ആദ്യ സിനിമയിൽ നായികയായത് ജാതകം നോക്കി, മമ്മൂട്ടി ചിത്രമായ അമരത്തിലെ മീൻ കഥ പറഞ്ഞ് ചിത്ര

ഒരുകാലത്ത് മലയാള സിനിമ അടക്കി വാണിരുന്ന താരമായിരുന്നു ചിത്ര. മമ്മൂട്ടിയുടെ ഭാഗ്യനായികയായ ചിത്ര മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 1975 ൽ കല്യാണപ്പന്തൽ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടി 1983 ൽ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പ്രേം നസീർ, മോഹൻലാൽ എന്നിവർക്കൊപ്പം വെള്ളിത്തിരയിൽ എത്തിയ നടി വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്ര സജീവമായിരുന്നു. 1978 ൽ ആയിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം.

ഇപ്പോഴിത നായികയായി തിളങ്ങിയ ആദ്യ സിനിമയായ ആട്ടക്കലാശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്ര. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അമരത്തിൽ സംവിധായകൻ ഭരതൻ നൽകിയ ട്രെയ്നിങിനെ കുറിച്ചും ചിത്ര വാചാലയാകുന്നുണ്ട്.

ജാതകം നോക്കി നായികയായി

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ആട്ടക്കലാശ'ത്തിൽ ചിത്ര നായികയാവുന്നത് . സുഹാസിനി നൽകിയ ഫോട്ടോ കണ്ടാണ് നിര്‍മാതാവ് ജോയ് തോമസും കൂട്ടരും വീട്ടില്‍ വന്ന് തന്നെ കണ്ടതെന്ന് ചിത്ര പറയുന്നു. നേരിൽ കണ്ട ശേഷം അവര്‍ തന്റെ ജാതകം ചോദിച്ചു വാങ്ങുകയും ചെയ്തു, ജോയ് തോമസ് സിനിമ ചെയ്യുന്നതിന് മുമ്പ് ജാതകം ചോദിക്കാറുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ചിത്ര പറയുന്നു.

അമരം സിനിമയിലെ അനുഭവം

കൂടാതെ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായ അമരത്തെ കുറിച്ചുള്ള അനുഭവവും താരം വെളിപ്പെടുത്തുന്നുണ്ട്. മമ്മൂട്ടി നയകനായ 'അമര'ത്തിൽ ചന്ദ്രിക എന്ന കഥാപാത്രത്തെയാണ് ചിത്ര അവതരിപ്പിച്ചത്. ചിത്രം ചെയ്യുന്ന സമയത്ത് മീൻ കൈകൊണ്ട് തൊടാൻ അറപ്പായിരുന്നുവെന്നും തന്നെ സംവിധായകൻ ഭരതൻ പരിശീലിപ്പിച്ചതിനെ കുറിച്ചും ചിത്ര പറയുന്നു. ആ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഭരതന്‍ തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് മാറിയെന്നും ചിത്ര പറയുന്നു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ അന്ന് തന്നെ പഠിപ്പിച്ചതെന്നും ചിത്ര പറയുന്നു.

ഭാഷയും  അഭിനയമറിയാതെയും സിനിമയിലെത്തി

ഭാഷയറിയാതെയും അഭിനയമറിയാതെയും സിനിമയിലേക്കെത്തിയ വ്യക്തിയാണ് താനെന്നും ചിത്ര അഭിമുഖത്തിൽ പറയുന്നു. ചെറുപ്പത്തില്‍ രജനീകാന്തിനും കമലഹാസനുമെല്ലാമൊപ്പം ബാലതാരമായി അഭിനയിക്കാന്‍ കഴിഞ്ഞതിന്റെയും പിന്നീട് നായികയായി മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ചതിന്റെയും സന്തോഷവും ചിത്ര അഭിമുഖത്തില്‍ പങ്കുവെച്ചു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ചിത്രം അഭിനയത്തിന് ചെറിയ ഇടവേള നൽകിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു കാരണം. ഇപ്പോൾ ചെന്നൈ സാലിഗ്രാമിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ്.

Recommended Video

Sreekumaran Thampi about young stars
വിവാഹത്തിന് ശേഷം  സിനിമയിൽ

വിവാഹത്തിന് ശേഷമായിരുന്നു ചിത്ര സിനിമയിൽ മടങ്ങി എത്തിയത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമാകില്ല എന്ന് കരുതി പല ചിത്രങ്ങളും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ പിന്നീട് ഭർത്താവിന്റെ ധൈര്യത്തിലാണ് താൻ സിനിമയിൽ മടങ്ങി എത്തിയതെന്നും ചിത്ര പറയുന്നു. തന്റെ കുടുംബത്തിലുളള സ്ത്രീകൾ ജോലിക്ക് പോകുന്നവരാണെന്നും അതുകൊണ്ട് തന്നെ നീ ജോലി നിഷേധിക്കേണ്ടതില്ലെന്നും ഭർത്താവ് പറഞ്ഞതായി ചിത്ര അഭിമുഖത്തിൽ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X