മധു സാറിന്റെ ആ സ്വഭാവങ്ങൾ മമ്മൂട്ടിക്കും കിട്ടിയിട്ടുണ്ട്, ആർക്കും പിടികിട്ടാത്ത സ്വഭാവവിശേഷണം

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് മധു. എന്നെന്നും ഓർമിച്ചിരിക്കുന്ന മികച്ച ഒരുപിടി കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത് . ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത മധുവിന്റെയും മമ്മൂട്ടിയുടേയും ആ പൊതു സ്വാഭാവത്തെ കുറിച്ച് സിനിമയിലെ ആർട്ട് ഡയറക്ടർ പ്രേമചന്ദ്രൻ. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പെട്ടെന്ന് ആർക്കും പിടികിട്ടാതെ സ്വഭാവവിശേഷമാണ് മധുവിനും മമ്മൂട്ടിക്കും ഉള്ളതെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്.

madhu-mammootty

മമ്മൂട്ടിയും മധുവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളാണ് അദ്ദേഹം. തന്നെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത് മധുവാണെന്നും പ്രേമചന്ദ്രൻ പറയുന്നു. മധു തന്റെ ഗോഡ്ഫാദറാണെന്നും ഇദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്.

മധു സെറ്റിൽ താമസിച്ച് എത്തുന്നതിനെ കുറിച്ചും അവതാരകൻ ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ആവശ്യമുണ്ടെങ്കിൽ നേരത്തെ എത്തുമെന്നും , നടനെ ചെന്ന് വിളിക്കാൻ പലർക്കും ഭയമാണെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാവ് എന്നതിൽ ഉപരി അദ്ദേഹം ഒരു സംവിധായകനും നിർമ്മാതാവും കൂടിയാണ്. അതിനാൽ തന്നെ ഷോട്ട് എടുക്കുന്നതിനെ കുറിച്ചും മറ്റുമൊക്കെ മധു സാറിന് നല്ലത് പോലെ അറിയാം. അതുകൊണ്ട് തന്നെ രാവിലെ ചിത്രീകരിക്കേണ്ട രംഗങ്ങൾക്കെല്ലാം താരം നേരത്തെ എത്താറുണ്ട്. എന്നാൽ നേരത്തെ വന്നിട്ട് ഷോട്ട് എടുക്കാതിരുന്നാൽ അദ്ദേഹത്തിന് ദേഷ്യം വരുമെന്നും പ്രേമചന്ദ്രൻ പറയുന്നു.

മധു സാറിന്റെ കാര്യം പറഞ്ഞത് പോലെയാണ് മമ്മൂട്ടിയുടെ കാര്യവും. കാണുന്നവർക്ക് തോന്നും ഭയങ്കര തലക്കനമാണെന്ന്. പക്ഷെ അദ്ദേഹം വളരെ നിഷ്കളങ്കനായ സ്നേഹമുള്ള മനുഷ്യനാണ്. ഡാർലിങ്ങ് ഡാർലിങ്ങ് ചെയ്യുന്ന സമയത്തായിരുന്നു വല്യേട്ടന്റെ ചിത്രീകരണവും ഗുരുവായൂരിൽ നടന്നത്. മമ്മൂക്കയും കുടുംബവും അവിടെയുണ്ടായിരുന്നു. കൊച്ചു കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. മനസ്സിൽ സ്നേഹമുണ്ട് മമ്മൂട്ടിയ്ക്ക്. എന്നാൽ അത് പ്രകടിപ്പിക്കാൻ അറിയില്ല. ആ സ്നേഹം നമുക്ക് മനസ്സിലാവുകയും ചെയ്യും. മമ്മൂക്കയെ അറിയാവുന്നവർക്ക് അറിയാം. എന്നാൽ പലരും വിചാരിക്കുന്നത്.പുള്ളിക്ക് ഭയങ്കര ഹെഡ് വെയിറ്റാണെന്നാണ്.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X