സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി, നിയമപരമായ അടിസ്ഥാന അവകാശങ്ങൾ പോലും എനിക്ക് നഷ്ടമായി...

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടൻ ബാലയക്ക് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്. കളഭം എന്ന ചിത്രത്തിലൂട മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം നായകനായും പ്രതിനായകനായും തിളങ്ങാൻ കഴിഞ്ഞിരുന്നു. നായകനായി ശോഭിച്ച കാലത്തായിരുന്നു വില്ലൻ വേഷങ്ങൾ നടൻ ഇരു കൈകളു നീട്ടി സ്വീകരിച്ചത്. നെഗറ്റീവ് വേഷങ്ങൾക്കും മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് നടൻ വെളിപ്പെടുത്തുകയാണ്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. താൻ മരിച്ച് ജീവിക്കുകയായിരുന്നു എന്നാണ് നടൻ പറഞ്ഞത്. എന്നാൽ ഇതുവരെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ബാല അഭിമുഖത്തിൽ പറയുന്ന ബാലയുടെ വാക്കുകൾ ഇങ്ങനെ...

സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി

ഞാൻ സ്നേഹിച്ച പലരും എന്നെ ഉപേക്ഷിച്ചു പോയി. നിയമപരമായ അടിസ്ഥാന അവകാശങ്ങൾ പോലും എനിക്ക് നഷ്ടമായിട്ടുണ്ട്. എന്നാൽ ഞാൻ വിട്ടുകൊടുത്തില്ല. വീണിടത്ത് നിന്ന് ഉയർന്ന് കയറി വന്നു. ഈ കൊവിഡ് വന്നപ്പോൾ പലരും എന്നെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ ഞാനൊക്കെ എന്നേ ആത്മഹത്യ ചെയ്യേണ്ടിയിരുന്നു. ഈ അഭിമുഖം കണ്ടാൽ ചിലർക്കെങ്കിലും ഒരു മോട്ടിവേഷൻ തോന്നണം. അതിനായാണ് ഇത് ഇവിടെ പറയുന്നത്, ബാല പറഞ്ഞു.

അടി കിട്ടിയാൽ തകർന്നുപോകും

എല്ലാവർക്കും അവരവരുടേതായ വേദനകൾ ഉണ്ടാകുമെന്നും അതിന് യാതൊരു വേർതിരിവുമില്ല. പലരുടെയും തെറ്റിദ്ധാരണ പണക്കാരന് വേദനകൾ ഇല്ല എന്നാണ്. കാശ് ഉണ്ടല്ലോ. എന്നാൽ അങ്ങനെയല്ല. മനസ്സിന് പണക്കാരൻ പാവപ്പെട്ടവന് എന്നില്ല. അടി കിട്ടിയാൽ തകർന്നുപോകും. എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തുവെന്നും ബാല റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മടങ്ങി വരവ്

കൂടാതെ തന്നെ സിനിമയിൽ ഒതുക്കിയവരെ കുറിച്ചും മടങ്ങി വരാൻ സഹായിച്ചവരെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിലെ ഒരു ഗ്യാങ്ങ് തന്നെ ഒതുക്കാൻ ശ്രമിച്ചുവെന്ന് താരം തുറന്നു പറയുന്നുണ്ട്. എന്നൽ എല്ലാ സിനിമാക്കാരും അങ്ങനെയല്ലെന്നും താരം കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകനിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ബാല മടങ്ങി എത്തുന്നത്. സിനിമയ്ക്കായി വിളിച്ചപ്പോൾ തന്റെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി വൈശാഖിനോട് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന് ആവശ്യം ബാല എന്ന നടനെയായിരുന്നു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ മടങ്ങി എത്തുന്നത്.

Recommended Video

ഒരുപാട് സങ്കടങ്ങളുണ്ടായി ജീവിതത്തില്‍ ആര്‍ക്കും ഒരു പാപവും ചെയ്തിട്ടില്ല
വിവാഹം

സിനിമയുടെ പേരിൽ മാത്രമല്ല ബാലയുടെ സ്വാകാര്യ ജീവിതവും വാർത്തകളിൽ ഇടം പിടിക്കറുണ്ട്. വിവാഹ മോചനത്തിന് ശേഷമാണ് നടൻ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ നിരവധി പ്രചരിച്ചിരുന്നു ഇത്തരത്തിലുള്ള വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടന് എത്താറുണ്ട് . തന്റെ വിവാഹം എല്ലാവരേയും അറിയിച്ചു കൊണ്ടുള്ളതാണെന്ന് ബാല വെളുപ്പെടുത്തിയിട്ടുണ്ട്.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X