twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കറുപ്പ് വസ്ത്രത്തിൽ ഗംഭീര ലുക്കിൽ മമ്മൂക്ക! വരിക്കാശേരി മനയിൽ നിന്നുള്ള താരത്തിന്റെ മാസ് ചിത്രം..

    |

    Recommended Video

    കാലിന്മേല്‍ കാല് കയറ്റി വച്ചുള്ള മമ്മൂക്കയുടെ ആ കൊലമാസ്സ് ഇരിപ്പ്

    മലയാളത്തിലെ ഏക്കാലത്തേയും മാസ് ചിത്രങ്ങൾ സമ്മാനിച്ച സിനിമ ലൊക്കേഷനാണ് വരിക്കാശേറി മന . വരിക്കാശ്ശേരി മന എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം എത്തുന്നത് ദേവാസുരം ആറാം തമ്പുരാൻ, നരസിംഹം പോലെയുള്ള മാസ് ചിത്രങ്ങളാണ്.

    മോഹലാലിനു മാത്രമല്ല മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലും വരിക്കാശ്ശേരി മന ഹിറ്റുകൾ സമ്മനിച്ചിട്ടുണ്ട്. രാപ്പകൽ ,ദ്രോണ എന്നീ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷൻ വരിക്കാശ്ശേരി മനയായിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോഴിത വീണ്ടും മമ്മൂക്ക വരിക്കാശ്ശേരി മനയിൽ എത്തുകയാണ്. താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‌ വൈറലാണ്.

    ഷൈലോക്ക്

    മാസ് ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അണിയറ പ്രവർത്തകർ പുറത്തു വിടാത്ത ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകാണ്. എന്തായാലും ചിത്രത്തിൽ ഗംഭീര ലുക്കിലാണ് മമ്മൂക്ക എത്തുന്നതെന്ന് വ്യക്തമാണ്.

     ഫസ്റ്റ്ലുക്കിനു മുൻപേ

    ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതുവരെ പുറത്തു വന്നിട്ടില്ല. കറുപ്പ് വസ്ത്രം ധരിച്ച് മാസ് ലുക്കിൽ വരിക്കാശ്ശേരി മനയുടെ പൂമുഖത്ത് ചാരു കസോരയിൽ ഇരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്.

     മാസ് ആക്ഷൻ ചിത്രം

    ഷൈലോക്ക് മാസ് ആക്ഷൻ ഫാമിലി ചിത്രമാണ്. സംവിധായകൻ അജയ് വാസുദേവ് തന്നെ ചിത്രത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. അബ്രാഹമിന്റെ സന്തതികൾ, കസബ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗുഡ്വിൽ എന്റർടെയ്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഗുഡ് വിൽ ബാനർ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിൽ മീന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.രാജ്കിരണ്‍, ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റു താരങ്ങൾ.
    അനീഷ് ഹമീദ്, ബിബിന്‍ മോഹന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

    അത് തയ്യാറാണെങ്കിൽ മാത്രം സിനിമ ഏറ്റെടുക്കുക! ഇല്ലെങ്കിൽ വഞ്ചന, ഞാൻ ഇങ്ങനെയാണ്...അത് തയ്യാറാണെങ്കിൽ മാത്രം സിനിമ ഏറ്റെടുക്കുക! ഇല്ലെങ്കിൽ വഞ്ചന, ഞാൻ ഇങ്ങനെയാണ്...

     മാമാങ്കം

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂക്ക ചിത്രമാണ് മാമാങ്കം. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്റപ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് ചിത്രത്തിൽ പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    ഋതുവിൽ തുടങ്ങി കക്ഷി അമ്മിണിപ്പിള്ള വരെ! സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കി ആസിഫ് അലിഋതുവിൽ തുടങ്ങി കക്ഷി അമ്മിണിപ്പിള്ള വരെ! സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കി ആസിഫ് അലി

    English summary
    mammootty pic out shy;ock in varikkaseri mana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X