മമ്മൂട്ടിയുടെ പ്രിയനടന്‍ ഇദ്ദേഹമാണ്, ഒരുമിച്ച് അഭിനയിക്കും മുന്‍പേ ആരാധന തോന്നിയിരുന്നു

മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മുന്നേറി മലയാളത്തിന്റെ അഭിമാന താരമായി മാറുകയായിരുന്നു അദ്ദേഹം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാനാവുമെന്ന് മമ്മൂട്ടി വളരെ മുന്‍പേ തെളിയിച്ചിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു മമ്മൂട്ടി. പ്രമേയത്തിലെ വ്യത്യസ്തതയ്ക്കാണ് എന്നും താരം പ്രാധാന്യം കൊടുക്കുന്നത്.

നവാഗത സംവിധായകര്‍ക്ക് മികച്ച പിന്തുണയും മമ്മൂട്ടി നല്‍കാറുണ്ട്. മമ്മൂട്ടി ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് മലയാളത്തിന്റെ പ്രിയ സംവിധായകരായി മാറിയവരും ഏറെയാണ്. സിനിമയിലെത്തുന്നതിന് മുന്‍പേ മമ്മൂട്ടി ആരാധിച്ച താരങ്ങളേറെയായിരുന്നു. പില്‍ക്കാലത്ത് അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. പ്രിയപ്പെട്ട അഭിനേതാവിനെക്കുറിച്ച് പറഞ്ഞെത്തിയ മമ്മൂട്ടിയുടെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

മധുവിനെക്കുറിച്ച്

മധുവിനെക്കുറിച്ച്

സിനിമ ശ്രദ്ധിക്കാന്‍ തുടങ്ങിയ കാലം മുതല്‍ മധുവിനോടാണ് തനിക്ക് ആരാധന തോന്നിയതെന്ന് മമ്മൂട്ടി പറയുന്നു. പ്രേംനസീറും സത്യനുമൊന്നുമായിരുന്നില്ല അദ്ദേഹത്തെ ആകര്‍ഷിച്ചത് മധുവായിരുന്നു. ഞാൻ സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത് ഒരു ആരാധകന്റെ മനസ്സോടെ അദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഈ ഇഷ്ടത്തെക്കുറിച്ചും ആരാധനയെക്കുറിച്ചുമൊക്കെ അദ്ദേഹത്തിനും അറിയാം.

അദ്ദേഹം പറയാറുണ്ട്

അദ്ദേഹം പറയാറുണ്ട്

ഞാൻ മധു സാറുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒന്നിച്ച് അഭിനയിക്കുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിരിക്കുമ്പോൾ തന്നെ നേരിൽ കണ്ടിട്ടുണ്ട്. അത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടിയിലേറേ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അത് ഏറ്റവും നന്നായി അറിയാവുന്നത് മധു സാറിന് തന്നെയാണ്. മധു സാർ എപ്പോഴും അത് പറയാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.

സമാനതകളുണ്ട്

സമാനതകളുണ്ട്

മലയാളത്തിന്റെ എല്ലാമെല്ലാമായ താരമാണ് മധു. പ്രേക്ഷക മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളെയൊണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ചെമ്മീനിലെ മധുവിന്റെ പ്രകടനം ഇന്നും മിമിക്രി വേദികളിലെ പതിവ് കാഴ്ചയാണ്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് അദ്ദേഹം. മമ്മൂട്ടിയുടേയും മധുവിന്റേയും സ്വഭാവങ്ങള്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാപ്രവര്‍ത്തകര്‍ എത്തിയത്.

Recommended Video

Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam
പൊതുവെ പറയാറുള്ളത്

പൊതുവെ പറയാറുള്ളത്

മമ്മൂട്ടിക്ക് ജാഡയും തലക്കനവുമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ വളരെ നിഷ്‌കളങ്കനായ മനുഷ്യനാണ് അദ്ദേഹം. കൊച്ചുകുട്ടികളുടെ സ്വഭാവമാണ് അദ്ദേഹത്തിന്. എല്ലാവരോടും സ്‌നേഹമാണ്, അതെങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് പുള്ളിക്ക് അറിയില്ല. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നാണ് എല്ലാവരും പറയാറുള്ളത്. അടുത്തറിഞ്ഞവര്‍ക്ക് മാത്രമേ ആ സ്വഭാവത്തിലെ പ്രത്യേകതള്‍ മനസ്സിലാവൂയെന്നായിരുന്നു സിനിമാലോകത്തുള്ളവര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X