പിറന്നാള്‍ ദിനത്തിലെ മമ്മൂക്കയുടെ സ്‌നേഹ സമ്മാനം ഇതായിരുന്നോ? ആ ചോദ്യം ആരാധകരെ തോല്‍പ്പിച്ച് കളഞ്ഞു.
മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമകളുടെ റിലീസുകള്‍ക്ക് വേണ്ടി ആഘോഷം നടത്തുന്നതിനെക്കാള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനായിരുന്നു ആരാധകരുടെ പദ്ധതികള്‍.
പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് മമ്മൂട്ടിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ പാതിരാത്രി ആശംസകളുമായെത്തിയ ഫാന്‍സിനെ നിരാശപ്പെടുത്താതെ മമ്മൂക്കയുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

മമ്മൂക്കയുടെ പിറന്നാള്‍
ഇന്ന് സെപ്റ്റംബര്‍ 7 ന് മെഗാസ്റ്റാര്‍ മമ്മുട്ടിയുടെ പിറന്നാളാണ്. 1951 സെപ്റ്റംബര്‍ 7 ന് ജനിച്ച മമ്മുട്ടി ഇക്കൊല്ലം 67-ാം പിറന്നാളാണ് ആഘോഷിക്കുന്നത്. മലയാളത്തില്‍ ഏറ്റവും പ്രായമുള്ള നായകനടനെന്ന വിശേഷണം മമ്മൂട്ടിയ്ക്ക് സ്വന്തമാണ്. പ്രായം 67 വയസായെങ്കിലും മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഇരുപതിന് മുകളില്‍ സിനിമകളാണ് ഇനി വരാനിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് പുതിയ സിനിമകളൊന്നും ഏറ്റെടുക്കാന്‍ കഴിയാത്ത വിധം അദ്ദേഹം തിരക്കിലാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വീടിന് മുന്നില്‍ ആരാധകരെത്തി
പിറന്നാളിന് മുന്നോടിയായി ഫാന്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നിരവധി ആഘോഷ പരിപാടികളാണ് നടക്കുന്നത്. അക്കൂട്ടത്തില്‍ ചിലര്‍ പാതിപാത്രി തന്നെ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലേക്കും എത്തിയിരുന്നു. പാട്ട് പാടിയും നൃത്തം ചെയ്തും പലരും തങ്ങളുടെ ആശംസകള്‍ അറിയിച്ചിരുന്നു. ഈ സമയം മമ്മൂട്ടി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ 12 മണി കഴിഞ്ഞതോടെ മമ്മൂട്ടി വീട്ടിലേക്ക് എത്തിയിരുന്നു.
കേക്ക് വേണോ?
വീട്ടിലേക്ക് വന്ന് കയറിയ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്‌തോടെ ആരാധകര്‍ ഇളകി മറിയുകയായിരുന്നു. ആഘോഷ പരിപാടികള്‍ തുടങ്ങുന്നതിന് മുന്‍പ് ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയ മമ്മൂട്ടി കേക്ക് വേണോ എന്ന് ചോദിച്ചിരുന്നു. വേണമെന്ന് ഒറ്റ വാക്കില്‍ ആരാധകര്‍ക്ക് പിന്നീട് കേക്ക് പുറത്തെത്തിച്ച് നല്‍കിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി മമ്മൂട്ടി ഫാന്‍സ് പുറത്ത് വിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാനും ആരാധകരെ അഭിസംബധോന ചെയ്യാന്‍ പുറത്തെത്തിയിരുന്നു.

ആരാധകരുടെ സ്‌നേഹം
താരങ്ങളുടെ പിറന്നാള്‍ പലവിധത്തിലാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ പേരില്‍ കാരുണ്യ പ്രവര്‍ത്തികളടക്കം ചെയ്യാനും ആരാധകര്‍ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളില്‍ ആശംസകളും തരംഗമായി മാറിയിരിക്കുകയാണ്.

റിലീസിന് വേണ്ടി കാത്തിരിക്കുന്നു..
ഇന്ന് മമ്മൂട്ടിയുടെ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് ഇത്തരത്തില്‍ വരാറുണ്ട്. എന്നാല്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ കഴിയാതെ മമ്മൂട്ടി അടുത്തൊന്നും ഡേറ്റ് നല്‍കില്ലെന്നും സൂചനയുണ്ട്. കുട്ടനാടന്‍ ബ്ലോഗാണ് ഉടന്‍ റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. സിനിമയുടെ റിലീസിന് വേണ്ടി മുന്നൊരുക്കങ്ങള്‍ ആരാധകര്‍ നേരത്തെ തന്നെ കഴിഞ്ഞിരുന്നു.


Click it and Unblock the Notifications