മറിയത്തിനൊപ്പം നിന്ന് കേക്ക് മുറിച്ച് മമ്മൂട്ടി! കൂടെ ദുല്‍ഖറും സുറുമിയും അമാലും! ഫോട്ടോ വൈറല്‍

മമ്മൂട്ടിയുടെ പിറന്നാളായിരുന്നു തിങ്കളാഴ്ച.69 ലേക്ക് കടന്ന അദ്ദേഹത്തിന് ആശംസ നേര്‍ന്ന് സിനിമാലോകവും പ്രേക്ഷകരും എത്തിയിരുന്നു. അഭിഷാകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കുഞ്ഞുന്നാള്‍ മുതലേ തന്നെ അഭിനയമോഹം അലച്ചിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വില്ലത്തരത്തിലൂടെ തുടങ്ങിയ സിനിമാജീവിതം പിന്നീട് മാറിമറിയുകയായിരുന്നു. പ്രേക്ഷകര്‍ എന്നെന്നും ഓര്‍മ്മിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്. പ്രമേയത്തിലെ പുതുമയാണ് അദ്ദേഹത്തെ ആകര്‍ഷിക്കാറുള്ളത്.

ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത മമ്മൂട്ടിയെക്കുറിച്ച് വാചാലരായാണ് താരങ്ങളും സിനിമാപ്രവര്‍ത്തകരും എത്തിയത്. ഗൗരവക്കാരനാണെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നുമൊക്കെയായിരുന്നു മുന്‍പ് കേട്ടത്. എന്നാല്‍ അടുത്ത് പരിചയപ്പെട്ടപ്പോഴാണ് അത് മാറിയതെന്നായിരുന്നു പലരും പറഞ്ഞത്. ചേര്‍ത്തുപിടിച്ച് കൂടെ നിന്ന മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് വാചാലരായെത്തിയവര്‍ ഏറെയായിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ പിറന്നാള്‍ സന്തോഷം ആരുമായും പങ്കുവെക്കാനാവാത്തതിന്റെ സങ്കടത്തെക്കുറിച്ചായിരുന്നു മമ്മൂട്ടി പറഞ്ഞത്.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സിനിമാചിത്രീകരണം നിര്‍ത്തിവെച്ചതോടെയായിരുന്നു മമ്മൂട്ടിയും ദുല്‍ഖറും വീട്ടിലേക്ക് തിരിച്ചെത്തിയത്. ലോക് ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പായാണ് ഇവര്‍ പുതിയ വീട്ടിലേക്ക് മാറിയത്. വീടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തനിക്കേറെ പ്രിയപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി സമയം കണ്ടെത്തുകയായിരുന്നു മമ്മൂട്ടി. താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു.

Mammootty

മമ്മൂട്ടിയും ദുല്‍ഖറും വീട്ടിലുള്ളതിനാല്‍ മറിയത്തിനും ഏറെ സന്തോഷമാണ്. കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മകളും വാപ്പച്ചിയും ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ തനിക്കേറെ സന്തോഷമാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വാപ്പച്ചിക്ക് പിറന്നാളാശംസ നേര്‍ന്ന് മകനെത്തിയിരുന്നു.ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നായ വണ്ണിന്റെ ടീസര്‍ പുറത്തുവന്നത് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു. ആരാധകരില്‍ നിന്നും തനിക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് പറഞ്ഞും മെഗാസ്റ്റാര്‍ എത്തിയിരുന്നു.
കുടുംബസമേതമായി പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Recommended Video

Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

പ്രകൃതി സ്‌നേഹിയായ മമ്മൂട്ടിക്കായി മകള്‍ സുറുമി സമ്മാനിച്ച കേക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളും കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇതിനിടയിലാണ് പിറന്നാളാഘോഷത്തിന്റെ പുതിയ ഫോട്ടോ പുറത്തുവന്നത്. കുഞ്ഞുമറിയത്തിന് അരികില്‍ നിന്ന് കേക്ക് മുറിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയില്‍ കാണുന്നത്. സുല്‍ഫത്തും സുറുമിയും ദുല്‍ഖറും അമാലുമെല്ലാം അദ്ദേഹത്തിന് അരികിലുണ്ട്. ഫാന്‍സ്ഗ്രൂപ്പുകളിലൂടെയും മറ്റുമായി ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X