മമ്മൂട്ടിയുടെ ഭീഷ്മപർവത്തെ കുറിച്ച് താരങ്ങൾ, ഇവരും മിഖായേലിനായി കാത്തിരിക്കുകയാണ്...

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവം. മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിന്റെ ബിഗ് ബി 2ാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭീഷ്മപർവം എത്തുന്നത്. ഏറെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമായിരുന്നു ബിഗ് ബി 2. ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴാണ് ‌‌ കൊവിഡ് പ്രതിസന്ധിയും ഇതിന് ശേഷമുള്ള ലോക്ക് ഡൗണും കടന്നു വരുന്നത്. വിദേശത്തും ഷൂട്ടിംഗ് ലെക്കേഷനുള്ളത് കൊണ്ട് ചിത്രീകരണം മാറ്റി വയ്ക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി‌യിരുന്നു.

ഈ സമയത്തായിരുന്നു മെഗാസ്റ്റാറിനെ വെച്ച കൊണ്ട് അമൽ നീരദ് ഭീഷ്മ പർവം പ്രഖ്യാപിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ‌ ലുക്ക് പങ്കുവെച്ച് കൊണ്ടാണ് ചിത്രം ഔദ്യോഗികമായി അനൗൺസ് ചെയ്തത്. നിമിഷനേരം കൊണ്ട് മെഗാസ്റ്റാറിന്റെ ലുക്ക് വൈറൽ ആവുകയായിരുന്നു. മാസ് ചിത്രമായിരിക്കുമെന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം വൻ താരങ്ങളാണ് ചിത്രത്തിലെത്തുന്നത്. നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ താരങ്ങളുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വന്നിട്ടുണ്ട്. മിഖായേൽ എന്ന കഥാപാത്രത്തെയാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്. സ്റ്റൈലീഷ് ലുക്കിലാണ് താരം എത്തുന്നത്.

ഭീഷ്മപർവം ടീം

ഭീഷ്മപർവം ടീം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഇപ്പോഴിത സിനിമയെ കുറിച്ച് താരങ്ങൾ പങ്കുവെച്ച വാക്കുകൾ വൈറൽ ആവുകയാണ്. ബിഗ് ബി തിയേറ്ററുകളിൽ വിചാരിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ബിലാൽ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരാവുന്നത്. മിഖയേൽ എത്തുന്നതിന് മുമ്പ് തന്നെ ആരാധകർ ആഘോഷ തുടങ്ങിയിട്ടുണ്ട്.

  അമൽ നീരദ് പറഞ്ഞത്

ഭീഷ്മ പർവ്വത്തെ കുറിച്ച അമൽ നീരദ് പറഞ്ഞത് ഇങ്ങനെ... ''തന്റെ സിനിമ ഒരിക്കലും പ്രത്യേകിച്ച് ഒരു ഗ്രൂപ്പ് ഓഫ് ആളുകള്‍ക്ക് വേണ്ടി ഉള്ളതായിരിയ്ക്കില്ല. ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അമല്‍ നീരദ് ഇങ്ങനെ പറഞ്ഞിരുന്നു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ വരുന്നുണ്ട്. പക്ഷെ അതിന് മുന്‍പ് എത്തുന്നതാണ് ഭീഷ്മ പര്‍വ്വം. എല്ലാ തരം പ്രേക്ഷകര്‍ക്കും ഉള്ള എന്റര്‍ടൈന്‍മെന്റ് തന്നെയാവും സിനിമ''.

സൗബിൻ

സൗബിൻ ആയിരുന്നു ആദ്യമായി ഭീഷ്മ പർവത്തെ കുറിച്ചുളള സൂചന നൽകിയത്. എന്നാൽ അന്ന് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. മമ്മൂട്ടി - അമൽ നീരദ് ചിത്രമെന്ന് മാത്രമായിരുന്നു പറഞ്ഞത്. ചിത്രത്തിൽ അജാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സൗബിന്‍ ഷഹീര്‍ അവതരിപ്പിക്കുന്നത്. '' ഭീഷ്മ പർവം തീര്‍ച്ചയായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും സിനിമ പൂര്‍ണമായും ഒരു അമല്‍ നീരദ് ഷോയാണ് എന്നും'' സൗബിന്‍ പറഞ്ഞിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ മ്യാവുവിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

 മമ്മൂട്ടിയുടെ സഹോദരൻ

ജിനു ജോസഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമൽ നീരദ് ചിത്രത്തിലെ സ്ഥിരസാന്നിധ്യമാണ് ജിനു. സൈമണ്‍ എന്ന കഥാപാത്രത്തെയാണ് ഭീഷ്മ പർവത്തില്‍ അവതരിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് താന്‍ എത്തുന്നത് എന്ന് നടൻ വെളിപ്പെടുത്തിയിരുന്നു. അധികം വൈകാതെ ബിലാലും എത്തുമെന്നും നടന്‍ പറഞ്ഞിരുന്നു.

Recommended Video

മമ്മൂക്കയുടെ സഹപാഠികളുടെ കൂടെയുള്ള ഫോട്ടോ കണ്ട് കണ്ണുതള്ളി
സുഷിന്‍ ശ്യാം

സുഷിന്‍ ശ്യാം ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇപ്പോൾ പുറത്ത് ഇറങ്ങുന്ന മിക്ക ഹിറ്റ് ഗാനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് സുഷിൻ ആണ്. അമല്‍ നീരദിനൊപ്പം പ്രവര്‍ത്തിയ്ക്കുക എന്നാല്‍ തനിയ്ക്ക് വളരെ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. പുതിയൊരു സ്റ്റൈല്‍ സംഗീതത്തിനായി അമലേട്ടന്‍ തന്നെ പ്രോത്സാഹിപ്പിച്ചു എന്നാണ് സുഷിന്‍ പറഞ്ഞത്. വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സംഗീതം ഭീഷ്മ പര്‍വ്വത്തില്‍ ചെയ്തിട്ടുണ്ട് എന്നും അതിന് പ്രേക്ഷകരുടെ പ്രതികരണം എന്താവും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് താന്‍ എന്നും സംഗീത സംവിധായകന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X