ഭാര്യയാക്കിയത് മിസ് കേരളയെ; കലാഭവന്‍ ഷാജോണിനും ഭാര്യ ഡിനിയ്ക്കും ഇന്ന് 16-ാം വിവാഹ വാര്‍ഷികം

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കലാഭവന്‍ ഷാജോണ്‍ ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറി. വര്‍ഷങ്ങളായി സിനിമാ ലോകത്ത് ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലായിരുന്നു ഷാജോണിന് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുന്നത്. അഭിനയത്തിനൊപ്പം സംവിധായകന്റെ റോള്‍ കൂടി ചെയ്ത് കൈയടി വാങ്ങിയിരുന്നു താരം.

ഇപ്പോഴിതാ തന്റെ വീട്ടിലെ ഏറ്റവും പുതിയ വിശേഷത്തെ കുറിച്ച് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. കലാഭവന്‍ ഷാജോണിന്റെയും പ്രിയതമ ഡിനിയുടെയും പതിനാറം വിവാഹ വാര്‍ഷികമാണിന്ന്. ദൈവത്തിന് നന്ദി, മനോഹരമായ പതിനാറ് വര്‍ഷങ്ങള്‍, എന്നാണ് ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഷാജോണ്‍ പറഞ്ഞിരിക്കുന്നത്.

kalabhavan-shajon

2004 ഒക്ടോബര്‍ 28 നായിരുന്നു ഷാജോണും ഡിനിയും വിവാഹിതരാവുന്നത്. ഇപ്പോള്‍ ഒരു മകനും മകളുമടങ്ങിയ കുടുംബമായി. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഷാജോണിനും ഡിനിയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. നേരത്തെ തന്റെ വിവാഹത്തെ കുറിച്ചും ഡിനിയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ ഷാജോണ്‍ തുറന്ന് പഞ്ഞിരുന്നു.

kalabhavan-shajon

'ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗള്‍ഫ് ഷോ യ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാന്‍സര്‍ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നില്‍ക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാന്‍ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്ന് പറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. വീട്ടുകാര്‍ക്ക് ഇഷ്ടമാണേല്‍ അവള്‍ക്ക് കുഴപ്പമില്ലെന്നാണ് ഡിനി പറഞ്ഞത്.

അപ്പോള്‍ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായന്‍ തന്ന ആത്മവിശ്വാസത്തില്‍ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടില്‍ വന്നിട്ട് കൂട്ടുകാരന്‍ രമേശുമായി ഡിനിയുടെ വീട്ടില്‍ പോയി. പിന്നെ മൂന്ന് മാസക്കാലം പ്രണയം. 2004 ല്‍ കല്യാണം. മകള്‍ ഹന്ന, മകന്‍ യൊഹാന്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്' എന്നും ഒരു അഭിമുഖത്തില്‍ ഷാജോണ്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X