മമ്മൂട്ടി നിരസിച്ച സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തു, പിന്നീട് നടന്നത് ചരിത്രം, ആ ട്വിസ്റ്റ് ഇങ്ങനെ
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഒരുമിച്ചും അല്ലാതെയുമായി എത്തിയിട്ടുണ്ട് ഇരുവരും. ആരാധകര്‍ തമ്മില്‍ താരതമ്യപ്പെടുത്താറുണ്ടെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളെ ഇവര്‍ ഇരുവരും വിലയിരുത്താറില്ല. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ ബന്ധമുണ്ട്. അടുത്ത തലമുറയും സിനിമയിലേക്കെത്തിയപ്പോള്‍ ഇരുവര്‍ക്കും ഏറെ സന്തോഷമായിരുന്നു.
അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. മോഹന്‍ലാലിന് ആക്ഷനിലുള്ള അതീവ താല്‍പര്യത്തെക്കുറിച്ച് മമ്മൂട്ടിക്ക് അറിയാവുന്നതാണ്. അതിനാല്‍ത്തന്നെ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സംവിധായകനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട് മെഗാസ്റ്റാര്‍. ഇച്ചാക്കയെന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്. മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമ പില്‍ക്കാലത്ത് മോഹന്‍ലാല്‍ ഏറ്റെടുത്തിരുന്നു. രാജാവിന്‍റെ മകനെന്ന സിനിമയുടെ പിന്നണിയിലെ സംഭവങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിക്കായെഴുതിയ സിനിമ
രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലേക്ക് നായകനായി ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നില്ലെന്ന് ഡെന്നീസ് ജോസഫ് പറഞ്ഞിരുന്നു. വിന്‍സെന്റ് ഗോമസ് മമ്മൂട്ടിക്കായെഴുതിയ കഥാപാത്രമായിരുന്നു. കെട്ടുകഥകളും യഥാര്‍ത്ഥ സംഭവങ്ങളുമൊക്കെയായിരുന്നു പ്രേരണയായത്. മമ്മൂട്ടിയോട് തമ്പി കണ്ണന്താനം ഡേറ്റ് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം നല്‍കിയിരുന്നില്ല, അങ്ങനെയാണ് ആ സിനിമ മോഹന്‍ലാലിലേക്ക് എത്തിയത്.

നിരസിക്കാന്‍ കാരണം
തന്നെത്തേടിയെത്തിയ അവസരം മമ്മൂട്ടി സ്വീകരിച്ചിരുന്നില്ല. തമ്പി കണ്ണന്താനത്തിനൊപ്പം വീണ്ടും സിനിമ ചെയ്യുന്നതിനോട് അന്ന് മമ്മൂട്ടിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആ ദൂരം അല്‍പ്പദൂരമെന്ന സിനിമയായിരുന്നു ഇരുവരും തൊട്ടുമുന്‍പ് ചെയ്തത്. വന്‍പ്രതീക്ഷയോടെ എത്തിയ സിനിമ പരാജയമായി മാറുകയായിരുന്നു. വിജയ ചിത്രത്തിനായുള്ള കാത്തിരിപ്പിനിടിലായിരുന്നു രാജാവിന്റെ മകനിലേക്ക് മമ്മൂട്ടിക്ക് ക്ഷണം ലഭിച്ചത്. ആ സിനിമ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. പരാജയ ചിത്രത്തിന് ശേഷമുള്ള സിനിമയുടെ അവസ്ഥയും സമാനമാവുമോയെന്ന ഭയമായിരുന്നു മമ്മൂട്ടിക്ക്.

മോഹന്‍ലാലിലേക്ക്
മമ്മൂട്ടിയെ മനസ്സില്‍ കണ്ടായിരുന്നു ഡെന്നീസ് തോമസ് രാജാവിന്റെ മകന് തിരക്കഥയൊരുക്കിയത്. മാനറിസങ്ങളും മമ്മൂട്ടിയുടേതായിരുന്നു . മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍ എന്ന് മനസ്സിലായതോടെ അദ്ദേഹം തിരക്കഥ പൊളിച്ചെഴുതുകയായിരുന്നു. മോഹന്‍ലാലിന്റെ മാനറിസത്തിലേക്ക് വിന്‍സെന്റ് ഗോമസിനെ മാറ്റുകയായിരുന്നു. മമ്മൂട്ടി നിരസിച്ച മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ ചരിത്ര വിജയമായിരുന്നു ലഭിച്ചത്. ഇന്നും മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന വിശേഷണം രാജാവിന്റെ മകന് സ്വന്തമാണ്.

മമ്മൂട്ടിക്ക് പരാജയം
രാജാവിന്റെ മകന്‍ റിലീസ് ചെയ്ത സമയത്ത് മമ്മൂട്ടിയുടെ ചിത്രവും തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. മമ്മൂട്ടി, കെജി ജോര്‍ജ്, ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലെ ആയിരം കണ്ണുകളായിരുന്നു രാജാവിന്റെ മകനൊപ്പം മത്സരിച്ചത്. പ്രതീക്ഷകളേറെയായിരുന്നുവെങ്കിലും ചിത്രം പരാജയമായി മാറുകയായിരുന്നു. മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു ചിത്രം, രാജാവിന്റെ മകനെക്കുറിച്ച് പറയുമ്പോഴെല്ലാം പ്രേക്ഷകര്‍ മമ്മൂട്ടി നിരസിച്ച സംഭവത്തെക്കുറിച്ചും പറയാറുണ്ട്.


Click it and Unblock the Notifications