twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്ക് 100 കോടി നേട്ടം സമ്മാനിച്ച് അപൂര്‍വ്വമായ റെക്കോര്‍ഡുമായി വൈശാഖ്! ഇതും ചരിത്രമാണ്! കാണൂ

    |

    Recommended Video

    മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി

    മലയാള സിനിമയും മാറുകയാണ്. വ്യത്യസ്തമായ നേട്ടങ്ങളുമായി കുതിക്കുകയാണ് ഓരോ സിനിമയും. പ്രഖ്യാപനവേള മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി കലക്ഷനിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചും ബോക്‌സോഫീസ് നിലവാരത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സജീവമായി നടക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നത്. അത്തരത്തില്‍ സിനിമാപ്രേമികള്‍ കേള്‍ക്കാനാഗ്രിച്ച കാര്യത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയത്. മലയാളത്തിന്റെ മെഗാവിസ്മയമായ മമ്മൂട്ടിയുടെ കരിയറിലും ഒരു 100 കോടി ചിത്രമായിരിക്കുകയാണ്. ഏപ്രില്‍ 12ന് റിലീസ് ചെയ്ത മധുരരാജയിലൂടെയാണ് അദ്ദേഹത്തെ തേടി ഈ നേട്ടമെത്തിയത്.

    സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ തന്നെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവാറുണ്ട്. മെഗാസ്റ്റാറിന്റെ കരിയറിലെ ആദ്യ 100 കോടി മധുരരാജയിലൂടെ സ്വന്തമായേക്കുമെന്ന പ്രവചനങ്ങളും പുറത്തുവന്നിരുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലായിരുന്നു മലയാള സിനിമയെ 100 കോടിയിലേക്ക് എത്തിച്ചത്. വൈശാഖായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും 100 കോടി ക്ലബില്‍ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഈ രണ്ട് താരങ്ങളേയും 100 കോടി നേട്ടത്തിലേക്കെത്തിച്ചത് ഒരേ സംവിധായകനും തിരക്കഥാകൃത്തുമാണെന്നുള്ളതാണ് പ്രധാന സവിശേഷത.

    പുലിമുരുകനിലൂടെ തുടങ്ങി

    പുലിമുരുകനിലൂടെ തുടങ്ങി

    പുലിമുരുകനിലൂടെയാണ് മലയാളികള്‍ 100 കോടി ക്ലബ് എന്ന നേട്ടത്തെ അടുത്തറിഞ്ഞത്. ബോളിവുഡിനും ടോളിവുഡിനും പരിചിതമായിരുന്ന നേട്ടത്തിലേക്ക് മലയാളം എത്തിയപ്പോള്‍ നായകനായത് മോഹന്‍ലാലായിരുന്നു. കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ഒരുപോലെ സ്വീകരിച്ചിരുന്നു ഈ ചിത്രം. കടുത്ത തിരക്കായിരുന്നു തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്. അതുവരെയുണ്ടായിരുന്ന റെക്കോര്‍ഡുകള്‍ തിരുത്തിയെന്ന് മാത്രമല്ല പുതിയ ചരിത്രവുമായിരുന്നു പുലിമുരുകനിലൂടെ രചിക്കപ്പെട്ടത്. ആ നേട്ടം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

    മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും

    മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും

    മോഹന്‍ലാലിലൂടെയായിരുന്നു 100 കോടി നേട്ടം തുടങ്ങിയതെങ്കിലും ഇപ്പോള്‍ മമ്മൂട്ടിയെത്തേടിയും ആ നേട്ടമെത്തിയിരിക്കുകയാണ്. മധുരരാജയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ത്തന്നെ ഇത്തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. എന്നായിരിക്കും അത് സംഭവിക്കുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. 100 കോടി നേട്ടത്തിലേക്ക് രാജയെത്തി എന്നറിയിച്ചപ്പോഴും നിര്‍മ്മാതാവ് അത് സ്ഥിരീകരിക്കാത്തതെന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം. വിദേശത്ത് നിന്നുള്ള കലക്ഷന്‍ റിപ്പോര്‍ട്ട് വരാനുണ്ടെന്നും എല്ല്ാ കണക്കുകളും വ്യക്തമായാല്‍ മാത്രമേ 100 കോടി സ്ഥിരികരിക്കൂയെന്ന നിലപാടിലായിരുന്നു അദ്ദേഹം. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സ്ഥിരീകരിച്ചത്.

    ലൂസിഫറിനും റെക്കോര്‍ഡ്

    ലൂസിഫറിനും റെക്കോര്‍ഡ്

    പൃഥ്വിരാജ് സുകുമാരന്‍ എന്ന സംവിധായകന്റെ ജനനത്തിന് കൂടിയാണ് ലൂസിഫര്‍ വേദിയൊരുക്കിയത്. സ്വന്തം സിനിമയുമായി താനെത്തുമെന്ന് വളരെ മുന്‍പ് തന്നെ പറഞ്ഞിരുന്നുവെങ്കിലും എന്നായിരിക്കും അത് സംഭവിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി പൃഥ്വിയൊരുക്കിയ ലൂസിഫര്‍ 200 കോടി നേട്ടവും പിന്നിട്ട് കുതിക്കുകയാണ്. റിലീസ് ചെയ്ത് സെന്ററുകളില്‍ നിന്ന് മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സ്വന്തമാക്കിയായിരുന്നു സിനിമയുടെ കുതിപ്പ്.

    മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി

    മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അത് സംഭവിച്ചത്. ഇനി മമ്മൂട്ടിക്കും അഭിമാനിക്കാം. ആദ്യ 100 കോടിയാണ് ഇത്തവണത്തെ വിഷുവിന് അദ്ദേഹത്തെ തേടിയെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ വീണ്ടുമെത്തിയപ്പോള്‍ അത് വെറുമൊരു വരവായിരിക്കില്ലെന്ന് തുടക്കം മുതലേ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു. പതിവ് രീതികളില്‍ നിന്നും മാറി ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല. പീറ്റര്‍ ഹെയ്‌നായിരുന്നു ചിത്രത്തിന് ആക്ഷനൊരുക്കിയത്.

    അമരക്കാര്‍ അവരായിരുന്നു

    അമരക്കാര്‍ അവരായിരുന്നു

    മമ്മൂട്ടിയെത്തേടി ഈ നേട്ടമെത്തുമ്പോള്‍ അമരക്കാരായി എത്തിയത് വൈശാഖും ഉദയ് കൃഷ്ണയുമായിരുന്നു. പുലിമുരുകനിലൂടെ മോഹന്‍ലാലിന് സമ്മാനിച്ച ആ നേട്ടമാണ് ഇപ്പോള്‍ വീണ്ടും സ്വന്തമാക്കിയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ആദ്യ 100 കോടി സമ്മാനിച്ച സംവിധായകനും ഉദയ് കൃഷ്ണയും ഈ റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തമാണ്. അപൂര്‍വ്വമായ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയിട്ടുള്ളത്. മധുരരാജയുടെ റിലീസ് സമയത്ത് തന്നെ ഇത് അടുത്ത 100 കോടിയാവുമോയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു.

    ലൂസിഫറിനൊപ്പമുള്ള മത്സരം

    ലൂസിഫറിനൊപ്പമുള്ള മത്സരം

    മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ തിയേറ്ററുകളിലേക്കെത്തിയത്. റിലീസ് ചെയ്തയന്ന് മുതല്‍ ബോക്സോഫീസിനെ അടക്കിഭരിക്കുകയായിരുന്നു ‍സ്റ്റീഫനും സംഘവും. പൃഥ്വിരാജിന്‍റെ സംവിധാനവും മുരളി ഗോപിയുടെ തിരക്കഥയും വന്‍താരനിരയുമൊക്കെയായി പ്രേക്ഷകര്‍ക്ക് വലിയൊരു വിരുന്നൊരുക്കിയായിരുന്നു പൃഥ്വിയെത്തിയത്. ബോക്സോഫീസിലെ റെക്കോര്‍ഡുകളെല്ലാം വളരെ പെട്ടെന്ന് തന്നെ സിനിമ തിരുത്തിയെഴുതിയിരുന്നു. ഇതിന് പിന്നാലെയായി ഏപ്രില്‍ 12നായിരുന്നു മധുരരാജ എത്തിയത്. ലൂസിഫറിനൊപ്പമുള്ള മത്സരത്തിലും സിനിമയ്ക്ക് കാലിടറിയിരുന്നില്ല.

    Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

    English summary
    Mammootty's 100 crore and Vysakh's luck
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X