ആരാധകര്‍ക്കൊപ്പം തിയേറ്ററില്‍ സിനിമ കാണാറില്ല, സിനിമയ്ക്കും പോവാറില്ല, കാരണം തുറന്നു പറഞ്ഞ് മമ്മൂട്ടി
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. മാര്‍ച്ച് 3ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് ആരാധകര്‍ മാത്രമല്ല മലയാള സിനിമ ലോകവും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ തന്നെ പ്രതീക്ഷ പങ്കുവെച്ച് പ്രേക്ഷകര്‍ എത്തിയിരുന്നു ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി അമല്‍ നീരദ് ടീം ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. അതുകൂടാതെ മെഗാസ്റ്റാറിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ വന്‍ വിജയമായിരുന്നു. സംവിധായകന്‍ അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. കൈനിറയെ ആരാധകരുള്ള മമ്മൂക്ക ഫാന്‍സിനോടൊപ്പം ഇരുന്ന് തിയേറ്ററില്‍ സിനിമ കാണാത്തത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ്. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആരാധകര്‍ക്കൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്നെന്നും കുറച്ച് പേരോടൊപ്പം സിനിമ കാണുന്നത് ശരിയല്ലെന്നുമാണ് താരം പറയുന്നത്. താനങ്ങനെ സിനിമ കാണാന്‍ പോകാറില്ലെന്നും മമ്മൂക്ക പറയുന്നുണ്ട്.

മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ... ''ഫാന്‍സിനൊപ്പം തന്റെ സിനിമകള്‍ കാണാറില്ല. ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. അങ്ങനെ കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം അങ്ങനെ പോവണ്ട എന്ന് വെച്ചിട്ടാണ്. തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,' മമ്മൂട്ടി പറയുന്നു.

ഫാന്‍സ് ഷോ നിര്‍ത്താനുളള തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ തീരുമാനത്തെ കുറിച്ചും മമ്മൂട്ടി പ്രസ്മീറ്റില്‍ സംസാരിച്ചിരുന്നു. കൂടാകെ ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്നും മെഗസ്റ്റാര്‍ പറഞ്ഞു.'എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,' മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഫാന്‍സ് ഷോ നടത്തുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചിരുന്നു. ഫാന്‍സിനോട് ഷോ കാണരുതെന്ന് പറയാന്‍ പറ്റില്ലല്ലോയെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
Recommended Video

ബിഗ് ബി എന്ന സിനിമ അല്ലെങ്കിലും അത്ര തന്നെ ആവേശം നല്‍കുന്ന ചിത്രമായിരിക്കും ഭീഷ്മപര്‍വ്വമെന്ന് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് രവിശങ്കര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഒരിക്കലും ബിഗ് ബിയെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമം ഭീഷ്മപര്‍വ്വത്തിന്റെ എഴുത്തില്‍ ഉണ്ടായിട്ടില്ലെന്നും രവി ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. വളരെ എക്സൈറ്റഡായി വര്‍ക്ക് ചെയ്ത സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. മമ്മൂക്കയുടെ സിനിമ കൂടി ആയതുകൊണ്ട് എക്സൈറ്റ്മെന്റ് കൂടുതലായിരുന്നു. അതുപോലെ തന്നെ സിനിമയുടെ ഔട്ട്പുട്ടിലും ഞങ്ങള്‍ എക്സൈറ്റഡാണ്. എഴുതുന്ന സമയത്ത് തീര്‍ച്ചയായും നമ്മുടെ മുന്നില്‍ ബിഗ്ബി ഉണ്ടല്ലോ. അപ്പോള്‍ അതിനെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമം അല്ല ഉണ്ടായിട്ടുള്ളത്. ബിഗ്ബി അല്ലാതെ അത്ര തന്നെ ആവേശം ഉണ്ടാക്കുന്ന മറ്റൊരു സിനിമയാണ് ഭീഷ്മപര്‍വ്വം. ആ എക്സ്പീരിയന്‍സ് കൊടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.


Click it and Unblock the Notifications