മമ്മൂക്കയുടെ മാസും മരണമാസുമായി ബിലാല്‍! സ്ലോ മോഷനും സ്‌റ്റൈലിഷ് ലുക്കും അധികം വൈകാതെ എത്തും?

Recommended Video

ബോക്‌സ്ഓഫീസ് പൊളിച്ചടുക്കാന്‍ ഒരുങ്ങി മമ്മൂക്കയുടെ ബിലാല്‍

നാല് സിനിമകള്‍ ഹിറ്റാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്ത സിനിമയുമായി വരികയാണ്. ജൂണിലെത്തിയ ഉണ്ടയ്ക്ക് പിന്നാലെ ജൂലൈ ആദ്യ ആഴ്ചകളില്‍ പതിനെട്ടാം പടി എന്ന സിനിമ കൂടി റിലീസ് ചെയ്യുകയാണ്. തുടര്‍ച്ചയായിട്ടെത്തിയ എല്ലാ സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല പ്രകടനം കാഴ്ച വെച്ചിരിക്കുന്നതിനാല്‍ ആരാധകരും ആവേശത്തിലാണ്. ഇതൊന്നുമല്ല ഇനി വരാനിരിക്കുന്ന സിനിമകളെ കുറിച്ചാണ് ആകാംഷ കൂടുതലും.

ഈ വര്‍ഷം തന്നെ ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കം തിയറ്ററുകളിലേക്ക് എത്തും. എന്നാല്‍ അമല്‍ നീരദിന്റെ സംവിധാനത്തിലെത്തുന്ന ബിലാലിന് വേണ്ടിയാണ് മലയാള സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും കാത്തിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ ബിലാലിന്റെ ഷൂട്ട് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന സൂചനകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

ബിഗ് ബി

ബിഗ് ബി

മലയാള സിനിമയിലെ മുന്‍നിര സംവിധായകനും ഛായാഗ്രാഹകനുമാണ് അമല്‍ നീരദ്. ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ 2004 ലാണ് ഛായാഗ്രാഹകനായി അമല്‍ നീരദ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായി ഒരുപാട് സിനിമകളില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് സംവിധാനത്തിലേക്ക് ചുവട് മാറുന്നത്. ഛായാഗ്രഹകനായിട്ടുള്ള അരങ്ങേറ്റം പോലെ തന്നെ സംവിധായകനായപ്പോഴും മമ്മൂട്ടി തന്നെയായിരുന്നു നായകന്‍. ഒടുവില്‍ അമലിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമായി ബിഗ് ബി തിയറ്ററുകളിലേക്ക് എത്തി. മലയാളത്തില്‍ സ്ലോ മോഷന്‍ ശ്രദ്ധേയമായത് ബിഗ് ബി യിലൂടെയായിരുന്നു.

മമ്മൂട്ടി തരംഗമാക്കിയ നടത്തം

മമ്മൂട്ടി തരംഗമാക്കിയ നടത്തം

മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കിലെത്തിയ സിനിമയില്‍ സ്ലോ മോഷന്‍ നടത്തവും കിടിലന്‍ ഡയലോഗുകളുമായിരുന്നു ബിഗ് ബി യുടെ വിജയത്തിന് പിന്നില്‍. ചിത്രത്തിലെ ബിലാല്‍ എന്ന പേരില്‍ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചു. ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ മാത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അന്ന് മുതലിങ്ങോട്ട് ആരാധകര്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ബിലാലിന്റെ ചിത്രീകരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല. ഈ വര്‍ഷം അവസാനത്തോട് കൂടി ബിലാല്‍ ഷൂട്ടിംഗ് തുടങ്ങുമെന്ന സൂചനയാണ് വന്നിരിക്കുന്നത്.

 മാസ് ഡയലോഗുകള്‍

മാസ് ഡയലോഗുകള്‍

ബിഗ് ബി യിലെ പഞ്ച് ഡയലോഗുകള്‍ ഇപ്പോഴും തരംഗമാണ്. അമല്‍ നീരദ് കഥ ഒരുക്കിയപ്പോള്‍ ഉണ്ണി ആര്‍ ആയിരുന്നു സംഭാഷണം. ബിലാല്‍ വരുമ്പോഴും ഉണ്ണി ആര്‍ തന്നെ ഡയലോഗ് ഒരുക്കും, സിനിമയുടെ ജോലികള്‍ മുന്നോട്ട് പോവുകയാണെന്ന് സൂചിപ്പിച്ച് ഉണ്ണി ആര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ മാമാങ്കത്തിന്റെ സെറ്റില്‍ നിന്നും അമല്‍ നീരദും സംഘവും ബിലാലിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂട്ടിയ്ക്ക് അടുത്ത് വന്നിരുന്നു. തിരക്കഥയില്‍ അന്തിമ തീരുമാനം ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയില്‍ പൂര്‍ണമായും സംതൃപ്തി വന്നതിന് ശേഷം മാത്രമേ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളുവെന്നും അമല്‍ പറഞ്ഞിരുന്നു. എന്തായാലും മാമാങ്കം പോലെയുള്ള ബ്രഹ്മാണ്ഡ സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് ബിലാലിന് വേണ്ടിയാണ്.

ബിലാല്‍ ജോണ്‍ കുരിശങ്കില്‍

ബിലാല്‍ ജോണ്‍ കുരിശങ്കില്‍

ചില സിനിമകള്‍ തിയറ്ററുകളിലെക്കാള്‍ ഹിറ്റാവുന്നത് ടോറന്റില്‍ എത്തിയതിന് ശേഷമായിരിക്കും. ബിഗ് ബി യുടെ കാര്യവും വ്യത്യസ്തമല്ല. തിയറ്ററുകളിലും ബോക്‌സോഫീസിലും ശരാശരി വിജയം മാത്രം നേടിയ സിനിമയായിരുന്നു ബിഗ് ബി. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രവും മറ്റും ജനപ്രിയമാക്കി മാറ്റി. ബിലാല്‍ ജോണ്‍ കുരിശങ്കിലിന്റെ കഥയുമായിട്ടാണ് രണ്ടാം ഭാഗം വരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മികച്ച ഒരു കഥ ലഭിച്ചതിനാലാണ് ബിലാലിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാന്‍ ഒരുങ്ങുന്നത്. ബിലാലിന്റെ ആദ്യകാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന.

  കൂടുതല്‍ കാര്യങ്ങളിങ്ങനെ..

കൂടുതല്‍ കാര്യങ്ങളിങ്ങനെ..

മമ്മൂട്ടിയുടെ ബിലാല്‍ കുരിശങ്കല്‍ എന്ന കഥാപാത്രം പ്രായമുള്ള ആളുടെ വേഷത്തിലായിരിക്കും എത്തുന്നത്. എന്നാലത് സ്‌റ്റൈലിഷ് ഗെറ്റപ്പിലാണെന്നും ബിഗ് ബിയെക്കാള്‍ മാസ് ആയിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. കൊച്ചിയില്‍ നിന്നുമാണ് സിനിമ പ്രധാനമായും ഷൂട്ട് ചെയ്യുന്നത്. കൊച്ചിയിലെ സാമൂഹ്യ പ്രവര്‍ത്തകയായ മേരി ടീച്ചര്‍ എന്നറിയപ്പെടുന്ന മേരി ജോണ്‍ കുരിശിങ്കല്‍ കൊല്ലപ്പെടുന്നതോടെയാണ് ബിഗ് ബി യൂടെ കഥ ആരംഭിക്കുന്നത്. മേരി ടീച്ചര്‍ ദത്തെടുത്ത് വളര്‍ത്തിയ നാല് മക്കള്‍ അവരുടെ സംസ്‌കാര ചടങ്ങിനെത്തുന്നു. മൂത്തവന്‍ കൊച്ചിയില്‍ കൂലിതല്ലുമായി നടക്കുന്ന ബിലാല്‍ ആണ്. മറ്റൊരു ഗുണ്ടയെ കൊലപ്പെടുത്തിയതോടെ ബിലാലും മേരി ടീച്ചറും തമ്മില്‍ അകന്നു. രണ്ടാമനായ എഡ്ഡിയാണ് ടീച്ചര്‍ക്കൊപ്പം താമസിക്കുന്നത്. അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ ഈ നാല് സഹോദരന്മാര്‍ നടത്തുന്ന നീക്കങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X