Just In
- 3 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 4 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 5 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 6 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
ഏവിയേഷന്‍ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്‍
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമാലും ദുല്‍ഖറും കളിയാക്കി! സുലുചിരി നിര്‍ത്തിയില്ലെന്നും മമ്മൂട്ടി! മാമാങ്കത്തിലെ ലുക്കാണ് കാരണം!
തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മാമാങ്കം. വീണ്ടുമൊരു ചരിത്ര സിനിമയുമായി മെഗാസ്റ്റാര്‍ എത്തുകയാണണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയതും. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറുമൊക്കെ തരംഗമായി മാറിയിരുന്നു. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നവംബറില്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരങ്ങളെങ്കിലും പിന്നീട് റിലീസ് മാറ്റുന്നുവെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ചിത്രത്തില്‍ സ്ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ പോസ്റ്റര്‍ പുറത്തുവന്നത്.
മമ്മൂട്ടിയുടെ ലുക്ക് ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്. താരങ്ങളളും ആരാധകരുമൊക്കെ ഈ ചിത്രം ഷെയര്‍ ചെയ്തും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു മെഗാസ്റ്റാര്‍. താടിയും മീശയും മാറ്റാമെന്നായിരുന്നു തുടക്കത്തില്‍ കരുതിയതെന്നും വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിച്ചതിന് പിന്നാലെയായാണ് ഇത് തിരഞ്ഞെടുത്തതെന്നും വ്യക്തമാക്കി മേക്കപ്പ്മാനും എത്തിയിരുന്നു. സിനിമയുടെ റിലീസിന് മുന്‍പ് ഈ ലുക്ക് പുറത്തുവിട്ടതിന്റെ നിരാശ പങ്കുവെച്ചായിരുന്നു ചിലരെത്തിയത്. ഈ ലുക്ക് കണ്ടപ്പോഴുള്ള വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു.

സിനിമാതിരക്കുകള്‍ക്കിടയില്‍ കുടുംബത്തിന് തന്നെ മിസ്സാവരുതെന്ന് നിര്ബന്ധമുള്ളയാണ് മമ്മൂട്ടി. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം മറ്റുള്ളവരേയും ബോധ്യപ്പെടുത്താറുണ്ട്. കുഞ്ഞുമറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്ക് പുറത്ത് പോവാന്‍ മടിയാണെന്ന് ദുല്‍ഖറും പറഞ്ഞിരുന്നു. മാമാങ്കത്തിലെ ലുക്ക് സംവിധായകന് അയച്ചുതന്ന സമയത്ത് താന്‍ വീട്ടിലായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. അമാലും ദുല്‍ഖറുമൊക്കെ അപ്പോള്‍ അരികിലുണ്ടായിരുന്നു.

തന്റെ പുതിയ ലുക്ക് കാണിച്ചതും അവര്‍ നിര്‍ത്താതെ ചിരിക്കുകയായിരുന്നു. 5 മിനിറ്റോളം ആ ചിരി നീളുകയായിരുന്നു. ഈ ലുക്ക് കണ്ടപ്പോള്‍ ആദ്യം തനിക്കും ചിരി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവര്‍ ഈ ഫോട്ടോ സുല്‍ഫത്തിനെയും കാണിച്ചിരുന്നു. ചിരിയായിരുന്നു പ്രതികരണം. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ അതിനുള്ള കാരണവും പറഞ്ഞുതന്നിരുന്നു. ആ സംശയത്തിന് കൃത്യമായ മറുപടിയും മെഗാസ്റ്റാര്‍ നല്‍കിയിട്ടുണ്ട്.

ഇങ്ങനെ മേക്കപ്പ് ചെയ്ത വാപ്പച്ചിക്ക് ആ മീശയും താടിയും കൂടി എടുത്തൂടായിരുന്നോയെന്നായിരുന്നു അവര്‍ ചോദിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ടായിരുന്നു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇതേക്കുറിച്ച് മനസ്സിലാവുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഇതേ ചോദ്യമായിരുന്നു ആരാധകരും ചോദിച്ചത്. നിലവിലെ ലുക്ക് നിലനിര്‍ത്തി സ്ത്രൈണ ഭാവം പരീക്ഷിക്കുകയായിരുന്നു സംവിധായകനും സംഘവും. മമ്മൂട്ടിക്കും ആ ലുക്ക് ഇഷ്ടമായതോടെയാണ് അത് തീരുമാനിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഇതായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ലുക്ക്. കണ്ണെഴുതി ചുവന്ന പൊട്ടും വെച്ച് മുടിയും മുന്നിലിട്ട് നില്ക്കുന്ന ചിത്രമായിരുന്നു പുറത്തുവന്നത്. പുതിയ ലക്കം വനിതയുടെ കവര്പേജായാണ് ചിത്രം പുറത്തുവിട്ടത്. മാമാങ്കത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന തരത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തുവന്നത്. പ്രാചി തെഹ്ലാനും അനു സിത്താരയുമുള്പ്പടെ നാല് നായികമാരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി ഈ സിനിമ മാറുമെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.