For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഒരു ഡോക്ടറായി കാണാനായിരുന്നു വാപ്പയുടെ ആഗ്രഹം! വെളിപ്പെടുത്തി മമ്മൂട്ടി

  |

  വക്കീലായി പ്രാക്ടീസ് ചെയ്ത ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് മമ്മൂട്ടി. അഭിനയ മോഹവുമായി മോളിവുഡിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. മലയാള സിനിമയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മമ്മൂക്ക. പകരം വെക്കാനില്ലാത്ത നടന വിസ്മയമായിട്ടാണ് അദ്ദേഹം ജൈത്രയാത്ര തുടരുന്നത്.

  വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടെ നിരവധി ഹിറ്റ് ചിത്രങ്ങളും ശ്രദ്ധേയ സിനിമകളും മെഗാസ്റ്റാര്‍ പ്രേക്ഷകകര്‍ക്ക് സമ്മാനിച്ചിരുന്നു. മമ്മൂട്ടി സിനിമകളും കഥാപാത്രങ്ങളുമെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പുതുമുഖ സംവിധായകരെയും മലയാളത്തിലേക്ക് കൊണ്ടുവന്നിരുന്നു.

  നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മമ്മൂക്ക മലയാളത്തില്‍ തിളങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ഇന്നും ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുക്കാറുണ്ട്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലുമെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു. മൂന്ന് ദേശീയ അവാര്‍ഡുകളടക്കം അദ്ദേഹം തന്റെ കരിയറില്‍ സ്വന്തമാക്കി.

  സിനിമയോടുളള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചെല്ലാം അദ്ദേഹം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും ധാരാളം ചിത്രങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സൂപ്പര്‍ താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രം ചെയ്യുന്ന സമയത്ത് ഇപ്പോഴും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മെഗാസ്റ്റാര്‍ മുന്നേറുന്നത്.

  മമ്മൂക്കയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയുടെ സ്റ്റുഡന്‍സ് ഓണ്‍ലി എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മമ്മൂക്ക പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്. അന്ന് ലാല്‍ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു മമ്മൂക്ക.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  അന്ന് കോളേജ് വിസിറ്റേഴ്‌സ് ബുക്കില്‍ ഒന്നൂടി പഠിക്കാന്‍ മോഹം എന്നായിരുന്നു അദ്ദേഹം എഴുതിയത്. നമ്മുടെ വിദ്യാഭ്യാസ കാലഘട്ടമാണ് ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന കാലമെന്ന് മമ്മൂക്ക പറയുന്നു. നമുക്ക് വളരെ കുറഞ്ഞ ഉത്തരവാദിത്വമേ ഉളളൂ ഈ സമയത്ത്. ഉത്തരവാദിത്വം എന്ന് പറയുന്നത് അന്നന്ന് പഠിപ്പിക്കുന്നത് ഒരുപക്ഷേ എന്നെങ്കിലും പഠിക്കുക.

  അമ്മ ഹാപ്പി ആയിട്ടിരുന്നോ,അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍! വികാരനിര്‍ഭര കുറിപ്പുമായി സാഗര്‍

  തനിക്ക് വളരെ സന്തോഷം തോന്നുന്ന ഒരു കാര്യത്തെക്കുറിച്ചും മമ്മൂക്ക തുറന്നുപറഞ്ഞു. ഈ തലമുറ അവര് എന്തായി തീരണം, എന്താകണം, എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം എന്നൊക്കെയുളളതിനെക്കുറിച്ച് ആരും പറയാതെ തന്നെ അവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അവര് തന്നെ തീരുമാനിക്കുന്നു.

  അച്ഛനായതിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു! മകള്‍ ആദ്യം പറഞ്ഞ വാക്ക് അച്ഛാ എന്നാണ്: ദീപന്‍ മുരളി

  അതായത് ഞാനൊക്കെ പഠിക്കുന്ന കാലത്ത് എന്ത് പഠിക്കണമെന്ന് വീട്ടുകാര് പറയും. എന്നെ കൊണ്ട് പോയി പ്രീഡിഗ്രി ചേര്‍ത്തു. ഡോക്ടറാവണമെന്നായിരുന്നു എന്റെ വാപ്പയുടെ ആഗ്രഹം. ഞാന്‍ പിന്നീട് പ്രീഡിഗ്രി തോറ്റുപോയി. പിന്നെ ഞാന്‍ ബിഎയ്ക്ക് ചേര്‍ന്നു. അതും ഒരു അന്തവുമില്ല ലക്ഷ്യവുമില്ല. പിന്നെ ലോ കോളേജില്‍ ചേര്‍ന്നു വക്കീലാകാന്‍ പോയി. അങ്ങനെ അങ്ങനെ ഇവിടെയൊക്കെ എത്തി. മമ്മൂട്ടി പറഞ്ഞു.

  സച്ചിയുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സേതു! പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതം

  Read more about: mammootty
  English summary
  Mammootty Reveals His father's desire
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X