ഇതുവരെ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല, ഭാവി വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍
നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ യുവതാരങ്ങളെല്ലാം കുടുംബമായി കഴിയുകയാണ്. ഇനി മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി മുകുന്ദന്‍ പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുന്നതായിട്ടുമൊക്കെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊന്നും സത്യമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
തന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്ന് വരുമോ എന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അത് സിനിമയില്‍ സംഭവിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാസങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. പല അഭിമുഖങ്ങളിലും ആരാധകര്‍ അന്വേഷിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് താരമപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് വധുവിനെയും വിവാഹത്തെ കുറിച്ചുമൊക്കെ ഉണ്ണി സംസാരിച്ചിരിക്കുന്നത്.

'ജീവിതത്തില്‍ പ്രണയത്തിന് ചാന്‍സുണ്ടായിട്ടില്ല. ഏതെങ്കിലുമൊരു വ്യക്തിയെ പരിചയപ്പെട്ട് വിവാഹത്തിലേക്ക് നീങ്ങാന്‍ അവസരവും ലഭിച്ചിട്ടില്ല. പ്രണയമാണെങ്കിലും അറേഞ്ച്ഡ് ആണെങ്കിലും നൈസര്‍ഗികമായി സംഭവിക്കേണ്ടതാണ്. നേരത്തെ നടന്നാല്‍ അത് ഗംഭീരമാണെന്നും വൈകി നടന്നാല്‍ മോശമാണെന്നുമുള്ള അഭിപ്രായവും എനിക്കില്ല.
വധുവിനെക്കുറിച്ചുളള സങ്കല്‍പ്പങ്ങളെ കുറിച്ചാണെങ്കില്‍ സ്വന്തമായി അഭിപ്രായം ഉണ്ടാകുക, ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക, ആരേയും ഭയക്കാതെ എന്ത് ജോലി ചെയ്യണം, എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കുന്നവളാകണം. പുരുഷനേക്കാള്‍ സ്ത്രീകള്‍ കരുത്തരാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടാണ് മള്‍ട്ടി ടാസ്‌കിങ് അവര്‍ക്ക് സാധ്യമാകുന്നത്.

എന്റെ അമ്മ അതിന് ഉദാഹരണമാണ്. ടീച്ചറായിരുന്നു അമ്മ. പകല്‍ മുഴുവന്‍ സ്‌കൂളിലായിരിക്കും. വൈകീട്ട് വീട്ടിലെത്തിയാലും ചുരുങ്ങിയത് 40 കുട്ടികള്‍ക്കെങ്കിലും അവര്‍ ട്യൂഷനെടുക്കും. ട്യൂഷന്‍ കഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ കാര്യത്തിലും ശ്രദ്ധിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
Recommended Video
എല്ലാവരും വിവാഹക്കാര്യം തന്നെയാണ് ചോദിക്കുന്നത്. ഒന്നാമത് ഈ പ്രായം. ഇന്‍ഡസ്ട്രിയില്‍ ഇതേ പ്രായത്തിലുള്ള മിക്കവര്‍ക്കും ഒന്നും രണ്ടും കുട്ടികളുമൊക്കെ ആയി കഴിഞ്ഞു. ഞാന്‍ മിക്കവാറും ഫ്രീബേര്‍ഡായി തുടരനാണ് സാധ്യത. മാത്രമല്ല കല്യാണ പ്രായമായെന്ന് ഇതുവരെ തോന്നിയിട്ടില്ല. മനസ് കൊണ്ട് 15-16 വയസാണ്. അമ്മ ഒരു തവണ ചോദിച്ചു എന്താണ് തീരുമാനമെന്ന്. ഞാന്‍ പറഞ്ഞു ഇതൊക്കെ സംഭവിക്കേണ്ട കാര്യങ്ങളല്ലേ. പ്ലാന്‍ ചെയ്യേണ്ടതല്ലല്ലോയെന്ന്. മുന്‍പ് മറ്റൊരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉണ്ണി മുകുന്ദന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.


Click it and Unblock the Notifications