നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്, വസ്ത്രധാരണത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ബാല

അന്യഭാഷ താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കോളിവുഡിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് നടൻ മലയാളത്തിലെത്തിയത്. നടൻ, സഹനടൻ, വില്ലൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിൽ തിളങ്ങാൻ നടന് കഴിഞ്ഞിട്ടുണ്ട്. വളരെ ചെറിയ സമയം കൊണ്ട് മലയാളത്തിന്റെ സ്വന്തം നടനായി ബാല മാറുകയായിരുന്നു.

മോളിവുഡ് സിനിമാ കോളങ്ങളിൽ ബാല ചർച്ച വിഷയമാണ്. വിവാഹമോചനത്ത തുടർന്നാണ് താരം വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. വിവാഹ മോചനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും വേർപിരിയലിന്റെ കാരണം താരങ്ങൾ വ്യക്തമാക്കിയിട്ടില്ല. കൃത്യമായ നിലപാടുകളുളള വ്യക്തിയാണ് ബാല. അത് നടൻ തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിത വസ്ത്രധാരണത്തെ കുറിച്ച് ബാല. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു നടൻ കാഴ്ചപ്പാട് വെളിപ്പെടുത്തിയത്.

  ഇടവേള  ബാബു

ലോക്ക് ഡൗൺ കാലത്തായിരുന്നു ബാല തന്റെ പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. സഹപ്രവര്ഡത്തകരുമായുള്ള സിനിമ വിശേഷങ്ങളും തന്റെ കാഴ്ചപ്പാടുകളുമാണ് താരം ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. പുതിയ വീഡിയോയിൽ ഇടവേള ബാബുവായിരുന്നു അതിഥിയായി എത്തിയത്.ഈ വീഡിയോയുടെ ടീസറിൽ പോലും ബാല അഭിമുഖത്തിന്റേതല്ലാതെ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. അക്കാര്യത്തെ പറ്റി വീഡിയോയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

   ഏറ്റവും വേദനിപ്പിച്ച കാര്യം

പ്രത്യേകിച്ച് ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു നടൻ ഈക്കാര്യം സംസാരിച്ച് തുടങ്ങിയത്. തന്റെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിച്ച കാര്യമെന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് ബാല സംഭവം അവതരിപ്പിക്കുന്നത്. നല്ലൊരു കേൾവിക്കാരനെ പോലെ നടന്റെ വാക്കുകൾ ശ്രവിക്കുന്ന ഇടവേള ബാബുവിന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

 വസ്ത്രധാരണം

വസ്ത്രധാരണത്തെ കുറിച്ചാണ് നടന്റെ വാക്കുകൾ.ചിലർ തങ്ങളുടെ വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്പോൾ അവരുടെ മക്കളെക്കൂടി ഓർക്കുക എന്ന് ബാല. "ഒരു മരണ വീട്ടിൽ പോകുമ്പോൾ, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ പോകാറുള്ളൂ, കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ?" "ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം ശ്രദ്ധിക്കും- ബാല പറയുന്നു

Recommended Video

Pooja Jayaram Interview | FilmiBeat Malayalam
 കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്

ഈ ഫീൽഡ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. ഉത്തരവാദിത്തം കൂടുതലാണ്. സംസാരിക്കുന്ന വാക്കുകൾ സൂക്ഷിച്ചു വേണം, ചെയ്യുന്നത് ശരിയായി ചെയ്യണം, എല്ലാത്തിനോടും ഒരു ബഹുമാനം വേണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്," ബാല പറയുന്നു. സ്ത്രീകളെ, പ്രത്യേകിച്ച് തന്റെ അമ്മ, സഹോദരി എന്നിവരെ താൻ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് ബാല ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X