മമ്മൂട്ടി ചോറുവിളമ്പി! പൃഥ്വിയും സുപ്രിയയും ലൊക്കേഷനില്‍! പേളി ചെന്നൈയില്‍! ചിത്രങ്ങള്‍ വൈറല്‍!
ലൊക്കേഷനിലും കുടുംബത്തിനുമൊപ്പവുമൊക്കെയായി താരങ്ങളും ഓണം ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് മിക്കവരും എത്തിയിരുന്നു. പുതിയ റിലീസും മറ്റ് പരിപാടികളുമൊക്കെയായി പല താരങ്ങളും തിരക്കിലായിരുന്നു. ചാനലുകളിലും വ്യത്യസ്തമായ പരിപാടികളായിരുന്നു തിരുവോണത്തിന് സംപ്രേഷണം ചെയ്തത്. മമ്മൂട്ടി, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ബൈജു തുടങ്ങിയവരെല്ലാം ഇത്തവണ ഓണം ആഘോഷിച്ചത് ലൊക്കേഷനിലായിരുന്നു.
ഷൈലോക്ക് സെറ്റില്‍ സഹപ്രവര്‍ത്തകര്‍ക്ക് സദ്യ വിളമ്പുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ ലൊക്കേഷനിലായിരുന്നു പൃഥ്വിരാജും സുപ്രിയയും ഓണം ആഘോഷിച്ചത്. ഓണത്തിനെത്തിയ ബ്രദേഴ്‌സ് ഡേ മികച്ച പ്രതികരണവുമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് താരം. സിനിമയിലെത്തി 17 വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് വാചാലനായും പൃഥ്വിരാജ് എത്തിയിരുന്നു. താരങ്ങളുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാമത്തെ തവണയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ഷൈലോക്കിന്റെ ലൊക്കേഷനിലായിരുന്നു ഇത്തവണ മമ്മൂട്ടി ഓണം ആഘോഷിച്ചത്. പതിവ് പോലെ തന്നെ സഹപ്രവര്‍ത്തകര്‍ക്ക് സദ്യ വിളമ്പാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ബൈജുവിനും ഹരീഷ് കണാരനുമൊപ്പം സദ്യ കഴിക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
Recommended Video

പുതിയ സിനിമയായ ഡ്രൈവിംഗ് ലൈസന്‍സിന്റെ സെറ്റില്‍ വെച്ചായിരുന്നു പൃഥ്വിരാജ് ഇത്തവണ ഓണം ആഘോഷിച്ചത്. സുപ്രിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണച്ചിത്രമായെത്തിയ ബ്രദേഴ്‌സ് ഡേ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആ സന്തോഷവും താരത്തിനുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയ മേനോനും ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. പൃഥ്വിരാജിനൊപ്പമുള്ള സെല്‍ഫിയുമായാണ് സുപ്രിയ എത്തിയത്. സദ്യ കഴിക്കുമ്പോഴെങ്കിലും കൂളിങ് ഗ്ലാസ് മാറ്റിക്കൂടേ രാജുവേട്ടായെന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.

യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസും ആരാധകര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. കുടുംബസമേതമുള്ള ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. പട്ടുപാവാടയും മുല്ലപ്പൂവുമൊക്കെയായി കുഞ്ഞ് ഇസയായിരുന്നു ചിത്രത്തിലെ താരം. ഇസയുടെ ക്യൂട്ട് ചിത്രം കണ്ത സന്തോഷത്തിലായിരുന്നു ആരാധകര്‍.

സമയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ആസിഫ് എത്തിയത്. കേരള സാരിയണിഞ്ഞ് സമയെത്തിയപ്പോള്‍ കുര്‍ത്തിയിലായിരുന്നു ആസിഫ്. ഇതാണ് തന്റെ ലോകമെന്നും താരം കുറിച്ചിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുകയാണ് ആസിഫ് അലി ഇപ്പോള്‍. നായകനായും അതിഥിയായും ഒരുപോലെ തിളങ്ങിനില്‍ക്കുകയാണ് താരം.

കുടുംബസമേതമായിരുന്നു കൃഷ്ണകുമാറും ഓണം ആഘോഷിച്ചത്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് അഹാനയും വീട്ടിലേക്ക് എത്തിയിരുന്നു. കേരളീയ വേഷത്തിലായിരുന്നു എല്ലാവരും. നിമിഷനേരം കൊണ്ടായിരുന്നു താരകുടുംബത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറിയത്.

ശ്രിനിഷ് അരവിന്ദിന്റെ കുടുംബത്തിനൊപ്പമുള്ള ആദ്യത്തെ ഓണമായിരുന്നു പേളി മാണി ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു ഇവരുടെ ആഘോഷം. പൂക്കളമിടാനും സദ്യയൊരുക്കാനുമൊക്കെയായി പേളിയും സജീവമായിരുന്നു. ബീറ്റ്‌റൂട്ട് പച്ചടിയും ക്യാരറ്റ് ഹല്‍വയുമായിരുന്നു പേളി തയ്യാറാക്കിയത്.

കുടുംബത്തിനൊപ്പമായിരുന്നു റിമി ടോമിയും ഓണം ആഘോഷിച്ചത്. കിയാരയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. ടൊവിനോയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രവുമായും റിമി എത്തിയിരുന്നു. വിശേഷാവസരങ്ങളില്‍ കുടുംബത്തിനൊപ്പമെന്ന തീരുമാനം ഇത്തവണയും പാലിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റിമി.

സകുടുംബമുള്ള ഓണാഘോഷത്തിന്റെ സന്തോഷം പങ്കുവെച്ച് മുക്തയും എത്തിയിരുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം റിമിക്കൊപ്പം ഡാന്‍സ് ചെയ്തതിന്റെ സന്തോഷവും മുക്ത പങ്കുവെച്ചിരുന്നു. ഇവരുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങള്‍ക്കരികിലേക്കെത്തിയ ഇസയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായാണ് കുഞ്ചാക്കോ ബോബനും പ്രിയയും എത്തിയത്. ഇസ വാവയും ഇത്തവണ ആശംസ നേരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്.

വിദേശത്തേക്ക് ചേക്കേറിയെങ്കിലും ആഘോഷനിമിഷങ്ങളൊന്നും സംവൃത സുനില്‍ മിസ്സാക്കാറില്ല. അഖിലിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചായിരുന്നു താരം ഓണാശംസ നേര്‍ന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ സംവൃതയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു. പതിവ് പോലെ തന്നെ കേരളസാരിയിലായിരുന്നു പൂര്‍ണ്ണിമ. ഇവരുടെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ഷാജി കൈലാസും ഓണാശംസയുമായി എത്തിയിരുന്നു. ആനിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായ അശ്വതി ശ്രീകാന്തും പ്രേക്ഷകര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരുന്നു. തനിക്ക് സദ്യ വിളമ്പിത്തരുന്ന പ്രിയതമന്റെ ചിത്രവും അശ്വതി പങ്കുവെച്ചിരുന്നു. വയറുനിറയെ കഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ സാഹസമെന്നായിരുന്നു ക്യാപ്ഷന്‍.

സിനിമയിലും സ്റ്റേജ് പരിപാടികളിലുമൊക്കെയായി സജീവമായ ഷംന കാസിമിന് ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സാരിയില്‍ അതീവ സുന്ദരിയായുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഷംന എത്തിയത്. ആരാധകര്‍ താരത്തിനും തിരിച്ച് ആശംസ നേര്‍ന്നിരുന്നു.
റിമി ടോമിയും മുക്തയും ചേര്‍ന്നുള്ള ഡാന്‍സ് വീഡിയോ


Click it and Unblock the Notifications