മമ്മൂക്കയ്ക്ക് മാസ് ഇങ്ങനെയും കാണിക്കാം! അബ്രഹാം പുറത്ത് വിട്ട പോസ്റ്ററുകളില്‍ ചില കാര്യങ്ങളുണ്ട്
Recommended Video

ഈദിന് മുന്നോടിയായി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. 100 കോടിയോ ബജറ്റോ തള്ളുകളോ ഇല്ലെങ്കിലും സിനിമ പണം വാരിക്കൂട്ടുന്നൊരു ചിത്രമായിരിക്കുമെന്ന് നിര്‍മാതാവ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് അബ്രഹാമിന് വേണ്ടി കാത്തിരിക്കുന്നത്.
റിലീസിന് മുന്‍പ് തന്നെ പോസ്റ്ററുകളിറക്കി മമ്മൂട്ടി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയില്‍ നിന്നും ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന പോസ്റ്ററുകളാണ് വന്നിരുന്നത്. അതില്‍ നിന്നും ചിത്രത്തെ കുറിച്ചുള്ള ചില സൂചനകള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു.

അബ്രഹാമിന്റെ സന്തതികള്‍..
ജൂണില്‍ റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്്ത് ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന സിനിമ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. ഡെറിക് അബ്രഹാം എന്ന പോലീസുകാരന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ജൂണ്‍ പതിനാറിന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ഹിറ്റായ പോസ്റ്ററുകള്‍
സാധാരണ പോലെ അല്ലാതെ ശ്രദ്ധിക്കപ്പെടുന്ന പോസ്റ്ററുകളിറക്കി മമ്മൂട്ടി ഞെട്ടിക്കുകയായിരുന്നു. പോസ്റ്റിന്റെ പേരില്‍ മറ്റൊരു റെക്കോര്‍ഡും അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ ലൈക്കുകളാണ് സിനിമയില്‍ നിന്നും പുറത്ത് വന്ന രണ്ടാമത്തെ പോസ്റ്ററിന് ലഭിച്ചിരുന്നത്. മലയാളത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയുടെ പോസ്റ്ററിന് ഇത്രയധികം ലൈക്ക് കിട്ടുന്നത്. മമ്മൂട്ടിയുടെ കലിപ്പ് ലുക്കായിരുന്നു പോസ്റ്ററിന്റെ പ്രത്യേകത.

വ്യത്യസ്ത ലുക്കുകള്‍
മമ്മൂട്ടി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അബ്രഹാമിന്റെ സന്തതികളുടെ പോസ്റ്ററുകള്‍ റിലീസ് ചെയ്തത്. പോസ്റ്ററുകള്‍ക്കൊപ്പം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. മേയ് 26 പുറത്ത് വന്ന പോസ്റ്ററിലും മമ്മൂട്ടിയുടെ കലിപ്പ് ലുക്കായിരുന്നു. സിനിമയിലെ ഒരു സംഘട്ടനത്തിനിടെ എടുത്ത രീതിയിലാണ് പോസ്റ്ററുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ ലൈക്കുകള്‍ കൊണ്ട് പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

താരങ്ങളെ പരിചയപ്പെടുത്തുന്നു..
മമ്മൂട്ടിയക്കൊപ്പം അന്‍സന്‍ പോള്‍, കനിഹ, മരിയ ജോണ്‍, കലാഭവന്‍ ഷാജോണ്‍, രഞ്ജി പണിക്കര്‍, മക്ബൂല്‍ സല്‍മാന്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഐഎം വിജയന്‍ തുടങ്ങി താരങ്ങളുമുണ്ട്. ചില പോസ്റ്ററുകളിലൂടെ അഭിനേത്രികളെയും പരിചയപ്പെടുത്തിയിരുന്നു. ഇവരുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

സന്തതികള്‍
മമ്മൂട്ടി ഡെറിക് അബ്രഹാം എന്ന പേരിലുള്ള പോലീസുകാരന്‍ മാത്രമല്ല. അബ്രഹാമിന്റെ സന്തതികളില്‍ ഒരാളാണ്. മമ്മൂട്ടിയുടെ സഹോദരനും അബ്രഹാമിന്റെ മറ്റൊരു സന്തതി ഫിലിഫ് അബ്രഹം ആണ്. ഫിലിപ്പായി അന്‍സന്‍ പോളാണ് അഭിനയിക്കുന്നത്. ഇക്കാര്യം അടുത്തിടെ ഇറങ്ങിയ പോസ്റ്ററില്‍ നിന്നുമാണ് വ്യക്തമായത്. മമ്മൂട്ടിയും അന്‍സന്‍ പോളും ഒന്നിച്ചുള്ള പോസ്റ്ററില്‍ നിന്നും ഇരുവരും യഥാര്‍ത്ഥ സഹോദരന്മാരെ പോലെയുണ്ട്.


Click it and Unblock the Notifications











