twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇച്ചാക്ക വാങ്ങി തന്ന വീടാണിത്; വീട്ടിലെ മൂത്തമകനായത് കൊണ്ട് മമ്മൂക്കയ്ക്ക് ലഭിച്ച പ്രത്യേക സ്ഥാനത്തെ കുറിച്ച് സഹോദരന്‍

    |

    മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംക്കുട്ടി ഈ ലോക്ഡൗണ്‍ കാലത്താണ് സ്വന്തമായൊരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. അന്ന് മുതലിങ്ങോട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത പല കാര്യങ്ങളും സഹോദരന്‍ പുറത്ത് കൊണ്ട് വന്നു. ചെറുപ്പത്തില്‍ മമ്മൂട്ടി താമസിച്ചിരുന്ന ചെമ്പ് എന്ന ഗ്രാമത്തിലെ താറവാട് വീടിനെ കുറിച്ചുള്ള വീഡിയോ വളരെ വേഗത്തില്‍ വൈറലായിരുന്നു.

    സഹോദരങ്ങളെല്ലാം ഇച്ചാക്ക എന്ന വിളിക്കുന്ന മൂത്തചേട്ടനായ മമ്മൂട്ടിയെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് ഇബ്രാഹിംക്കുട്ടി. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ യാദൃശ്ചികമായിട്ടാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും താരം പറയുന്നു.

      കുടുംബത്തെ കുറിച്ച് പറഞ്ഞ് ഇബ്രാഹിംക്കുട്ടി

    പുരാതന മുസ്ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീടാണ് ഞങ്ങളുടേത്. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്. ഉപ്പ ഇസ്മയിലിനും ഉമ്മ ഫാത്തിമയ്ക്കും ഞങ്ങള്‍ ആറ് മക്കളാണ്. മൂന്ന് ആണും മൂന്ന് പെണ്ണും. അതില്‍ മൂത്തതാണ് മുഹമ്മദ് കുട്ടി എന്ന ഞങ്ങളുടെ ഇച്ചാക്ക. ഞാന്‍ മൂന്നാമനാണ്. കൂട്ടുകുടുംബം ആയിരുന്നതിനാല്‍ എപ്പോഴും വീട്ടില്‍ ഒരുത്സവ മേളമായിരിക്കും. ഉപ്പയ്ക്ക് തുണിത്തരങ്ങള്‍, അരി, എന്നിവയുടെ ഹോള്‍സെയില്‍ കച്ചവടമായിരുന്നു. അന്ന് കുടുംബപരമായി ധാരാളം നെല്‍കൃഷിയും ഉണ്ടാവും.

    കുടുംബത്തെ കുറിച്ച് പറഞ്ഞ് ഇബ്രാഹിംക്കുട്ടി

    ഇച്ചാക്ക പ്രീഡിഗ്രി ആയപ്പോള്‍ ഉപ്പ തറവാട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ മറ്റൊരു വീട് വച്ചു. മൂത്തമകനും സമര്‍ഥനും ആയതിനാല്‍ ഇച്ചാക്കയ്ക്ക് വീട്ടില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇച്ചാക്കയ്ക്ക് അന്നേ സ്വന്തം മുറിയുണ്ട്. ഞങ്ങള്‍ സഹോദരങ്ങള്‍ ഒരുമിച്ച് മറ്റ് മുറികളിലും. ഞങ്ങള്‍ സഹോദരങ്ങളുടെ കാര്യത്തില്‍ ഇച്ചാക്കയ്ക്ക് പ്രത്യേക കരുതലുണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. താന്‍ സിനിമയിലെത്തിയതും അതുപോലെ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഇബ്രാഹിം ഓര്‍മ്മിക്കുന്നു.

    കുടുംബത്തെ കുറിച്ച് പറഞ്ഞ് ഇബ്രാഹിംക്കുട്ടി

    ചേട്ടന്റെ സിനിമാ ഷൂട്ടിങ്ങ് കാണാന്‍ പോയപ്പോഴാണ് ഇബ്രാഹിമിനെ കൂടി സിനിമയിലേക്ക് എടുക്കുന്നത്. ഇച്ചാക്ക അന്നേ സൂപ്പര്‍സ്റ്റാര്‍ ആയെങ്കിലും എനിക്ക് അഭിനയത്തോട് അത്ര താല്‍പര്യമോ വാസനയോ ഉണ്ടായിരുന്നില്ല. ഞാന്‍ 1999 ല്‍ സൗദിയില്‍ നിന്നും മടങ്ങിയെത്തി. ആ സമയത്ത് ഇച്ചാക്ക പല്ലാവൂര്‍ ദേവനാരായണന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ വെറുതേ ഷൂട്ടിങ് കാണാന്‍ പോയി. ഒരു ദിവസം ആ സെറ്റില്‍ സംവിധായകന്‍ ശ്യാമപ്രസാദ് വന്നു. അദ്ദേഹ അന്ന് ഒരു ടെലിഫിലിം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ നിനക്കൊന്ന് ശ്രമിച്ച് കൂടെ എന്ന് ഇച്ചാക്ക ചോദിച്ചു. ശ്യാമും സമ്മതിച്ചു. അങ്ങനെയാണ് ഒരിക്കലും നിനച്ചിരിക്കാതെ ഞാന്‍ മിനിസ്‌ക്രീനിലേക്ക് വന്നത്. തൊട്ടടുത്ത വര്‍ഷം സായാഹ്നം എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി.

     കുടുംബത്തെ കുറിച്ച് പറഞ്ഞ് ഇബ്രാഹിംക്കുട്ടി

    പഠനം കഴിഞ്ഞതോടെ ഞാന്‍ പ്രവാസിയായി. പിന്നീട് നാട്ടില്‍ തിരിച്ചെത്തി കുടുംബസമേതം തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. വാടക വീടുകളിലായാണ് ആദ്യമൊക്കെ താമസിച്ചത്. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികവും ആയില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇച്ചാക്കയുടെ കരുതല്‍ തേടി എത്തുന്നത്. ഇച്ചാക്കയാണ് എനിക്ക് തൃപ്പൂണിത്തുറയില്‍ ഒരു വീട് മേടിച്ച് തരുന്നത്. അവിടെയാണ് കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്ന വീട്.

    Recommended Video

    From Bilal To Minister Raja: Mammootty's Upcoming Movies In 2021
      കുടുംബത്തെ കുറിച്ച് പറഞ്ഞ് ഇബ്രാഹിംക്കുട്ടി

    എന്റെ ഭാര്യയുടെ പേര് സെമീന. മക്ബൂല്‍ സല്‍ാന്‍, ടാനിയ എന്നിവരാണ് മക്കള്‍. മകന്‍ മക്ബൂല്‍ ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ഇച്ചാക്കയ്‌ക്കൊപ്പം മാസ്റ്റര്‍പീസില്‍ അവന്‍ അഭിനയിച്ചു. ദുല്‍ഖര്‍ ചേട്ടനാണെങ്കിലും ഇരുവരുടെയും ജന്മദിനം ഒരു ദിവസമാണ്. ജൂലൈ 28. ഇസ്ലാം പ്രവാക ചരിതത്തിലെ രണ്ട് കഥാപാത്രങ്ങളാണ് ദുല്‍ഖറും സല്‍മാനും. ഇച്ചാക്ക ദുല്‍ഖറിന് സല്‍മാന്‍ എന്ന പേര് ചേര്‍ത്തപ്പോള്‍ ഞാന്‍ മക്ബൂലിനും സല്‍മാന്‍ എന്ന് പേര് കൂടി ചേര്‍ത്ത് കൊടുത്തു.

    English summary
    Mammootty's Brother Ebrahimkutty About His Family And Movie Entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X