twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കരിയറിലെ വലിയ നേട്ടം തന്നെയാണ്! ഹിറ്റ്‌ലര്‍ റിലീസിന് ശേഷം സംഭവിച്ചത്? കത്ത് വൈറല്‍!

    |

    മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ് ഹിറ്റ്‌ലര്‍. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സിനിമയാണിത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മുകേഷ്, ഇന്നസെന്റ്, ജഗദീഷ്, സായ്കുമാര്‍, എംജി സോമന്‍, ഇടവേള ബാബു, സൈനുദ്ധീന്‍, കൊച്ചിന്‍ ഹനീഫ, വികെ ശ്രീരാമന്‍, മോഹന്‍രാജ്, ശോഭന, ഇളവരശി, വാണി വിശ്വനാഥ്, സുചിത്ര മുരളി, ചിപ്പി, സീത, സീന ആന്റണി, കെപിഎസി ലളിത, അടൂര്‍ ഭവാനിതുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

    ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും വേറിട്ട രീതിയിലായിരുന്നു. മമ്മൂട്ടിയുടെ ഏട്ടന്‍ കഥാപാത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അതിലൂടെ ജീവിതം തന്നെ തിരികെപ്പിടിച്ചതിനെക്കുറിച്ചതായുള്ള കത്തും പുറത്തുവന്നിരുന്നു. അക്കാലത്തെ പത്രപ്രസിദ്ധീകരണങ്ങളിലെല്ലാം ഇത് പ്രസിദ്ധീകരിച്ചിരുന്നു. അന്നത്തെ കത്ത് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

    Hitler

    കണ്ണൂരില്‍ നിന്നുള്ള കത്തായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. അച്ഛന്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും ഒരു ഏട്ടനും അനിയത്തിയുമാണ് തനിക്കുള്ളതെന്നും തിരുവനന്തപുരത്ത് ജോലിയുള്ള ഏട്ടന്‍ തങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ലായിരുന്നു, അമ്മാവന്റെ വീട്ടിലാണ് തങ്ങള്‍ കഴിഞ്ഞുപോരുന്നത്. ഹിറ്റ്‌ലര്‍ കണ്ടതിന് ശേഷം ഏട്ടന്‍ തന്നേയും സഹോദരിയേയും അന്വേഷിച്ചെത്തുകയും തിരുവനന്തപുരത്ത് കൊണ്ടുപോവുകയാണെന്നും അറിയിച്ചിരുന്നുവെന്നും 3000 രൂപ അയച്ചുതന്നിരുന്നുവെന്നുമായിരുന്നു ആ സഹോദരി കുറിച്ചത്. തങ്ങളുടെ ജീവിതവും ഏട്ടനേയും തിരിച്ചുതന്ന ഹിറ്റ്‌ലറിനും മമ്മൂട്ടി ഏട്ടനും നന്ദിയെന്നും കത്തിലുണ്ടായിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഈ കത്ത് വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

    മമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസികമമ്മൂട്ടിയുടെ ചോദ്യം അതായിരുന്നു! തേപ്പുകാരിയെന്നൊരു പേര് കൂടിയില്ലേ? കണ്ണുനിറഞ്ഞെന്ന് സ്വാസിക

    English summary
    Mammootty's Hitler Movie letter viral in social media.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X