For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നമ്മുടെ ബന്ധം വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാവില്ലേ; കോളേജ് അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  |

  മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും കൈനിറയെ ആരാധകരുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. കോമഡി വേഷങ്ങളും സീരിയസ് കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളിൽ ഒരുപോലെ ഭഭ്രമാണ്. തുടക്കത്തിൽ സീരിയസ് കഥാപാത്രത്തിലയിരുന്നു മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് കോമഡിയും തന്റെ കൈകളിൽ ഭഭ്രമാണെന്ന് താരം തെളിക്കുകയായിരുന്നു. 2005 ഓടെയാണ് മുഴുനീളം കഥാപാത്രങ്ങളിൽ മെഗാസ്റ്റാർ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. രാജമാണിക്യം, തുറുപ്പുഗുലാൻ, മായാവി,അണ്ണന്‍ തമ്പി എന്നീ ചിത്രങ്ങളിൽ മറ്റൊരു മമ്മൂട്ടിയെ ആണ് കണ്ടത്.

  mammootty

  ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഈ മേഖലയിലേക്ക് എത്തിയത്, കുടുംബവിളക്കിലെ പുതിയ ശീതൾ പറയുന്നു

  എന്നാൽ മമ്മൂട്ടിയെ അടുത്തു അറിയാവുന്നവർക്ക് ഇതൊരു പുതുമയായ കാര്യമായിരുന്നില്ല. മിമിക്രിയും കോമഡിയുമൊക്ക മമ്മൂട്ടിയുടെ കയ്യിലുണ്ട്. കോളേജ് കാലഘട്ടത്തിലൊക്കെ മിമിക്രി അവതരിപ്പിച്ചും കോമഡികള്‍ പറഞ്ഞും നടന്നിരുന്ന ആളായിരുന്നു മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

  ''കോളേജില്‍ ഒരു കൊമേഡിയനായാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ പരിചയപ്പെടുന്നത് തന്നെ വളരെ രസകരമായ സ്റ്റൈലിലാണ്.ഹലോ എന്തൊക്കെയാണ് വിശേഷങ്ങള്‍' ഒരു റെഡിമെയ്ഡ് ചിരിയുമായി ഞാന്‍ പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എന്തു മറുപടി പറയണമെന്നറിയാതെ തികഞ്ഞ അപരിചിത ഭാവത്തോടെയാവും അവളുടെ നില്‍പ്. 'ഓ, എന്നെ മനസ്സിലായില്ല അല്ലേ'. എന്റെ ചോദ്യം. 'ഇല്ല' , ങാ ശരി എന്നാല്‍ പോകട്ടെ, ഞാന്‍ പിന്‍വാങ്ങും. കുറെകഴിഞ്ഞ് വീണ്ടും ആ പെണ്‍കുട്ടിയുടെ അടുത്ത് ചെല്ലും. 'അല്ല. എന്നെ മനസ്സിലായില്ലേ..ഇല്ലല്ലോ മനസിലായില്ല.. ' ഇതെന്തു കഥ എന്ന ഭാവത്തിലായിരിക്കും പെണ്‍കുട്ടി. 'അതുശരി...ഞാനല്ലേ കുറച്ച് മുമ്പ് നിങ്ങളോട് സംസാരിച്ചത്. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ സ്ഥലം വിടും.

  പുതിയ സന്തോഷം ആഘോഷമാക്കി കുടുംബവിളക്ക് ടീം, ഇക്കുറിയും ഒന്നാം സ്ഥാനത്ത്...

  ആദ്യം കാണുന്ന പെണ്‍കുട്ടിയോട് പോലും വളരെ വികാര വായ്‌പോടെ ഞാന്‍ ചോദിക്കും.'ലില്ലിക്കുട്ടി... നമ്മളു തമ്മിലുള്ള ഈ ബന്ധം വീട്ടില റിഞ്ഞാല്‍ പ്രശ്‌നമാവില്ലേ. എന്തുബന്ധം എന്ന മട്ടില്‍ അവള്‍ തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും. ഇങ്ങനെ എത്രയോ തമാശകള്‍, മാസികകളിലും ആഴ്ചപ്പതിപ്പുകളിലും വരുന്ന കാര്‍ട്ടൂണുകളും ഫലിത ബിന്ദുക്കളുമാണ് ഞാന്‍ തട്ടി മൂളിക്കുന്നതില്‍ ഏറെയും. പക്ഷേ ആര്‍ക്കും പരാതിയില്ല. എന്റെ കലാപ്രകടനങ്ങളുടെ ഭാഗമായാണ് എല്ലാവരും ഇത് കാണുന്നത്.

  കോളേജിലെത്തിയതോടെ നടപ്പിലും എടുപ്പിലും വസ്ത്ര ധാരണത്തിലുമെന്നുവേണ്ട ഞാന്‍ ആകെ മാറി. എന്തു കോമാളിവേഷം കെട്ടിയും ഷൈന്‍ ചെയ്യുക എന്നതായി പ്രധാനലക്ഷ്യം. കോളേജിലെ വേഷങ്ങളില്‍ സ്വന്തമായ ഒരു പുതുമയും ശൈലിയും പ്രകടിപ്പിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. ചിലപ്പോള്‍ ഷാള്‍ പുതച്ചുകൊണ്ടാവും ക്ലാസിലിരിക്കുന്നത്. പരസ്യങ്ങളില്‍ കാണുന്ന ഡിസൈന്‍ ഞാന്‍ അനുകരിച്ചിരുന്നു. പത്തോ പന്ത്രണ്ടോ വിലയുള്ള തുണിയാണെങ്കിലും ആരും ഒന്ന് നോക്കിപ്പോവുന്ന ഡിസൈനിലാവും തയ്പ്പിക്കുക. ചെമ്പില്‍ തന്നെയുള്ള രണ്ട് തയ്യല്‍ക്കാര്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് തയ്ച്ച് തന്നിരുന്നു. രമണനും പാപ്പച്ചനും," മമ്മൂട്ടി ഓര്‍ക്കുന്നു.

  സാമന്തയുടെ ഈ വാക്കുകൾ വിവാഹമോചനത്തിനുള്ള ഉത്തരമോ, പ്രതികരിക്കാതെ നാഗചൈതന്യ, മനസ്സിലാകാതെ പ്രേക്ഷകർ

  ലോക്ക് ഡൗണിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത വീരാടപാർവമാണ് ഇനി പുറത്ത് വരുള്ള മമ്മൂട്ടിയുടെ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് ഏകദേശം അവസാനിച്ചിട്ടുണ്ട്. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ നടന്റെ ഒരു ചിത്രം പുറത്ത് വിട്ടിരുന്നു. ഇത് വൈറലുമായിരുന്നു. അണിയറയിൽ നടന്റേതായി നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. വണ്ണും പ്രീസ്റ്റുമാണ് മമ്മൂയുടേതായി പുറത്ത് വന്ന ചിത്രം.തിയേറ്റർ റിലീസായിട്ടാണ് ചിത്രം പുറത്തു വന്നത്. ഒ.ടി.ടിയിലും സിനിമ പ്രദർശിപ്പിച്ചിരുന്നു.

  Read more about: mammootty
  English summary
  Mammootty Opens Up His College days Memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X