ഹരികൃഷ്ണൻസിലെ ക്ലെെമാക്സിന് ഒരു പിഴവ് പറ്റിയതാണ്, 27 വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പറഞ്ഞ് മമ്മൂട്ടി

മലയാള സിനിമയിലെ രണ്ട് താര രാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും.ചെറുതും വലുതുമായ നിരവധി വേഷങ്ങളിലെ നായക നിരയിലേക്ക് ഉയർന്ന വന്ന നടൻമാർ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനിയിച്ചിട്ടുണ്ട്. എന്നാൽ താരങ്ങളായി മാറിയ ശേഷം അപൂർവമായേ ഇരുവരും ബി​ഗ് സ്ക്രീനിൽ ഒരുമിച്ച് എത്തിയിട്ടുള്ളൂ.

ഹരികൃഷ്ൺൻസ്, ട്വന്റി ട്വന്റി എന്നീ സിനിമകളിലാണ് സൂപ്പർ സ്റ്റാർ പരിവേഷം ലഭിച്ച ശേഷം മോഹൻലാലും മമ്മൂട്ടിയും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് ഹരികൃഷ്ണൻസ്.

ക്ലെെമാക്സിൽ പോലും ഇതിന്റെ സ്വാധീനം ഉണ്ടായി

ഫാസിൽ സംവിധാനം ചെയ്ത് സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. രണ്ട് പേരുടെയും താരങ്ങൾ ആഘോഷമാക്കിയ സിനിമ ആയിരുന്നു ഇത്. ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളും സിനിമയിൽ ഉണ്ടായിരുന്നു. രണ്ട് സൂപ്പർ സ്റ്റാറുകളെ വെച്ചെടുത്ത സിനിമ ആയതിനാൽ സിനിമയിലെ സീനുകളുടെ കാര്യത്തിൽ ഫാസിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ക്ലെെമാക്സിൽ പോലും ഇതിന്റെ സ്വാധീനം ഉണ്ടായി. സിനിമയിൽ യഥാർത്ഥത്തിൽ രണ്ട് ക്ലെെമാക്സുകൾ ഉണ്ട്.

രണ്ട് സ്ഥലങ്ങളിലെ തിയറ്ററുകളിലാണ് രണ്ട് തരത്തിലുള്ള ക്ലെെമാക്സുകൾ പ്രദർശിപ്പിച്ചത്

നായികയെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ലഭിക്കുന്നതാണ് ഒരു ക്ലെെമാക്സ്. മറ്റൊരു ക്ലെെമാക്സ് നായികയെ മോഹൻലാലിന് ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി. സിനിമയിൽ രണ്ട് സ്ഥലങ്ങളിലെ തിയറ്ററുകളിലാണ് രണ്ട് തരത്തിലുള്ള ക്ലെെമാക്സുകൾ പ്രദർശിപ്പിച്ചത്.

ഇത് മനപ്പൂർവമല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. ചില പദ്ധതികൾ പാെളിഞ്ഞത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മമ്മൂട്ടി പറയുന്നു. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരികൃഷ്ണൻസ് സിനിമയിൽ രണ്ട് കഥാന്ത്യങ്ങൾ ഉണ്ട്.

അന്നത്തെ കാലത്ത് പ്രചരണത്തിനായി രണ്ട് ക്ലെെമാക്സുകൾ വെച്ചിരുന്നു

ഹരിയും കൃഷ്ണനും രണ്ട് പേരാണ്. അവർ ഒരേ പെൺകുട്ടിയെ സ്നേഹിക്കുന്നു. ആ പെൺകുട്ടി ആരെ തെരഞ്ഞെടുക്കുന്നു എന്നതാണ് സിനിമയുടെ അവസാന ഭാ​ഗം. അന്നത്തെ കാലത്ത് പ്രചരണത്തിനായി രണ്ട് ക്ലെെമാക്സുകൾ വെച്ചിരുന്നു. ഒന്ന് പെൺകുട്ടിയെ ഹരിക്ക് കിട്ടുന്നതും ഒന്ന് കൃഷ്ണന് കിട്ടുന്നതും. അത് പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വിചാരിച്ച് ചെയ്തതല്ല. ഒരു ന​ഗരത്തിൽ തന്നെ രണ്ട് തിയറ്ററുകളിൽ രണ്ട് ക്ലെെമാക്സുകൾ വരുമ്പോൾ രണ്ടും കാണാൻ ആളുകൾ വരുമെന്ന ദുർബുദ്ധിയോടെ സബുദ്ധിയോടെ ചെയ്തതാണ്.

അതിൽ വിഷമം ഇല്ലാത്ത സന്തോഷിക്കുന്ന സിനിമാ പ്രേക്ഷകർ നമ്മളിൽ ഉണ്ട്

പക്ഷെ പ്രിന്റുകൾ അയക്കുന്നവരിൽ നിന്നും ചെറിയൊരു അബദ്ധം പറ്റി. രണ്ട് തിയറ്ററുകൾക്ക് പകരം രണ്ട് സ്ഥലങ്ങളിലേക്ക് ആയിപ്പോയി. ഉദ്ദേശ്യം നല്ലതായിരുന്നു. എന്നാലും ഹരിക്ക് കിട്ടിയാലും കൃഷ്ണന് കിട്ടിയാലും സിനിമ കാണുന്ന, അതിൽ വിഷമം ഇല്ലാത്ത സന്തോഷിക്കുന്ന സിനിമാ പ്രേക്ഷകർ നമ്മളിൽ ഉണ്ട്. അതുകൊണ്ടാണ് ആ സിനിമ ഇത്ര വിജയം ആയതും വേദിയിൽ വന്ന് അതേപറ്റി സംസാരിക്കാൻ കഴിഞ്ഞതും, മമ്മൂട്ടി പറഞ്ഞു.

ഹരികൃഷ്ണൻസിന് ശേഷം ട്വന്റി ട്വന്റി എന്ന സിനിമയിൽ

ഹരികൃഷ്ണൻസിന് ശേഷം ട്വന്റി ട്വന്റി എന്ന സിനിമയിൽ ആണ് മമ്മൂട്ടിയും മോഹൻലാലും പിന്നീട് ഒരുമിച്ച് അഭിനയിച്ചത്. പിന്നീടിതുവരെ രണ്ട് പേരും ഒരുമിച്ച് ബി​ഗ് സ്ക്രീനിൽ എത്തിയിട്ടില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സിനിമ ആയിരുന്നു ട്വന്റി ട്വന്റി. ഇനി ഒരു സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X