twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അറിയാത്ത ഭാഷകളിലും താൻ തന്നെ ശബ്ദം കൊടുക്കും, ആ ഡബ്ബിംഗ് രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. കുട്ടികൾക്കും പ്രായമായവർക്കും മെഗാസ്റ്റാർ പ്രിയപ്പെട്ട മമ്മൂക്കയാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ താരത്തെ നെഞ്ചിലേറ്റുന്നുണ്ട്. ഇന്നും മമ്മൂട്ടിയുടെ പഴയ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. എക്കാലത്തും ഓർമിച്ചിരിക്കുന്ന കഥാപാത്രങ്ങളാണിവ.

    സ്റ്റൈലൻ ലുക്കിൽ ഋതു, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു

    മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും മമ്മൂട്ടിയ്ക്ക് നിരവധി ആരാധകരുണ്ട്. മലയാളത്തിലാണ് കൂടുതൽ സജീവമെങ്കിലും അന്യഭാഷ ചിത്രങ്ങളിലും നടൻ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തിലേത് പോലെ തന്നെ ശക്തമായ കഥാപാത്രങ്ങളാകും അന്യഭാഷയിലും മമ്മൂക്കയെ തേടിയെത്തുന്നത് . ഈ കഥാപാത്രങ്ങൾക്ക് മെഗാസ്റ്റാർ തന്നെയാകും ശബ്ദം നൽകുക. മെഗാസ്റ്റാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിനും ആരാധകരേറെയാണ്. പേരൻപ്, യാത്ര തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മെഗാസ്റ്റാറിന്റെ തെന്നിന്ത്യൻ ചിത്രങ്ങൾ.

    ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച്  മമ്മൂട്ടി

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൈരളിക്ക് നൽകിയ മമ്മൂക്കയുടെ പഴയ അഭിമുഖമാണ്. അന്യഭാഷ ചിത്രങ്ങളിൽ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെ കുറിച്ചാണ് മെഗാസ്റ്റാർ പറയുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്യ ഭാഷകളിൽ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞത്. കൂടാതെ തെലുങ്കിൽ ആദ്യമായി ഡബ്ബ് ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും മമ്മൂക്ക പറയുന്നുണ്ട്.16 ദിവസമെടുത്താണ് ആ സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കിയത്.

    ഡബ്ബ്  ചെയ്യുന്നതിനുള്ള  കാരണം

    മറ്റുള്ള ഭാഷകൾ പെട്ടെന്ന് സ്വീകരിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടാണ് എന്റ കഥാപാത്രങ്ങൾക്കെല്ലാം ഞാൻ തന്നെ ശബ്ദം കൊടുക്കുന്നത്. അത് തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ എന്റെ ശബ്ദം തന്നെയാണ് ഉപയോഗിക്കുന്നത്. കെ വിശ്വനാഥിന്റെ സ്വാതി കിരണമാണ് തന്റെ ആദ്യത്തെ തെലുങ്ക് സിനിമ. ആ സിനിമയിലും ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തതെന്നും മമ്മൂക്ക പറയുന്നു

    തെലുങ്ക്  നമ്പൂതിരി

    ചിത്രത്തിൽ ഒരു തെലുങ്ക് നമ്പൂതിരി കഥാപാത്രമായിരുന്നു തനിക്ക്. നമ്മുടെ നാട്ടിൽ നോം എന്തേ വന്നില്യ പോയില്യ എന്ന് നമ്പൂതിരിമാരുടെ ഭാഷ സംസാരിക്കുന്ന തെലുങ്ക് നമ്പൂതിരിയായിരുന്നു. ആഢ്യനായ സംഗീതഞ്ജനും ഒരു അഹങ്കാരിയായിട്ടുള്ള കഥാപാത്രമായിരുന്നു അത്. വളരെ കഠിനമായ വേഷമായിരുന്നു തനിക്ക് അന്ന് ലഭിച്ചത്. 16 ദിവസം എടുത്താണ് ആ സിനിമ ഡബ്ബ് ചെയ്തതെന്നും താരം പറയുന്നു. എങ്കിലും അത് എനിക്ക് വലിയ സന്തോഷമാണ്. അറിയാത്ത കാര്യങ്ങൾ ചെയ്യാനും ഭാഷ പഠിക്കാനും സംസാരിക്കാനുമൊക്കെ വലിയ ഇഷ്ടമാണെന്നും മമ്മൂക്ക പറയുന്നു.

    Recommended Video

    അഖില്‍ അക്കിനേനിയുടെ വില്ലനായി മമ്മൂട്ടി | FilmiBeat Malayalam
    രാജ്യമാണിക്യം

    രാജമാണിക്യം എന്ന സിനിമയുടെ ഓർമയും നടൻ പങ്കുവെയ്ക്കുന്നുണ്ട്. തിരുവനന്തപുരം സ്ലാങ്ങിലാണ് ചിത്രത്തിൽ മുഴുനീളം മമ്മൂക്ക സംസാരിച്ചത്. സിനിമയ്ക്ക് വേണ്ടി ചെയ്ത ഹോം വർക്കുകളെ കുറിച്ചും മെഗാസ്റ്റാർ പറയുന്നുണ്ട്. ഇന്നും മെഗാസ്റ്റാറിന്റെ രാജമാണിക്യം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ആ സിനിമയെ കുറിച്ചുള്ള തന്റെ ഓർമകൾ സുരാജും പങ്കുവെയ്ക്കുന്നുണ്ട്. തന്റെ കരിയറിൽ വലിയ മാറ്റം ഉണ്ടാക്കി ചിത്രമാണ് രാജമാണിക്യം എന്നാണ് സുരാജ് പറയുന്നത്.

    English summary
    Mammootty Opens Up Why He Dubbing Other Language Movie's
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X