മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
പത്തേമാരിയിലെ പള്ളിക്കല്‍ നാരയണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലെന്ന് തോന്നി പോകും. അത്ര ഗംഭീരമായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം. സിനിമാരംഗത്തുള്ള പലരും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
അതോടൊപ്പം തന്നെ മലയാളി പ്രേക്ഷകര്‍ എക്കാലത്തും ഓര്‍മ്മിക്കുന്ന ഒരു കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരയണന്റേത്. ഇതുപോലെയാണ് മമ്മൂട്ടി അവതരിപ്പിച്ച ചില കഥാപാത്രങ്ങളുടെ പ്രത്യേകത. മമ്മൂട്ടിയുടെ പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന ചില കഥാപാത്രങ്ങളിലൂടെ.

മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
1984ല്‍ ഐവി ശശി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് അടിയൊഴുക്കുകള്‍. മോഹന്‍ലാല്‍, റഹ്മാന്‍,സീമ,മേനക എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കരുണന്‍ എന്ന കഥാപാത്രത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
1989ല്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് മൃഗയ. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത് ഒരു നായട്ടുക്കാരനായ വാറുണ്ണി എന്ന കഥാപാത്രത്തെയാണ്. പ്രേക്ഷകര്‍ എന്നും വേദനയോടെ ഓര്‍ക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച വാറുണ്ണിയുടേത്.

മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
1993ല്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത ചിത്രമാണ് വത്സല്യം. ചിത്രത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തു.

മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
2014ല്‍ പുറത്തിറങ്ങിയ ഒരു ഹൃദയ സ്പര്‍ശിയായ ചിത്രമായിരുന്നു മമ്മൂട്ടിയുടെ വര്‍ഷം. ചിത്രത്തിലെ വേണു ഗോപാല്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മറ്റൊരു നടനില്ല മലയാള സിനിമയില്‍. പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒരു കഥാപാത്രമാണ് വര്‍ഷത്തിലെ വേണു എന്ന വേണു ഗോപാല്‍.

മമ്മൂട്ടിയുടെ ഈ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍
സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് പത്തേമാരി. പ്രവാസികളുടെ കഥ പറയുന്ന ഇതിലും നല്ലൊരു ചിത്രം ഇനി വരാനില്ല. കൂടാതെ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല.


Click it and Unblock the Notifications