twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മാസ് ചിത്രം, മെഗാസ്റ്റാറിന് ദേശീയ പുരസ്‌കാരം നേടി കൊടുത്ത അംബ്ദേകര്‍ മലയാളത്തിലേക്കും?

    |

    Recommended Video

    അംബ്ദേകര്‍ മലയാളത്തിൽ എത്തുമോ? | filmibeat Malayalam

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തെലുങ്കിലും തമിഴിലും തിളങ്ങി നില്‍ക്കുകയാണ്. തൊട്ട് അടുത്തി ദിവസങ്ങളിലായി രണ്ട് ഭാഷകളിലായി രണ്ട് സിനിമകളാണ് റിലീസിനെത്തിയത്. രണ്ട് ചിത്രങ്ങളും തിയറ്ററുകളിലും ബോക്‌സോഫീസിലും സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന ഒട്ടനവധി ചിത്രങ്ങളാണ് അണിയറയിലുള്ളത്.

    എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം കൂടി പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വിസ്്മയ ചിത്രമായിരുന്നു ഡോ.ബാബാ സാഹിബ് അംബ്ദേകര്‍. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പ്പിയായ അംബ്ദേകറുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ മലയാളത്തിലേക്ക് കൂടി എത്തുകയാണ്.

     ഡോ.ബാബാ സാഹിബ് അംബ്ദേകര്‍

    ഡോ.ബാബാ സാഹിബ് അംബ്ദേകര്‍

    2000 ല്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഫീച്ചര്‍ ഫിലീമായിരുന്നു ഡോ.ബാബാ സാഹിബ് അംബ്ദേകര്‍. ഇംഗ്ലീഷ് ഭാഷയില്‍ നിര്‍മ്മിച്ച ചിത്രം ജബ്ബാര്‍ പട്ടേലായിരുന്നു സംവിധാനം ചെയ്തത്. മമ്മൂട്ടി ഡോ.ബാബാ സാഹിബ് അംബ്ദേകര്‍ അഭിനയച്ചപ്പോള്‍ സോണാലി കുല്‍കര്‍ണി, മൃണാല്‍ കുല്‍കര്‍ണി, തൃലോക് മാലിക്, ഗോവിന്ദ് നാമേഡോ, തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അഭിനയത്തിനൊപ്പം തൃലോക് മാലിക് ആയിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്.

     9 ഭാഷകളിലെത്തി

    9 ഭാഷകളിലെത്തി

    ജബ്ബാര്‍ പട്ടേലിന്റെ സംവിധാനത്തില്‍ ഇംഗ്ലീഷിലാണ് ഡോ.ബാബാ സാഹിബ് അംബ്ദേകര്‍ നിര്‍മ്മിച്ചതെങ്കിലും 9 ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ആഗോളതലത്തില്‍ വമ്പന്‍ നിരൂപക പ്രശംസ പിടിച്ച് പറ്റിയ സിനിമയാണെങ്കിലും ഇന്ത്യയില്‍ വളരെ പരിമിതമായിട്ടാണ് റിലീസ് ചെയ്തിരുന്നത്. എന്നാല്‍ ഡോ.ബാബാ സാഹിബ് അംബ്ദേകര്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം മലയാളത്തിലേക്ക് കൂടി എത്താൻ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്.

     മലയാളത്തിലേക്കും എത്തും

    മലയാളത്തിലേക്കും എത്തും

    ചിത്രം മലയാളം സബ് ടൈറ്റിലോടെയോ ഡബ്ബ് ചെയ്‌തോ അവതരിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാപ്രേമികളും ദളിത് സംഘടന പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഓണ്‍ലൈന്‍ കൂട്ടായ്മയായ എംസോണ്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംസോണിന്റെ ഫേസ്ബുക്ക് പേജിലും ബ്ലോഗ് വെബ്‌സൈറ്റുകളിലും ലഭിക്കുമെന്നാണ് സൂചന. എംസോണ്‍ സബ് ടൈറ്റില്‍ നല്‍കുന്ന ആയിരാമത്തെ ചിത്രമാണ് ഡോ.ബാബാ സാഹിബ് അംബ്ദേകര്‍.

     മികച്ച നടനായി മമ്മൂട്ടി

    മികച്ച നടനായി മമ്മൂട്ടി

    ഡോ.ബാബാ സാഹിബ് അംബ്ദേകറിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ആ പുരസ്‌കാരം ലഭിച്ചപ്പോള്‍ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞു. മികച്ച ഫീച്ചര്‍ ഫിലിം ഇന്‍ ഇംഗ്ലീഷ്, മികച്ച ആര്‍ട്ട് ഡയറക്ടര്‍ തുടങ്ങി മമ്മൂട്ടിയ്ക്ക് അടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങളായിരുന്നു ഡോ.ബാബാ സാഹിബ് അംബ്ദേകര്‍ വഴി ലഭിച്ചത്. പക്ഷെ ഈ സിനിമ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കറുടെ ആശയങ്ങള്‍ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്. സാങ്കേതികമായി അത്ര മികച്ചതല്ല ഈ ഫിലിമെന്നാണ് റിപ്പോര്‍ട്ട്.

    മമ്മൂട്ടി കാരണമോ?

    മമ്മൂട്ടി കാരണമോ?

    ഒമ്പത് ഭാഷകളില്‍ മൊഴിമാറ്റം നടത്തിയിട്ടും മമ്മൂട്ടിയുടെ മാതൃഭാഷയായ മലയാളത്തില്‍ മാത്രം ചിത്രം എത്താത്തത് മമ്മൂട്ടി കാരണമായിരുന്നെന്ന് സംവിധായകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ചിത്രം മൊഴി മാറ്റം നടത്തുന്നതിനോട് മമ്മൂട്ടിയ്ക്ക് സമ്മതമില്ലായിരുന്നുവത്രെ. ആ ചിത്രം മലയാളികള്‍ ഇംഗ്ലീഷില്‍ കണ്ടുകൊള്ളുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് എന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

    English summary
    Mammootty's Dr. Babasaheb Ambedkar dubbing malayalam?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X