മരക്കാരും മാമാങ്കവും മാത്രമല്ല, ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂക്ക വീണ്ടുമെത്തുന്നു?ഇത്തവണ മിന്നിക്കും

Recommended Video

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും | filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല. നവാഗത സംവിധായകന്മാരുടെ അടക്കം ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടി നായകനായി അഭിനയിച്ച് വരാനിരിക്കുന്നത്. അതില്‍ ബിഗ് ബജറ്റിലൊരുക്കുന്ന വമ്പന്‍ സിനിമകളുണ്ടെന്നുള്ളതും ആരാധകര്‍ക്ക് ആവേശം നല്‍കിയിരുന്നു. അടുത്ത കാലത്തൊന്നും പുതിയ സിനിമകള്‍ ഏറ്റെടുക്കാന്‍ മമ്മൂട്ടിയ്ക്ക് ഡേറ്റില്ലെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഓരോ ദിവസം കഴിയുംതോറും മമ്മൂട്ടി നായകനാവുന്ന പുതിയ സിനിമകള്‍ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ സംവിധായകന്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്ത വന്നിരിക്കുകയാണ്. ഔദ്യോഗികമായ സ്ഥിരികരണം വന്നിട്ടില്ലെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 മമ്മൂട്ടിയും രഞ്ജിത്തും

മമ്മൂട്ടിയും രഞ്ജിത്തും

പുത്തന്‍പണം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും രഞ്ജിത്തും അവസാനമായി ഒന്നിച്ചത്. ആക്ഷേപഹാസ്യമായി ഒരുക്കിയ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ കരിയറില്‍ ഹിറ്റ് സിനിമകള്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പിറന്നിരുന്നു. പാലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്, കൈയൊപ്പ്, ബ്ലാക്ക്, വല്യയേട്ടന്‍ എന്നിവയായിരുന്നു ഈ കൂട്ടുകെട്ടിലെത്തിയ സിനിമകള്‍. ഒരുവിധം സിനിമകളെല്ലാം തന്നെ തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം സ്വന്തമാക്കുകയും ബോക്‌സോഫീസില്‍ ഹിറ്റാവുകയും ചെയ്തിരുന്നു.

 കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു..

മമ്മൂട്ടിയും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്നതായിട്ടാണ് വാര്‍ത്ത. അടുത്ത കാലത്ത് രഞ്ജിത്തിന്റെ സംവിധാനത്തിലെത്തിയ സിനിമകളെല്ലാം വേണ്ടത്ര വിജയിച്ചിരുന്നില്ല. അതിനാല്‍ ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകനിപ്പോള്‍. പുതിയ ചിത്രത്തിന് രഞ്ജിത്ത് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി പ്രഖ്യാപിക്കപ്പെട്ട മലയാളിയുടെ ജീവിതം ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കാനും സാമ്പത്തിക വിജയം കരസ്ഥമാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരക്കഥ ഒരുക്കുന്നത്.

 പ്രാഞ്ചിയേട്ടന്‍ 2 ആണോ

പ്രാഞ്ചിയേട്ടന്‍ 2 ആണോ

മമ്മൂട്ടി വേറിട്ട കഥാപാത്രവുമായി എത്തിയ ചിത്രമായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്. തൃശ്യൂര്‍ ഭാഷ സംസാരിക്കുന്ന ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടനായിട്ടായിരുന്നു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഭാഷ ശൈലിയും വേറിട്ട ഗെറ്റപ്പുമായിരുന്നു സിനിമയുടെ പ്രത്യേകത. പുതിയ ചിത്രത്തിന്റെ തിരക്കഥയെ കുറിച്ച് ചെറിയ സൂചന ലഭിച്ചതോടെ പുതിയ സിനിമ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ എന്നാണ് പലരും ചോദിക്കുന്നത്.

 ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

ഇതുവരെ മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ സിനിമകളെ പോലെയല്ല, ഇത്തവണ ബിഗ് ബജറ്റിലൊരുക്കുന്നു എന്നതായിരിക്കും സിനിമയുടെ പ്രത്യേകത. കഥയും കഥാപാത്രങ്ങളെല്ലാം മാറുമെങ്കിലും പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റിന്റെ തുടര്‍ച്ചയായിട്ടാണ് ഈ ചിത്രം വരുന്നതെന്നുമാണ് സൂചന. ഒരു വന്‍കിട ബാനറിലായിരിക്കും സിനിമയുടെ നിര്‍മാണം നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ സാധ്യതയുണ്ട്.

 മമ്മൂട്ടിയുടെ അസ്വസ്ഥതകള്‍

മമ്മൂട്ടിയുടെ അസ്വസ്ഥതകള്‍

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന സിനിമയോട് ഇണങ്ങി അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് കുറച്ച് സമയമെടുത്തിരുന്നെന്ന് അടുത്തിടെ
സംവിധായകന്‍ രഞ്ജിത്ത് തുറന്ന് പറഞ്ഞിരുന്നു. പ്രാഞ്ചിയേട്ടന്റെ കഥയായിരുന്നു മമ്മൂട്ടിയോട് ആദ്യം പറയുന്നത്. സ്‌ക്രീപ്റ്റ് പിന്നീടാണ് കൊടുത്തത്. ഷൂട്ടിംഗിന്റെ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുള്ളി കുറച്ച് ഡിസ്റ്റര്‍ബഡ് ആയിരുന്നു. ഈ സിനിമ എനിക്ക് വലിയ ഗുണമാവാന്‍ പോവുന്നില്ല. സിനിമ ചിലപ്പോള്‍ ഇന്‍ട്രസ്റ്റിംഗായിരിക്കുമെന്നും ക്യാമറമാന്‍ വേണുവിന്റെ അടുക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി തന്നെ തിരുത്തി പറഞ്ഞു. വേണു ഇത് ഞാന്‍ ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച് മാര്‍ക്ക് സിനിമയായിരിക്കുമെന്ന്. അത് മമ്മൂക്കയ്‌ക്കേ ചെയ്യാന്‍ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റി വെക്കാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവുന്ന മനസും പുള്ളിക്കുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X