മോഹൻലാലുമായി എപ്പോഴും ഒരു അകലം പാലിക്കാറുണ്ട്, കാരണം തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ സഹോദരൻ

മോഹൻലാൽ മമ്മൂട്ടി സൗഹൃദം മലയാളി പ്രേക്ഷകർക്കിടയിൽ പരസ്യമായ രഹസ്യമാണ് മോഹൻലാലിന്റെ സ്വന്തം ഇച്ചാക്കയാണ് മമ്മൂക്ക. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഇപ്പോഴിത മോഹൻലാലുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. തന്റെ യൂട്യൂബ് ചാനലായ ഇബ്രൂസ് ഡയറിയിലൂടെയാണ് ആ കഥ പങ്കുവെച്ചത്. മോഹൻലാലുമായി അടുത്ത ബന്ധമുണ്ടെങ്കിലും ഒന്നിച്ച് ഒരു ചിത്രം പോലും എടുത്തിട്ടില്ലെന്നാണ് താരം പറയുന്നത്.

mohanlal-ibrahimkutty

മോഹൻലാലുമായുളള അടുത്ത് ബന്ധത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ...'ഞാനും ലാലും ഭഗവാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ലാലുമായി കൂടുതൽ അടുക്കാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. പക്ഷേ അങ്ങനെയൊക്കെ സംസാരിക്കുമമ്പോളും ഇച്ചാക്കയുടെ ഒരു സഹപ്രവർത്തകൻ എന്ന ബഹുമാനം എപ്പോഴും കൊടുത്തിട്ടുണ്ട്. അതു കൊണ്ട് ഒരു ഡിസ്റ്റൻസ് പാലിക്കാറുണ്ടായിരുന്നു.മാനസികമായി അല്ല ഒരു സാമൂഹിക അകലം പോലെ.

ഇച്ചാക്കയുടെ സഹപ്രവർത്തകൻ അല്ലെങ്കിൽ സഹോദര സ്ഥാനത്ത് കാണുന്ന ആളായത് കൊണ്ട് എപ്പോഴും ആ ബഹുമാനം ഉണ്ടാകാറുണ്ട്. പ്രായത്തിൽ ഞങ്ങൾ തമ്മിൽ അത്ര വ്യത്യാസം ഇല്ലെങ്കിൽ പോലും. അത്രയും പ്രശസ്തനായ ലാൽ ചില ഷൂട്ടിംഗിൽ സന്ദർഭങ്ങളിൽ പെരുമാറുന്നത് എത്ര ലളിതമായിട്ടാണെന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. ഞാനും ലാലും കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ ഇല്ല. സിനിമയിൽ അടുത്തുണ്ടാകുമെങ്കിൽ പോലും അങ്ങനെ ഒരു ചിന്ത മനസ്സിൽ വന്നിട്ടില്ല. നമ്മുടെ വീട്ടിൽ ഉള്ള, നമ്മൾക്ക് അടുപ്പമുള്ളയൊരാൾ, നമ്മുടെ സഹോദരനെ പോലെ ആണല്ലോ ലാൽ. ഇച്ചാക്കനെ ഇച്ചാക്കാ എന്ന് ‌ഞങ്ങളും വിളിക്കുന്നു ലാലും വിളിക്കുന്നു. അങ്ങനെയൊരാളോട് സെൽഫി എടുക്കട്ടെ എന്ന് ചോദുക്കുന്നേ മോശം അല്ലേ.'- താരം വീഡിയോയിൽ പറയുന്നു.

മമ്മൂട്ടിയുടെ പിതാവും മോഹൻലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും ഇബ്രാഹിം കുട്ടി പറയുന്നുണ്ട് . പണ്ട് ഇച്ചാക്ക സിനിമ ചിത്രീകരണം കഴിഞ്ഞ് മദ്രാസിൽ നിന്നും വരുമ്പോൾ ഞങ്ങൾ എല്ലാവും കാത്തിരിക്കും. രാത്രി വൈകി ആകും വരുന്നത്. വാപ്പ ഉമ്മയോട് പറഞ്ഞ് ഇച്ചാക്കയ്ക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കികും.ഇച്ചാക്ക വന്ന് കഴിഞ്ഞ് ‌‌ഞങ്ങൾ എല്ലാവരും കൂടി ഒന്നിച്ച് കഴിക്കാനിരിക്കും.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

അതൊക്കെ കഴിഞ്ഞ് വാപ്പ ഇച്ചാക്കയോട് വിശേഷങ്ങൾ തിരക്കും. ഏതാ സിനിമയെന്ന് വാപ്പ ചോദിക്കാറില്ല. വാപ്പ പലപ്പോഴും ചോദിക്കുക ഒരു കാര്യമാണ്. ലാൽ നിന്റെ കൂടെ ഉണ്ടായിരുന്നോ എന്ന്. ഇച്ചാക്ക പറയും മദ്രാസിൽ ഉണ്ട് വേറെ ഏതോ പടത്തിന്റെ ചിത്രീകരണത്തിലാണെന്ന് പറയും . അപ്പോ വാപ്പ പറയും അവന്റെ വീട്ടിലും അച്ഛനും അമ്മയും അവനെയും കാത്തിരിക്കുന്നുണ്ടാവും അല്ലേ, ‌‌ഞങ്ങൾ നിന്നെ നോക്കി ഇരിക്കും പോലെ. അത്രയ്ക്ക് ഇന്റിമസിയോടെയാണ് വാപ്പ മോഹൻലാലിനെ കുറിച്ച് സംസാരിക്കുക.' ഇബ്രാഹീം കുട്ടി വീഡിയോയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X