twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് വേണ്ടി ഫുൾ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ, ഡെറിക് എബ്രഹാമിൻ്റെ വരവിനെ കുറിച്ച് ജോബി ജോർജ്

    |

    മമ്മൂട്ടി വീണ്ടും പോലീസുകാരനായി വേഷമിട്ട ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനി തിരക്കഥ ഒരുക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നിത്. സിനിമ റിലീസിനെത്തിയിട്ട് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുകയാണ്. കേരളത്തില്‍ ആദ്യ പ്രളയവും നിപ്പയും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് ഇതുപോലൊരു ചിത്രം റിലീസ് ചെയ്ത് വമ്പന്‍ വിജയമായി മാറിയതിനെ കുറിച്ച് പറയുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്.

    'ജൂണ്‍ 16.. 3 വര്‍ഷങ്ങള്‍. അതേ മൂന്ന് കൊല്ലം മുന്‍പ് ഒരു ജൂണ്‍ 16. പെരുമഴ, പ്രളയം, നിപ്പ, എന്ത് ചെയ്യണം. പലരും പറയുന്നു ഒന്ന് മാറ്റിവെച്ചാലോ റിലീസ്. സ്‌കൂള്‍ തുറന്നിരിക്കുന്നു. 15 രാത്രിയില്‍ തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്ടം ആണ് വിജിച്ചേട്ടന് (സെന്‍ട്രല്‍ പിക്ചര്‍ ) വിജി ചേട്ടന്‍ വിളിക്കുന്നു. എടൊ ഇ സാഹചര്യത്തില്‍ ഫുള്‍ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാന്‍ വേണം.

    abhraminte-santhathikal

    ചേട്ടാ എന്റെ ഡെറിക് സര്‍ നിറഞ്ഞ് നില്‍ക്കണം നാളെ പ്രഭാതത്തില്‍ കേരളമുടനീളം. പിന്നെ കണ്ടത് ജൂണ്‍ 16 മുതല്‍. നിറഞ്ഞും, നിവര്‍ന്നും നില്‍ക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി പ്രേക്ഷകര്‍ക്ക് നന്ദി. ഒരായിരം നന്ദി ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മുക്ക 101% ദൈവവിശ്വാസിയാണ്.

    സ്റ്റൈലിഷ് ആയി ആൻഡ്രിയ ജെറേമിയ, പുത്തൻ ഫോട്ടോസ് കാണാം

    Recommended Video

    വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി

    അതായിരിക്കാം ഞങ്ങള്‍ക്കിടയിലെ ഒരുമയുടെ അല്ലായെങ്കില്‍ വിജയത്തിന്റെ പ്രധാന കാരണം. എന്റെ ഓര്‍മ്മകള്‍ ഉള്ളടിത്തോളം ഇതൊക്കെ സ്മരിച്ചു കൊണ്ടേയിരിക്കും. അപ്പോള്‍ ഇന്ന് ഇ പതിനാറാം തീയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നല്‍കാം. നമ്മുടെ ഡെറിക് സാറിന്. പിന്നെ കൂടെ നിന്നവര്‍ക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും..

    Read more about: joby george mammootty
    English summary
    Mammootty's Abhrahaminte Santhathikal, Producer Joby George Opens Up About The Ad Cost
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X