ഈ യുദ്ധത്തില്‍ മനുഷ്യന്‍ ജയിക്കണം! ആഗ്രഹം പറഞ്ഞ് മമ്മൂട്ടി! മനുഷ്യത്വമെങ്കിലും ജയിക്കട്ടെ! വൈറലായി വീഡിയോ

സ്‌ക്രീനില്‍ മാത്രമല്ല പൊതുവേദികളിലും കൈയ്യടി നേടാറുണ്ട് മമ്മൂട്ടി. സംവിധായകന്‍ ടിവി ചന്ദ്രന്റെ 50 വര്‍ഷത്തെ സിനിമാജീവിതം ആഘോഷമാക്കിയപ്പോള്‍ മമ്മൂട്ടിയും അതില്‍ പങ്കെടുത്തിരുന്നു. 'പൊന്തന്‍മാട'യെക്കുറിച്ചും, 'ഡാനി'യെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു അദ്ദേഹം. പല കഥകളുമായും ചന്ദ്രന്‍ എന്റെ അടുത്തേക്ക് വരാറുണ്ട്.

എനിക്കങ്ങനെ എല്ലാ കഥകളും ഇഷ്ടപ്പെടാറില്ല. ഞങ്ങള്‍ തമ്മില്‍ പല തരത്തിലുള്ള യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഞങ്ങള്‍ രണ്ടുപേരും തോല്‍ക്കും. ചിലപ്പോള്‍ ഒരാള്‍ ജയിക്കും. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. അതെല്ലാ യുദ്ധങ്ങളിലും ഉള്ളതാണ്. അങ്ങനെ ഇപ്പോള്‍ യുദ്ധം നടക്കുന്നു. ഈ യുദ്ധത്തില്‍ ആര് ജയിക്കുമോ, ഈ യുദ്ധത്തില്‍ മനുഷ്യന്‍ ജയിച്ചാല്‍ മതിയെന്നാണ് എന്റെ ആഗ്രഹം. ജയിക്കുമെന്നാണ് വിചാരിക്കുന്നത്. മനുഷ്യരില്ലെങ്കില്‍ മനുഷ്യത്വമെങ്കിലും വിജയിക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തെക്കുറിച്ചുള്ള കമന്റ് ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.

Mammootty s comment viral
Photo Credit: Mammootty/ Facebook

രണ്ടുമൂന്ന് ദിവസം മുന്നെ ഞാന്‍ പുറത്തേക്ക് പോവേണ്ടതായിരുന്നു. അതിനിടയില്‍ ഞാന്‍ നിങ്ങളുടെ പരിപാടി എന്നാണ് എന്ന് ചോദിച്ചിരുന്നു. ഇവിടെ ഉണ്ടെങ്കില്‍ വരാമെന്നായിരുന്നു പറഞ്ഞത്. വരാന്‍ പറ്റുമെന്ന് കരുതിയതല്ല. വരാന്‍ വിചാരിച്ചതല്ല. ഒരു പത്രത്തില്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം എന്ന് കണ്ടിരുന്നു. താന്‍ എന്ത് പണിയാണ് കാണിച്ചതെന്ന് ചോദിച്ചപ്പോള്‍ പറ്റുമെങ്കില്‍ വരും എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്. അതും പറഞ്ഞ് പുള്ളി കൈകഴുകി. എന്തായാലും ഇവിടെ വന്നപ്പോള്‍ പരിചയക്കാര്‍ കുറേപേരെ വീണ്ടും കാണാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X