Don't Miss!
- Automobiles
സിയറ കണ്‍സെപ്റ്റിന് പിന്നില്‍ രത്തന്‍ ടാറ്റയുടെ ബുദ്ധിയും; പിന്നെങ്ങനെ ഹിറ്റാകാതിരിക്കും
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
- News
'ഒരബദ്ധം പറ്റി സാറേ എന്ന് കള്ളന്'; സ്വന്തം കാറിലെ മോഷണം കയ്യോടെ പൊക്കി നടനായ പൊലീസുകാരന്
- Sports
IND vs NZ: പൃഥിയേക്കാള് മിടുക്കനോ ഗില്‍? ടി20യില്‍ എന്തുകൊണ്ട് ഓപ്പണര്‍- ഹാര്‍ദിക് പറയും
- Lifestyle
പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി
- Finance
ജീവിത പരിരക്ഷയും സമ്പാദ്യവും; കാലാവധിയിൽ നേടാം 5 ലക്ഷം! എൽഐസി പോളിസിയിങ്ങനെ
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു, നെടുവീർപ്പോടെ മോഹൻലാൽ,ദൃശ്യം 2 പുതിയ ടീസർ പുറത്ത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ഫെബ്രുവര 19 നാണ് ചിത്രം റിലീസിനെത്തുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്ത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ ടീസർ പുറത്തു വിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറിന് ലഭിച്ചിരിക്കുന്നത്.

ആദ്യ ഭാഗത്ത് കേമ്പിൾ ടിവി ഉടമയായിട്ടാണ് മോഹൻലാൽ എത്തുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ സിനിമാ നിർമ്മാതാവും തിയേറ്റർ ഉടമയുമാണ്. മമ്മൂട്ടി പുതിയ ടീസറിൽ ചർച്ചാ വിഷയമാകുന്നുണ്ട്. ആ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു, നല്ല ഇനീഷ്യൽ കിട്ടേണ്ട പടമായിരുന്നുവെന്ന് നെടുവീർപ്പോടെ പറയുന്ന ജോർജ് കുട്ടിയാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലുള്ളത്. ജോർജ് കുട്ടി എന്ന് സിനിമ പിടിക്കാൻ തീരുമാനിച്ചോ, അന്നു മുതൽ തന്‍റെയും കുട്ടികളുടെയും സമാധാനം പോയി കിട്ടിയെന്ന് കുറ്റപ്പെടുത്തുന്ന ഭാര്യയെയും കാണാം. ചേട്ടന്‍റെ സിനിമ അടുത്തെങ്ങാനും ഇറങ്ങുമോയെന്ന് ജോർജ് കുട്ടിയോട് സുഹൃത്ത് ചോദിക്കുന്നതും ടീസറിലുണ്ട്.
പുതിയ ടീസർ പുറത്തിറങ്ങിയതോടെ സിനിമക്കായിട്ടുള്ള ആകാംക്ഷ പ്രേക്ഷകരുടെ ഇടയിൽ കൂടിയിട്ടുണ്ട്, ദിവസങ്ങൾക്ക് മുൻപായിരുന്നു ചിത്രത്തിലെ സ്റ്റില്ലുകൾ പുറത്തു വന്നിരുന്നു. ജോര്‍ജൂട്ടിയെ പോലീസ് ജീപ്പില്‍ കൊണ്ടു പോവാന്‍ ഒരുങ്ങുന്നതും ഭാര്യ റാണി വാവിട്ട് കരയുന്ന ചിത്രങ്ങളുമാണ് വൈറലായത്. വരുണ്‍ കൊലപാതകക്കേസിലെ ചുരുളഴിയാന്‍ പോവുന്നു, ജോര്‍ജുകുട്ടി പോലീസ് പിടിയിലാകുന്നു എന്ന് സൂചന നല്‍കുന്ന ചിത്രങ്ങളായിരുന്നു പുറത്തു വന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം നടന്നത്. ആദ്യഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും എത്തുന്ന രണ്ടാംഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം.
-
അങ്ങനെയൊരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു മകൾ ഉണ്ടായെന്നാണ് ചോദ്യം; ഇത് അമ്മയ്ക്ക് വേണ്ടിയെന്ന് സ്വാസിക! വീഡിയോ
-
കള്ള് കുപ്പി പൊട്ടിത്തെറിച്ചു, മണം അറിയാതിരിക്കാന്‍ മുറിയില്‍ തീയിട്ടു; പണി കിട്ടിയതിനെപ്പറ്റി ശ്രീവിദ്യ
-
കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള