For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെയും ദുല്‍ഖറിനെയും മാത്രം മനസ്സില്‍ കണ്ടാണത് വായിച്ചത്! ആഗ്രഹം വെളിപ്പെടുത്തി ശാരദക്കുട്ടി

  |

  മലയാള സിനിമയുടെ താരരാജാവ്, മെഗാസ്റ്റാര്‍ തുടങ്ങി ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂട്ടിയുടെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. സെപ്റ്റംബര്‍ ഏഴിനായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍. അതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ മെഗാസ്റ്റാറിനുള്ള ആശംസകള്‍ ഹാഷ് ടാഗിലൂടെ വൈറലായരുന്നു.

  പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്നത്. നടന്മാരും നടിമാരും സംവിധായകരുമടക്കം മമ്മൂട്ടിയെ അടുത്തറിയുന്നവര്‍ക്കെല്ലാം പറയാന്‍ ഒരായിരം കഥകളുണ്ട്. എഴുത്തുകാരിയായ ശാരദക്കുട്ടിയും ഫേസ്ബുക്കിലൂടെ മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ്. ഒപ്പം ഇനി മമ്മൂട്ടിയെ കാണാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രത്തെ കുറിച്ചും ശാരദക്കുട്ടി സൂചിപ്പിച്ചിട്ടുണ്ട്.

  കാതോടു കാതോരം, ഒരേ കടല്‍ ഈ ചലച്ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്ക് പിറന്നാളുകളില്ല. സിനിമകളില്ല ഞാന്‍ അവിടെ തന്നെ അങ്ങേരെ നോക്കി നില്‍പ്പുണ്ട്. മേരിക്കുട്ടി (സരിത) പള്ളിയില്‍ കൊയര്‍ പാടുന്നു. തന്റെ ഊഴം വരുമ്പോള്‍ തലയല്‍പ്പം നീട്ടി ആ മൈക്കിലൂടെ ലൂയിസ് (മമ്മൂട്ടി) പാടുമ്പോള്‍ ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നു. അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു. അന്ന് 1985 .ഞാനും ചെറുപ്പം. സരിതയെ തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാന്‍ നോക്കിയിട്ടുണ്ട് മിസ്റ്റര്‍ മമ്മൂട്ടീ നിങ്ങളെ.

  ഒരേ കടലിനും കാതോടു കാതോരത്തിനും ശേഷം ഞാന്‍ നിങ്ങളെ അത്രയിഷ്ടത്തോടെ കണ്ടിട്ടില്ല. ഈ ജന്മം നിങ്ങള്‍ക്കങ്ങനെ ഒരു നോട്ടം ഇനി സാധ്യമാകുമോ എന്നെനിക്കറിയില്ല. സാധ്യമായേക്കാവുന്ന ഒരു സംഭവം ഞാന്‍ പറയട്ടെ? ഞാന്‍ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്. അത് ഇവാന്‍ തുര്‍ഗനേവിന്റെ ഫസ്റ്റ് ലവിലെ വ്‌ലാഡിമിറിന്റെ അച്ഛന്റെ വേഷത്തിലാണ്. ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുല്‍ഖറിനെയും മാത്രം മനസ്സില്‍ കണ്ടാണത് വായിച്ചത്. പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കില്‍ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങള്‍ മനസ്സിലാക്കിയേക്കും.

  അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോള്‍ ഭയപ്പെടുത്തുകയും ചെയ്ത വ്‌ലാഡിമിര്‍ എന്ന പയ്യനെ, അവന്റെ പ്രണയ തീക്ഷ്ണമായ ഉടലും മനസ്സുമുള്ള അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്‌നേഹിച്ചു പോകും. മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛന്‍ കഥാപാത്രം. പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂര്‍ത്ത ദംഷ്ട്രകള്‍ എത്ര തവണ ഞാനും നേരില്‍ കണ്ടിരിക്കുന്നു! ചിലപ്പോള്‍ അതിലെ സ്‌നേഹാധിക്യത്തെ പോലും ഭയന്ന് ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!. സമ്മര്‍ദ്ദങ്ങളില്‍ പെട്ടിരിക്കുന്നു!

  Tribute To A Legend | Happy Birthday Mammookka | Oneindia Malayalam

  എന്നിട്ടും മാറി മാറി പ്രണയങ്ങള്‍ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളില്‍ പല കാടെന്ന പോലെ, ഒരു ജ്വാലയില്‍ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടര്‍ന്നും ജ്വലിക്കുകയാണ്. പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവര്‍ക്ക് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ഒരു നടനില്‍ നിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്. പുതിയ ജന്മം വേണമെന്നുള്ളവര്‍ക്ക് പുതിയതെന്തെല്ലാമുണ്ട് ഈ ലോകത്തില്‍. നല്ല ജന്മദിനങ്ങളുണ്ടാകട്ടെ... എസ്.ശാരദക്കുട്ടി

  ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം

  English summary
  Mammootty's Birthday Special: Sharathakutty About Megastar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X