twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ഒറ്റ ചവിട്ടിന് അദ്ദേഹം നിലത്തു വീണു, സംവിധായകനെ ചവിട്ടി സംഘട്ടനം പഠിച്ചതിനെ കുറിച്ച് മമ്മൂട്ടി

    |

    മലയാളി പ്രേക്ഷകർക്ക് ഒരുപിടി മികച്ച ചിത്രങ്ങൾ നൽകിയ സംവിധായകനാണ് കെജി ജോർജ്ജ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന് 1975 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. കോലങ്ങൾ, യവനിക,ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മേള , ഇരകൾ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിരുന്നു. ഇന്നും സിനിമാ കോളങ്ങളിൽ കെ.ജി. ജോർജ്ജിന്റെ സിനിമകൾചർച്ചാ വിഷയമാണ്.

    ചുവന്ന വസ്ത്രത്തിൽ ഗ്ലാമറസ് ലുക്കിൽ കിയാര അദ്വാനി, ;ചിത്രങ്ങൾ വൈറലാകുന്നു

    കെജി ജോർജ്ജിന്റ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മേള. ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം 1980 ലാണ് റിലീസ് ചെയ്യുന്നത്. ഒരു സർക്കാസ് കൂടാരത്തില കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടി, രഘു, ശ്രീനിവാസൻ, ലക്ഷ്മി, അഞ്ജലി നായിഡു എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സർക്കസിലെ കോമാളിയായ കുള്ളന്റെ സുന്ദരിയായ ഭാര്യയും പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയായും തമ്മിലുള്ള പ്രണയവും ഇവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ മോട്ടോർ അഭ്യാസിയായി എത്തിയത് മമ്മൂട്ടിയായിരുന്നു. മെഗാസ്റ്റാറിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മേള.

    മികച്ച നടൻ

    ഇപ്പോഴിത കെജി ജോർജ്ജിനെ ചവിട്ടി സംഘട്ടനം പഠിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് മമ്മൂട്ടി..കൈരളി ടിവിയ്ക്ക് വേണ്ടി സംവിധായകൻ രഞ്ജിത്ത് എടുത്ത ഒരു പഴയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടിത്തിയത്. മമ്മൂട്ടിയ്ക്ക് മികച്ച ചിത്രങ്ങൾ നൽകിയ സംവിധായകന്മാരിൽ ഒരാളാണ് കെജി ജോർജ്ജ്. ഇവിടെയുള്ള മികച്ച നടന്മാരക്കാളും പ്രഗത്ഭരായ അഭിനേതാവാണ് കെജി ജോർജ്ജ് എന്നാണ് മമ്മൂട്ടി പറയുന്നത്. താൻ സംഘട്ടന പഠിച്ച കഥയും ഒരു രസകമായ സംഭവവും നടൻ കെജി ജോർജ്ജിനോടൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കവെ പറഞ്ഞിരുന്നു.

    യവനിക

    മെഗാസ്റ്റാറിന്റെ വാക്കുകൾ ഇങ്ങനെ... ഇവിടെയുള്ള മികച്ച നടന്മാരക്കാളും പ്രഗത്ഭരായ അഭിനേതാവാണ് കെജി ജോർജ്ജ്. ഞെട്ടിപ്പോകുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെയ്ക്കുന്നത്. ജോർജ്ജ് സാറിന്റെ രൂപത്തിലും രീതിയിലും അദ്ദേഹം കാണിക്കുന്നതിന്റെ ഒരു ശതമാനം കാണിച്ചാൽ വലിയ അഭിനേതാവ് ആകുമെന്നാണ് മെഗാസ്റ്റാർ പറയുന്നത്. ജോർജ്ജിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് യവനിക. 1982 ൽ പുറത്തിറങ്ങിയ ചിത്രത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച ചിത്രം, കഥ എന്നിവയ്ക്കുളള പുരസ്കാരം ലഭിച്ചിരുന്നു ഈ ചിത്രത്തിലും മമ്മൂട്ടി ഭാഗമായിരുന്നു. ആ ചിത്രത്തിലെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ കൈകൾ പതിഞ്ഞിരുന്നു എന്നാണ് യവനികയുടെ ഓർമ പങ്കുവെച്ച് കൊണ്ട് മമ്മൂട്ടി പറഞ്ഞത്.

    കെജി ജോർജ്ജിനെ ചവിട്ടി

    കെ.ജി. ജോർജ്ജിന്റെ മേള എന്ന ചിത്രത്തിൽ സംഘട്ടനം പഠിച്ച രസകരമായ കഥയും മമ്മൂട്ടി അഭമുഖത്തിൽ പങ്കുവെച്ചിരുന്നു. മേളയിൽ ഒരു ചെറിയ ആക്ഷൻ സീനുണ്ട്. സ്റ്റണ്ട് മാസ്റ്ററൊന്നും ഇല്ല. പുള്ളി തന്നെയാണ് സ്റ്റണ്ട് മാസ്റ്ററും. തനിക്ക് ഇതൊന്നും പരിചയമില്ലായിരുന്നു. പുള്ളി എന്നോട് ഓപ്പോസിറ്റ് സൈഡിൽ നിന്ന് ചവിട്ടാൻ പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. എന്റെ ചവിട്ട് കൊണ്ട് അദ്ദേഹം അവിടെ വീണു. അങ്ങനെ ഡയറക്ടറെ ചവിട്ടിയാണ് ഞാൻ സ്റ്റണ്ട് പഠിക്കുന്നത്. അതിന് പോലും അന്ന് അദ്ദേഹം തയ്യാറായിരുന്നു.

    ഇത്രയും കഷ്ടപ്പാട്  ആണോ

    കെജി ജോർജ്ജിന്റെ ഓണപ്പുടവ എന്ന ചിത്രത്തിലുണ്ടായ ഒരു രസകരമായ സംഭവവും മമ്മൂട്ടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ശരദ, ബഹദൂർ, അടൂർ ഭാസി എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു കുടുംബ ചിത്രമായിരുന്നു അത്. രാത്രിയാണ് ഷൂട്ടിംഗ് നടക്കുന്നത്. രാത്രി ഈ സ്ത്രീയെ ശല്യപ്പെടുത്തുന്ന ഒരു മദ്യപാനിയുടെ സീനായിരുന്നു എടുക്കുന്നത്. അവിടെയുള്ള ആരോ ആണ് സീനിൽ അഭിനയിക്കുന്നത്. രാത്രി 7.30 മണിക്കാണ് ചിത്രീകരണം തുടങ്ങുന്നത്. രാത്രി 11.30 ആയിട്ടും നടൻ ഷോട്ടിൽ അഭിനയിക്കുന്നില്ല. ഇയാൾ അഭിനയിക്കുന്നത് ശരിയാകുന്നില്ല ജോർജ്ജ് സാർ അത് കാണിച്ച് കൊടുന്നു. ഇത് ഇങ്ങനെ തുടരുകയായിരുന്നു.ജോർജ്ജ് സാർ അഭിനയിക്കുന്നതിന്റെ പകുതി പോലും ഈ അഭിനയിക്കാൻ വന്ന ആൾ ചെയ്യുന്നില്ല. താൻ ഇത് കണ്ട് അന്തം വിട്ടു പോയെന്നാണ് മമ്മൂട്ടി പറയുന്നത്. എങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് ഓർത്ത് പോയി. ഇത്രയും കഷ്ടപ്പെടേണ്ടി വരുമോ എന്നുവരെ ചിന്തിച്ചവെന്നും ഓർമ പങ്കുവെച്ച് കൊണ്ട് മെഗാസ്റ്റാർ പറഞ്ഞു

    Recommended Video

    മമ്മൂട്ടി പുകവലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ് | FilmiBeat Malayalam

    വീഡിയോ; കടപ്പാട്, കൈരളി ടിവി

    English summary
    Mammootty Opens Up His stunt seen with director K. G. George, throwback interview Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X