നവ്യ നായര്‍ കരഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി; അമ്പിളി ദേവിയെ കുറിച്ച് പറഞ്ഞ് നടി
ഓരോ സ്‌കൂള്‍ കലോത്സവങ്ങള്‍ വരുമ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ നവ്യ നായരുടെ ഒരു വീഡിയോ വൈറലാവാറുണ്ട്. നവ്യ നായര്‍ പഠിച്ചിരുന്ന കാലത്ത് സ്‌കൂള്‍ കലോത്സവത്തിനിടെ കലാതിലകപട്ടം നഷ്ടപ്പെട്ട് പോയതിന്റെ വിങ്ങലില്‍ നവ്യ കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്ന് നവ്യയ്‌ക്കൊപ്പം കട്ടയ്ക്ക് മത്സരിച്ചിരുന്ന നടി അമ്പിളി ദേവിയാണ് കലാതിലകമായത്.
സിനിമയുമായി ബന്ധമുള്ളതിനാലാണ് അമ്പിളിക്ക് കൊടുത്തതെന്നും തനിക്കും അര്‍ഹതയുണ്ടെന്നുമൊക്കെ മത്സരത്തിന് ശേഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുന്ന നവ്യയുടെ ചിത്രവും വളരെ പ്രശസ്തമായിരുന്നു. പലപ്പോഴും അത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് ഇരുവരും സിനിമയിലേക്ക് എത്തിയെങ്കിലും ഈ കഥ ഓരോ കലോത്സവങ്ങള്‍ക്കിടയിലും പൊങ്ങി വരും.

എന്തിനാണ് അന്ന് അമ്പിളി ദേവിയുമായി പ്രശ്‌നമുണ്ടായതെന്ന ചോദിച്ചാല്‍ നവ്യയ്ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നവ്യ അതിനുള്ള മറുപടി പറയുന്നത്. നവ്യ അതിഥിയായി എത്തിയ ഷോയില്‍ അമ്പിളി ദേവി ഒരു ചോദ്യവുമായി എത്തിയിരുന്നു.
നവ്യയോട് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെയാണ് അമ്പിളി അന്വേഷിച്ചത്. ഒടുവില്‍ നവ്യ തന്നെ ബാക്കി കാര്യങ്ങള്‍ പറയുകയായിരുന്നു. 'അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങള്‍ വെച്ചാണ് അന്ന് വഴക്കുണ്ടായത്. ചെറിയ പ്രായമായിരുന്നു. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോള്‍ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാന്‍ കഴിഞ്ഞില്ല.
Recommended Video
അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താന്‍ ചെയ്യാതിരുന്നതാണ് എന്ന്. അങ്ങനെ വിശ്വസിക്കുന്നവരോട് മറുപടി ഇത്രമാത്രം 'എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ്. അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം. എന്റെ കല്യാണത്തിന്റെ മുഹൂര്‍ത്ത സമയം കുടുംബക്ഷേത്രത്തില്‍ എന്റെ പേരില്‍ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.' ഇതില്‍ കൂടുതല്‍ ആ ബന്ധത്തെകുറിച്ചുപറയാനില്ല' എന്നായിരുന്നു നവ്യയുടെ ഉത്തരം.


Click it and Unblock the Notifications