അബ്രഹാമിന്റെ സന്തതികള്‍ പോസ്റ്ററില്‍ ട്രോളന്റെ ദൈവം വരെയുണ്ട്! ഇതിലും മികച്ച ട്രോള്‍ കിട്ടാനില്ല!

ജൂണ്‍ പതിനാറിന് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ സിനിമയായ അബ്രഹാമിന്റെ സന്തതികളില്‍ നിന്നും പുറത്ത് വരുന്ന ഓരോ പോസ്റ്ററും ഹിറ്റായി മാറിയിരുന്നു. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളെ കടത്തിവെട്ടി ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളായിരുന്നു അബ്രഹാമിന്റെ സന്തതികള്‍ നേടിയത്. ഇതോടെ ഓരോ ദിവസം കഴിയുംതോറും സിനിമയില്‍ നിന്നും പുതിയ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

 അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ഈ വര്‍ഷം റിലീസിനെത്തുന്ന നാലാമത്തെ സിനിമാണ് അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി നായകനാവുമ്പോള്‍ അന്‍സന്‍ പോള്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജൂണ്‍ പതിനാറിന് റിലീസ് ചെയ്യുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഓരോ പോസ്റ്ററും ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു നല്‍കിയിരുന്നത്. പുതിയ പോസ്റ്റിന് ട്രോളന്മാരുടെ വക സമ്മാനമുണ്ട്.

 അബ്രഹാമും ദൈവവും....

അബ്രഹാമും ദൈവവും....

തീര്‍ച്ചയായും അബ്രഹാമിന്റെ സന്തതികള്‍ ലോകത്തിനെ ഭരിക്കും. അവരുടെ പേരില്‍ രക്തപുഴ ഒഴുകും. പിശാശ് അവരുടെ ജനങ്ങളെ തമ്മിലടിപ്പിക്കും. പക്ഷെ ദൈവത്തിനും അബ്രഹാമിനും മാത്രം അറിയാം. അവര്‍ ഒരേ രക്തമായിരുന്നു എന്ന്...

അഭിനയ കുലപതി

അഭിനയ കുലപതി

അടുത്തിടെ ഇറങ്ങി പോസ്റ്ററിനെ പല രൂപങ്ങളുമായി വെട്ടിയൊട്ടിച്ചപ്പോള്‍ ഇതുപോലെ അഭിനയ കുലപതികളെ കിട്ടി. മോഹന്‍ലാലും മമ്മൂട്ടിയുമാണ് പോസ്റ്റിലുള്ളത്. മലയാളത്തിലെ അഭിനയ കുലപതികള്‍ ഇവര്‍ രണ്ട് പേരുമല്ലതെ വേറെ ആരാ..?

 മുരുഗദാസിന്റെ സൃഷ്ടികള്‍

മുരുഗദാസിന്റെ സൃഷ്ടികള്‍

വിജയിയുടെയും സൂര്യയുടെയും മുഖങ്ങള്‍ ചേര്‍ന്നാല്‍ അത് മുരുഗദാസിന്റെ സൃഷ്ടികളായി മാറും. ഇതും അബ്രഹാമിന്റെ സന്തതികളുടെ പോസ്റ്ററില്‍ നിന്നും മാറ്റിയിരിക്കുകയാണ്. സംവിധായകന്‍ മുരുഗദാസിന്റെ സൃഷ്ടികളാണ് ഇരുവരും.

 ട്രോളന്റെ ദൈവങ്ങള്‍

ട്രോളന്റെ ദൈവങ്ങള്‍

ഇന്ന് മറ്റുള്ളവരെ ട്രോളാന്‍ ഉപയോഗിക്കുന്ന രണ്ട് പേരുണ്ട്. ഹരിശ്രീ അശോകനും സലീം കുമാറുമാണത്. ഇരുവരും ട്രോളന്മാരുടെ ദൈവമാണ്.

 തള്ളലിന്റെ സന്തതികള്‍

തള്ളലിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികളുടെ മറ്റൊരു വേര്‍ഷന്‍ നോക്കുകയാണെങ്കില്‍ അതിലൊന്ന് തള്ളലിന്റെ സന്തതികള്‍ ആണ്. അത് മമ്മൂട്ടിയും ടിനി ടോമുമാണെന്ന് ചിലര്‍ പറയുന്നു.

 യൂത്തിന്റെ സന്തതികള്‍

യൂത്തിന്റെ സന്തതികള്‍

മലയാളത്തിലെ യൂത്തിന്റെ സന്തതികള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ അത് നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമാണ്.

 ഹെവിയായി പോയി

ഹെവിയായി പോയി

ഇക്ക ഒരു പോസ്റ്റര്‍ ഇറക്കുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ഹെവി ആയിരിക്കുമെന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. സംഭവം കിടുക്കി.

സുകുമാരട്ടേന്റെ സന്തതികള്‍

സുകുമാരട്ടേന്റെ സന്തതികള്‍

പൃഥ്വിരാജും ഇന്ദ്രജിത്തും കൂടി ചേര്‍ന്നാല്‍ അത് സുകുമാരട്ടേന്റെ സന്തതികളാവും. പോസ്റ്റര്‍ എഡിറ്റ് ചെയ്തപ്പോഴുള്ള കിടുവേ..

അബ്രഹാമിന്റെ സന്തതികള്‍ കിടുക്കും

അബ്രഹാമിന്റെ സന്തതികള്‍ കിടുക്കും

അബ്രഹാമിന്റെ സന്തതികളില്‍ നിന്നും ഇറങ്ങിയ പോസ്റ്ററുകളെല്ലാം കൊലകൊല്ലി ഐറ്റം ആയിരുന്നു. മമ്മൂക്ക പോലീസ് വേഷത്തിലാണ്. കൂടാതെ ദ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയും മമ്മ ൂക്കയും ഒന്നിക്കുന്ന ചിത്രം. സിനിമ കിടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 ഡെറിക് അബ്രഹം

ഡെറിക് അബ്രഹം

അബ്രഹാമിന്റെ സന്തതികളില്‍ നിന്നും ഇതിനകം മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുകള്‍ പുറത്ത് വന്നിരുന്നു. അതില്‍ ഡെറിക് അബ്രഹാമിന്റെ പുതിയ ലുക്ക് ഇതാണ്.

ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്

ദിസ് ഈസ് മൈ എന്റര്‍ടെയിന്‍മെന്റ്

അബ്രഹാമിന്റെ സന്തതികളിലെ ഹെവി ഫസ്റ്റ്് ലുക്ക് പോസ്റ്റര്‍. ടെറര്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍. കൊലമാസ് തേഡ് ലുക്ക് പോസ്റ്റര്‍. ഇതാണ് ഡെറിക് അബ്രഹാമിന്റെ എന്റര്‍ടെയിന്‍മെന്റ്.

 ഡേവിഡിന്റെ അപ്പന്‍

ഡേവിഡിന്റെ അപ്പന്‍

സ്റ്റൈലിഷ് ലുക്കിന്റെ കാര്യത്തില്‍ ഡേവിഡിന്റെ അപ്പനായിട്ട് വരും അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം.

ഇനി ഉറപ്പിക്കാം..

ഇനി ഉറപ്പിക്കാം..

ഇതുവരെയുള്ള പോസ്റ്ററുകള്‍ കാണുമ്പോള്‍ ഒരു കാര്യം ഉറപ്പിക്കാം. അബ്രഹാമിന്റെ സന്തതികള്‍ വരുന്നതോടെ മുരുകന്റെ കാര്യം തീരുമാനമായി എന്ന്.

 കിടുവേ..

കിടുവേ..

അബ്രഹാമിന്റെ സന്തതികളിലെ പുതിയ പോസ്റ്റര്‍ കാണുന്ന ഹേറ്റേഴ്‌സ്.. എന്തൊരു കിടുവാണ്. എഫ്ടിഎഫ്എസ് ലോക്കായി എന്ന കാര്യത്തില്‍ സംശയമില്ല.

  വട്ടപേര് എന്താണ്..?

വട്ടപേര് എന്താണ്..?

പേര് എന്താണെന്ന് ചോദിച്ചാല്‍ അബ്രഹാമിന്റെ സന്തതികള്‍ എന്ന് പറയും. വട്ടപേര് കേട്ടാല്‍ ദ ഗ്രേറ്റ് ഫാദര്‍ ആണ്.

ഭ്രാന്തായതാണോ

ഭ്രാന്തായതാണോ

അബ്രഹാമിന്റെ സന്തതികള്‍ വന്നപ്പോഴെക്കും ഇയാള്‍ക്ക് അടാര്‍ പോസ്റ്ററുകള്‍ ഇറക്കി ഭ്രാന്തായി പോയെന്ന് തോന്നുന്നു. എല്ലാം ഒന്നിനൊന്ന് ഹിറ്റാണ്.

 ഒടിയനാണോ

ഒടിയനാണോ

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ എത്തുന്നത് ആണെന്നും പറഞ്ഞ് ബോക്‌സോഫീസിലേക്ക് വിളിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍. എന്നാല്‍ ബോക്‌സോഫീസ് കരുതുന്നത് ഒടിയനാണെന്ന്.

അഡാറും ഫാന്‍ മെയിഡും

അഡാറും ഫാന്‍ മെയിഡും

ഒരു വശത്ത് അഡാര്‍ പോസ്റ്റര്‍ ഇറക്കുമ്പോള്‍ മറുവശത്ത് കിടുക്കാച്ചി ഫാന്‍ മെയിഡ് പോസ്റ്റര്‍. ആകെ കൂടി ഒരു മമ്മൂക്കയും ഉണ്ട്.. ഇതെല്ലാം എങ്ങനെ സാധിക്കുന്നുവോ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X