For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

    മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ല, അതാണ് സൗന്ദര്യ രഹസ്യം! മാസ് മറുപടി നല്‍കി മമ്മൂക്കയും!

    |
    മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം | filmibeat Malayalam

    മമ്മൂട്ടി മലയാള സിനിമയിലേക്ക് എത്തിയിട്ട് നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുകളിലായി. ഇപ്പോഴും നായകനായി സിനിമയില്‍ സജീവമായിരിക്കുന്ന താരത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളില്‍ പോയി അഭിനയിച്ച് കൈയടി വാങ്ങിയ താരം ബിഗ് ബജറ്റ് ചിത്രങ്ങളും അല്ലാത്തവയുമായി തിരക്കോട് തിരക്കിലാണ്. അതിനിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൡും മുന്‍പന്തിയിലാണ് മെഗാസ്റ്റാറിപ്പോള്‍.

    കഴിഞ്ഞ ദിവസം മലങ്കര ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാത്യൂസ് മാര്‍ സേവേറിയോസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വൈറലായി കൊണ്ടിരിക്കുകയാണ്. സിനിമയ്ക്കപ്പുറം മമ്മൂട്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്നുള്ളതായിരുന്നു ബിഷപ്പ് പറഞ്ഞത്. പത്തോളം ജീവകാരുണ്യ പദ്ധതികളുടെ അമരത്ത് ഈ മഹാനടനാണെന്നായിരുന്നു ബിഷപ്പ് വ്യക്തമാക്കിയത്. ഇതെല്ലാം കേട്ട് ചെറുപുഞ്ചിരിയോടെ ഇരുന്ന മമ്മൂട്ടി മറുപടി പ്രസംഗത്തില്‍ അതെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ്.

    മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ..

    ബിഷപ്പ് ഈ വിവരങ്ങളൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചതാണ്. ഈ പറഞ്ഞതെല്ലാം മുഴുവന്‍ തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. ശരികളാണ്. പക്ഷെ ഇതൊക്കെ ഇത്ര വലിയ കാര്യമായിട്ട് എനിക്ക് തോന്നിയിട്ടില്ല. സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയുംവിധം സഹായിക്കണം. അതിന് വേണ്ടി ചിലതൊക്കെ ചെയ്യണം. അത്രമാത്രം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്ന ജീവകാരുണ്യ സംഘടനയുടെ തുടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കോഴിക്കോട് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഷൂട്ടിംഗ് കഴിഞ്ഞെത്തിയ എന്നെ കാത്ത് രണ്ട് ഡോക്ടര്‍മാര്‍ കാത്തിരിപ്പുണ്ടായിരുന്നു.

    വേദനയ്ക്ക് ആശ്വാസമാകുന്ന കൂട്ടായ്മ.

    ഡോ. രാജഗോപാലും ഡോ. സുരേഷും. കാര്യം തിരക്കിയപ്പോള്‍ അവര്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന രണ്ട് പേരുടെ ചികിത്സ സഹായത്തിനാണ് വന്നതെന്ന്. സാറിന് അത് ചെയ്തു തരാന്‍ പറ്റുമോ എന്ന്. അപ്പോഴാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് എന്ന സൊസൈറ്റിയെ പറ്റി ഞാനറിയുന്നത്. ഇനി ചികിത്സിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയിലുള്ള രോഗികള്‍ക്ക് പിന്നീടുള്ള പരിചരണമാണ് ഈ സംഘടനയുടെ ലക്ഷ്യം. വേദനയില്‍ നിന്നും അവര്‍ക്ക് ആശ്വാസമാകുന്നതൊക്കെ ചെയ്യാനുള്ള ഒരു കൂട്ടായ്മ.

    സംഘടനയുടെ രക്ഷാധികാരി

    അവരുടെ വാക്കില്‍ നിന്നും മഹത്തായ ഈ ആശയം എനിക്ക് വല്ലാത ഇഷ്ടമായി. അവര്‍ പറഞ്ഞ രോഗികളുടെ ചികിത്സ ഞാന്‍ ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതിനൊപ്പം അവരോട് ഞാന്‍ ചോദിച്ചു. ഇതിനപ്പുറം ഞാന്‍ എന്തെങ്കിലും ചെയ്യണോ എന്ന്. അതിന് അവര്‍ നല്‍കിയ മറുപടിയാണ് ബിഷപ്പ് ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ അടിസ്ഥാനം. അവരെന്നോട് ചോദിച്ചു. സാറിന് ഈ സംഘടനയുടെ രക്ഷാധികാരി ആകാമോ എന്നാണ്. സന്തോഷത്തോടെ ഞാന്‍ ആ ആവശ്യം സ്വീകരിച്ചു.

    ഞാനാരോടും പറഞ്ഞ് നടന്നില്ല.

    സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ കോഴിക്കോട് വച്ച് ഡിന്നര്‍ വിത്ത് മമ്മൂട്ടി എന്ന പേരില്‍ പരിപാടിയും സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിലൂടെ പന്ത്രണ്ട് ലക്ഷത്തോളം രൂപയാണ് പിരിഞ്ഞ് കിട്ടിയത്. ഇതായിരുന്നു തുടക്കം. പിന്നീട് അതിങ്ങനെ വളര്‍ന്നു. എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്തു പോരുന്നു. ഇതൊന്നും ഞാനാരോടും പറഞ്ഞ് നടന്നില്ല. ഇപ്പോള്‍ ബിഷപ്പ് ഇത്രയും പറഞ്ഞതിന്റെ പേരിലാണ് ഞാന്‍ ഇത് പറഞ്ഞത് തന്നെയെന്നും മമ്മൂട്ടി പറയുന്നു.

    ബിഷപ്പിന്റെ വാക്കുകള്‍

    25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു. തിയറ്ററിലെത്തി പണം കൊടുത്ത് സിനിമ കണ്ട് വിജയിപ്പിക്കുന്ന സാധാരണക്കാരന് അതിന്റെ ഒരു വിഹിതം എങ്ങനെ മടക്കി നല്‍കാം എന്ന ചിന്ത കണ്ണീരു പൊഴിക്കുന്നവന് ഒപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേര്‍ക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ പണം നല്‍കി. സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്‌കരിക്കുകയും പതിനായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി കൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പത്തോളം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്ന് വരുന്നത്.

    മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം

    പ്രായം കൂടും തോറും ഗ്ലാമറ് കൂടുന്നു. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് എല്ലാവരും ചോദിക്കാറുള്ളത്. ഇതിനുള്ള രസകരമായെരു മറുപടിയും ബിഷപ്പ് പറഞ്ഞിരുന്നു. ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിംഗ് ആയാലും ഒരു തവണ പോലും നിസ്‌കാരം മമ്മൂട്ടി മുടക്കാറില്ല. ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിയുടെ കരുത്തുമെന്നും ബിഷപ്പ് പറയുന്നു. ഈ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെയായിരുന്നു സദസ് സ്വീകരിച്ചത്.

    English summary
    Mammootty reply to Bishop

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more