഥാപാത്രങ്ങളാണ് ഉണ്ടായിരുന്നത്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുഗു, ഹിന്ദി ഭാഷാ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. തെലുഗുവില്‍ വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ യാത്ര, യാത്ര 2 എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X