»   » മമ്മൂട്ടിയ്ക്ക് മോഹന്‍ലാലിന്റെ അച്ഛനാവാം, മോഹന്‍ലാലിന്റെ നായികയുടെ അച്ഛനാവാന്‍ പറ്റില്ലേ?

മമ്മൂട്ടിയ്ക്ക് മോഹന്‍ലാലിന്റെ അച്ഛനാവാം, മോഹന്‍ലാലിന്റെ നായികയുടെ അച്ഛനാവാന്‍ പറ്റില്ലേ?

Posted By: Teresa John
Subscribe to Filmibeat Malayalam

മമ്മൂട്ടി അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പുതുമുഖ നടി പറഞ്ഞതിന്റെ പേരില്‍ വിവാദങ്ങള്‍ കത്തിപടരുകയാണ്. താരത്തിന്റെ ഫാന്‍സായിരുന്നു നടിയ്‌ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മാപ്പ് പറഞ്ഞ് നടിയും നടിയ്ക്ക് പിന്തുണയുമായി പലതാരങ്ങളും രംഗത്തെത്തിയിരുന്നു.

അച്ഛനായി അഭിനയിച്ചോട്ടെ എന്ന് പറയാന്‍ പാടില്ല, എന്നാല്‍ മമ്മൂട്ടിയ്ക്ക് അങ്കിള്‍ ആവാം! ഇത് എന്ത് കഥ?

അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജന്‍ സിനിമയില്‍ ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. ശേഷം മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചതിന് പിന്നാലെയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലും മമ്മൂട്ടിയും ആദ്യമായി അഭിനയിച്ച സിനിമയില്‍ മോഹന്‍ലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്.

മോഹന്‍ലാലിന്റെ അച്ഛന്‍

പടയോട്ടം എന്ന സിനിമയിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചിരുന്നത്.

പടയോട്ടം

ജിജോ പുന്നൂസ് സംവിധാനം ചെയ്ത് 1982 ലായിരുന്നു പടയോട്ടം റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയും പ്രേം നസീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ മോഹന്‍ലാലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

മമ്മൂട്ടിയുടെ അഭിമുഖം


വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും സംവിധായകന്‍ രഞ്ജിത്തും തമ്മില്‍ നടത്തിയ അഭിമുഖത്തില്‍ മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് സംസാരിച്ചിരുന്നു. അതിനിടെ ആദ്യമായി തങ്ങള്‍ അഭിനയിച്ചത് അച്ഛന്‍ മകന്‍ വേഷത്തിലായിരുന്നെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി അച്ഛനായി അഭിനയിച്ചോട്ടെ


അന്ന രാജന്‍ എന്ന ലിച്ചിയുടെ വാ വിട്ട് പോയ വാക്കാണ് വലിയ പ്രശ്‌നമായി മാറിയിരുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് അന്ന ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമായി അഭിനയിച്ചോട്ടെ എന്ന് തമാശയായി പറഞ്ഞിരുന്നത്.

നടിയ്‌ക്കെതിരെ ആക്രമണം


എന്നാല്‍ നടിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇക്കാ ഫാന്‍സ് രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയെ തെറി പറഞ്ഞ് രംഗം വളരെ വഷളാക്കുകയായിരുന്നെങ്കിലും നടി മാപ്പ് പറയുകയും ചെയ്തിരുന്നു.

English summary
Mammootty played mohanlal's father role in Padayottam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam