»   » ആഗ്രഹിച്ചത് മമ്മൂട്ടി ചിത്രം നടന്നതോ? തിരക്കഥയുമായി എത്തിയ രഞ്ജിത്ത് ശങ്കറിനോട് മമ്മൂട്ടി പറഞ്ഞത്!!!

ആഗ്രഹിച്ചത് മമ്മൂട്ടി ചിത്രം നടന്നതോ? തിരക്കഥയുമായി എത്തിയ രഞ്ജിത്ത് ശങ്കറിനോട് മമ്മൂട്ടി പറഞ്ഞത്!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറ്റവും അധികം പുതുമുഖ സംവിധായകരെ സിനിമാ ലോകത്തിലെ പരിചയപ്പെടുത്തിയ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയാണ്. ആഷിഖ് അബു, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ലാല്‍ ജോസ്, ബ്ലസി അങ്ങനെ ഒട്ടനവധി സംവിധായകര്‍. 

മമ്മൂട്ടിയുടെ നിര്‍ബന്ധം, മണിരത്‌നം ജയറാമിന് അവസരം നല്‍കി!!! പിന്നെ സംഭവിച്ചത്???

അണിവയറിന്റെ സൗന്ദര്യത്തില്‍ ആരാധകരെ നേടിയ നായിക!!! തമന്നയുടെ നേവല്‍ ഷോ!!!

സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനും വഴികാട്ടിയായത് മമ്മൂട്ടിയായിരുന്നു. പക്ഷെ രഞ്ജിത്ത് ശങ്കറിന്റെ ആദ്യ ചിത്രത്തില്‍ ദിലീപായിരുന്നു നായിക. പക്ഷെ പാസഞ്ചറിന്റെ തിരക്കഥയുമായി അദ്ദേഹം ആദ്യം കണ്ടത് മമ്മൂട്ടിയെ ആയിരുന്നു.

സൗദിയിലെ എണ്ണ പൂര്‍ണമായും ഇന്ത്യയ്ക്ക്; രാജ്യത്ത് എണ്ണ ചുളുവിലയ്ക്ക് കിട്ടും!! കാരണം ഇതാണ്

പാസഞ്ചറിന്റെ തിരക്കഥയുമായി രഞ്ജിത്ത് ശങ്കര്‍ ആദ്യമെത്തുന്നത് മമ്മൂട്ടിയുടെ അടുത്താണ്. ബ്ലസി സംവിധാനം ചെയ്ത പളുങ്കിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു രഞ്ജിത്ത് ശങ്കര്‍ മമ്മൂട്ടിയെ കാണുന്നത്.

അന്ന് ആദ്യമായിട്ടായിരുന്നു രഞ്ജിത്ത് ശങ്കര്‍ ഒരു സിനിമയുടെ ചിത്രീകരണം നേരില്‍ കാണുന്നത്. രാവിലെ അവിടെ എത്തിയ അദ്ദേഹത്തിന് മമ്മൂട്ടിയെ കാണാന്‍ കഴിഞ്ഞത് രാത്രി എട്ട് മണിക്കായിരുന്നു. പതിനഞ്ച് മിനിറ്റായിരുന്നു അനുവദിച്ച സമയം.

കഥ ശ്രദ്ധാപൂര്‍വ്വം മമ്മൂട്ടി കേട്ടിരുന്നു. കഥ മമ്മൂട്ടിക്ക് ഇഷ്ടമായി. ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ആരാണ് ഇത് സംവിധാനം ചെയ്യുന്നതെന്നായിരുന്നു അടുത്ത ചോദ്യം. ഇത് സംവിധാനം ചെയ്യാന്‍ ലോകത്ത് ഒരാളെ ഉള്ളു. അത് താനാണെന്നായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ മറുപടി.

ചിത്രം ആര് സംവിധാനം ചെയ്യും എന്നുള്ള തന്റെ ചോദ്യത്തിന് രഞ്ജിത്ത് ശങ്കര്‍ നല്‍കിയ മറുപടി കേട്ട് മമ്മൂട്ടി ഒറ്റ ചിരിയായിരുന്നുവത്രേ. രഞ്ജിത്ത് ശങ്കറിനേക്കുറിച്ചും തിരക്കഥയേക്കുറിച്ചും മമ്മൂട്ടി ബ്ലസിയുമായി പങ്കുവച്ചു.

രഞ്ജിത്ത് ശങ്കറിന്റെ കയ്യില്‍ മികച്ച തിരക്കഥയുണ്ടെന്നും അത് ചെയ്യാനുള്ള് ആത്മ വിശ്വാസവും അയാള്‍ക്ക് ഇനിവേണ്ടത് പരിചയമാണ് അതിന് നമ്മള്‍ സഹായിക്കണമെന്നാണ് മമ്മൂട്ടി ബ്ലസിയോട് പറഞ്ഞത്. മമ്മൂട്ടിയുടെ ഈ കരുതല്‍ രഞ്ജിത്ത് ശങ്കറിന് നല്‍കിയ ഊര്‍ജം വളരെ വലുതായിരുന്നു.

എന്തുകൊണ്ടാണിങ്ങനെ വലിച്ചുവാരി സിനിമ ചെയ്യുന്നതെന്ന് രഞ്ജിത്ത് ഒരിക്കല്‍ മമ്മൂട്ടിയോട് ചോദിച്ചപ്പോള്‍ എന്ന വച്ച് സിനിമയെടുക്കാന്‍ വരുന്ന ഒരുവന് സിനിമയിലേക്കുള്ള തുടക്കമാകാന്‍ എന്നിലൂടെ സാധിക്കുന്നുവെങ്കില്‍ വലുത് എന്നായിരുന്നു.

അഭിനയം നിറുത്തുന്നതിനേക്കുറിച്ച് രഞ്ജിത്ത് മമ്മൂട്ടിയോട് ചോദിച്ചോള്‍ സിനിമാ മോഹവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍ അവരുടെ സിനിമയുമായി തന്റെ അടുക്കലേക്ക് വരുമ്പോള്‍ ആ നല്ല സിനിമകളെ എങ്ങനെയാണ് തള്ളിക്കളയുക. അവസരുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഒരു നിമിത്തമാകുമ്പോള്‍ ലഭിക്കുന്ന സന്തോഷമല്ലേ ഏറ്റവും വലുത് എന്നായിരുന്നു മറുപടി.

English summary
Ranjith Sankar first approach Mammootty with his first script. Mammootty's words gave great energy to him, says Ranjith Sankar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam