twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പിറന്നത് രണ്ടര ദിവസം കൊണ്ട്, ചിത്രീകരണത്തിന് മുന്‍പ് നടന്നത്?

    |

    വില്ലത്തരത്തിലൂടെയായിരുന്നു മമ്മൂട്ടി തുടക്കം കുറിച്ചത്. വക്കീലായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി അഭിനേതാവാകാനെത്തിയത്. തുടക്കത്തില്‍ അത്ര നല്ല അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് അവസ്ഥ മാറുകയായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. അവരുടെ കൂട്ടുകെട്ടിലെ സിനിമകള്‍ മാത്രമല്ല അവയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്.

    മമ്മൂട്ടിയും ജോഷിയും ഒരുമിച്ചെത്തിയ സിനിമകളില്‍ പ്രധാനപ്പെട്ട ചിത്രമായിരുന്നു ശ്യാമ. മമ്മൂട്ടിയും നദിയ മൊയ്തുവും നായികനായകന്‍മാരായെത്തിയ റൊമാന്റിക് ത്രില്ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തില്‍ നിന്നും മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. മുകേഷ്, ലാലു അലക്‌സ്, സുമലത, കെപി ഉമ്മര്‍, മീന കുമാരി, മാള അരവിന്ദന്‍, രാജന്‍ പി ദേവ് തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു ശ്യാമ. ചിത്രീകരണത്തിന് മുന്‍പായാണ് ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കൊടൈക്കനാലില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. രണ്ടര ദിവസം കൊണ്ടായിരുന്നു അദ്ദേഹം ശ്യാമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഇതാവട്ടെ മമ്മൂട്ടിക്ക് കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു സമ്മാനിച്ചത്.

    Mammootty

    100 ദിവസത്തിലധികം നിറഞ്ഞോടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെമ്പരത്തിപ്പൂവേ, പൂങ്കാറ്റേ പോയി തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഷിബു ചക്രവര്‍ത്തിയും പൂവച്ചല്‍ ഖാദറും ചേര്‍ന്നായിരുന്നു വരികളൊരുക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടെഴുതി വന്‍വിജയമായി മാറുകയായിരുന്നു ശ്യാമ.

    നിറക്കൂട്ടിന് ശേഷം മമ്മൂട്ടിയും സുമലതയും ഒരുമിച്ചെത്തിയ സിനിമ കൂടിയായിരുന്നു ശ്യാമ. മമ്മൂട്ടി-സുമലത ജോഡികള്‍ മാത്രമല്ല മുകേഷും നദിയ മൊയ്തുവും തമ്മിലുള്ള കെമിസ്ട്രിക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.അന്യഭാഷയില്‍ നിന്നുമെത്തി മലയാളത്തിന്റെ സ്വന്തം താരമായി മാറുകയായിരുന്നു സുമലത. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം താരം പ്രവര്‍ത്തിച്ചിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു താരം.

    English summary
    Mammootty's career best movies screenplay finished on two and half days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X