For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞച്ചനും ബിലാലും രാജയുമല്ല ഇനിയുമുണ്ട്! മമ്മൂട്ടിയുടെ കരിയറിലെ അനശ്വര കഥാപാത്രങ്ങള്‍ ഇവയായിരുന്നു

  |

  തുടങ്ങിയത് വില്ലത്തരത്തിലൂടെയാണെങ്കിലും ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്ന് മമ്മൂട്ടി തെളിയിച്ചിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകള്‍ നടത്താറുണ്ട് അദ്ദേഹം. സിനിമാമോഹവുമായി നടന്നിരുന്ന ഒട്ടേറെപ്പേരാണ് അദ്ദേഹത്തിന്റെ സിനിമയിലൂടെ തുടക്കം കുറിച്ചത്. കഥ ഇഷ്ടമായാല്‍ നവാഗതരെന്നോ പരിചയസമ്പരെന്നോ എന്നൊന്നും അദ്ദേഹം വേര്‍തിരിവ് കാണിക്കാറില്ല. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുകാലത്ത് വിമര്‍ശിച്ചവര്‍ തന്നെ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി കാത്തിരുന്നുവെന്നുള്ളത് മറ്റൊരു കാര്യം. മമ്മൂട്ടിയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വര്‍ഷമാണ് 2019. കരിയറിലെ ആദ്യ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയാണ് അദ്ദേഹത്തിന്റെ കുതിപ്പ്.

  7 വര്‍ഷത്തിന് ശേഷമുള്ള രാജയുടെ വരവ് എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. ലൂസിഫര്‍ തരംഗത്തിനിടയിലും പതറാതെ പിടിച്ചുനിന്ന ചിത്രം 100 കോടി ക്ലബിലെത്തിയതായി അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. തള്ളല്ല ജനഹൃദയങ്ങളിലാണ് ഈ സിനിമ ഇടംപിടിക്കേണ്ടതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കലക്ഷനെക്കുറിച്ച് തള്ളരുതെന്നും കൃത്യമായ കണക്കുകള്‍ ലഭ്യമായതിന് ശേഷം വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നതായി നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു. മധുരരാജ മാത്രമല്ല മമ്മൂട്ടിക്ക് കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

   മധുരരാജയിലൂടെ 100 കോടിനേട്ടം

  മധുരരാജയിലൂടെ 100 കോടിനേട്ടം

  പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നായിരുന്നു മധുരരാജ. 7 വര്‍ഷത്തിന് ശേഷം രാജയായി താരമെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. രാജ എന്ന പേരിലുള്ള കഥാപാത്രമായി എത്തിയപ്പോഴൊക്കെ അദ്ദേഹത്തിന് മികച്ച വിജയമായിരുന്നു ലഭിച്ചത്. ഇത്തവണ കരിയര്‍ ബെസ്റ്റും 100 കോടി എന്ന നേട്ടവുമാണ് മധുരരാജ നല്‍കിയത്. മിനിസ്റ്റര്‍ രാജയായി മൂന്നാമതൊരു വരവിന്റെ സാധ്യതയും അവശേഷിപ്പിച്ചാണ് ചിത്രം അവസാനിപ്പിച്ചത്.

  ഇരട്ടവേഷത്തിലുമെത്തിയിരുന്നു

  ഇരട്ടവേഷത്തിലുമെത്തിയിരുന്നു

  ഇരട്ടവേഷത്തില്‍ മമ്മൂട്ടിയെത്തിയ സിനിമയായിരുന്നു അണ്ണന്‍ തമ്പി. അണ്ണനും തമ്പിയും അദ്ദേഹം തന്നെയായിരുന്നു. ഒരു കഥാപാത്രം ഊമയായിരുന്നു. രണ്ട് കഥാപാത്രത്തെയും അദ്ദേഹം അങ്ങേയറ്റം മികച്ചതാക്കിയിരുന്നു. 2008ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അപ്പുവും അച്ചുവായുള്ള മെഗാസ്റ്റാറിന്റെ വരവിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്.

  ബിലാലിന്റെ രണ്ടാംവരവിനായി കാത്തിരിക്കുന്നു

  ബിലാലിന്റെ രണ്ടാംവരവിനായി കാത്തിരിക്കുന്നു

  മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും ബെസ്റ്റ് കഥാപാത്രങ്ങളിലൊന്നാണ് ബിലാല്‍ എന്ന് നിസംശയം പറയാം. തുടക്കത്തില്‍ ബിഗ് ബിക്ക് അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. തിയേറ്ററുകളില്‍ നിന്നും തിളങ്ങാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. നാളുകള്‍ക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങുന്നതിനെക്കുറിച്ച് സംവിധായകന്‍ പ്രതീക്ഷിച്ചിരുന്നു. ആരാധകരും സിനിമാലോകവും ഉറ്റുനോക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്ന് കൂടിയാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ ഡയലോഗ് ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. 2007ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

  ബെല്ലാരി രാജയായുള്ള വരവ്

  ബെല്ലാരി രാജയായുള്ള വരവ്

  2005ലായിരുന്നു മമ്മൂട്ടി ബെല്ലാരി രാജയായി എത്തിയത്. അന്‍വര്‍ റഷീദ് എന്ന സംവിധായകന്‍ തുടക്കം കുറിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു. തിരുവനന്തപുരം ശൈലിയിലുള്ള സംസാരമായിരുന്നു മമ്മൂട്ടി സ്വീകരിച്ചത്. സുരാജ് വെഞ്ഞാറമൂടായിരുന്നു മമ്മൂട്ടിയെ ഇതിനായി സഹായിച്ചത്. സിനിമയിലെ ഡയലോഗുകളും മാസ്സ് രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

  അറക്കല്‍ മാധവനുണ്ണിയായുമെത്തി

  അറക്കല്‍ മാധവനുണ്ണിയായുമെത്തി

  ഇന്നും പ്രേക്ഷകര്‍ വിടാതെ കാണുന്ന, ഓരോ സീന്‍ പോലും മനസ്സിലുള്ള സിനിമയാണ് വല്യേട്ടന്‍. ഏത് വിശേഷാവസരത്തിലും ഈ ചിത്രം സംപ്രേഷണം ചെയ്യുന്ന ചാനലുകളുമുണ്ട്. അറക്കല്‍ മാധവനുണ്ണിയുടെ വരവും അതിനിടയിലെ സംഗീതവും അദ്ദേഹത്തിന്റെ മാസ്സ് ഡയലോഗുമൊക്കെ ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭനയാണ് നായികയായെത്തിയത്. 2000ലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

  ജോസഫ് അലക്‌സിന്റെ മാസ്സ് ഡയലോഗ്

  ജോസഫ് അലക്‌സിന്റെ മാസ്സ് ഡയലോഗ്

  1995 ല്‍ പുറത്തിറങ്ങിയ ദി കിംഗിലെ ജോസഫ് അലക്‌സും മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് സിനിമകളിലൊന്നാണ്. ജില്ലാകലക്ടറായുള്ള അദ്ദേഹത്തിന്റെ വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മെഗാസ്റ്റാറിന്റെ ഡയലോഗ് ഡെലിവറിയും മാനറിസങ്ങളും ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. മലയാളത്തിലെ മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളിലൊന്ന് കൂടിയാണിത്.

  കോട്ടയം കുഞ്ഞച്ചന്‍

  കോട്ടയം കുഞ്ഞച്ചന്‍

  1990 ലായിരുന്നു കോട്ടയം കുഞ്ഞച്ചന്‍ തിയേറ്ററുകളിലേക്കെത്തിയത്. കുഞ്ഞച്ചനെന്ന കഥാപാത്രമായി മമ്മൂട്ടി തിളങ്ങിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഹാസ്യപ്രധാനമായ കഥാപാത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

  English summary
  Mammootty's career best and evergreen characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X