For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മധുരരാജയെ നെഞ്ചിലേറ്റിയവരോട് മമ്മൂട്ടിക്ക് പറയാനുള്ളത് ഇത്രമാത്രം! വൈറലാവുന്ന പോസ്റ്റ് കാണാം!

  |

  മമ്മൂട്ടി-വൈശാഖ് കോംപോയില്‍ മറ്റൊരു ചിത്രം കൂടി പിറന്നിരിക്കുകയാണ്. പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിച്ചതും ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. വീണ്ടുമൊരു സിനിമയെക്കുറിച്ച് ആലോചിക്കുന്നതിനിടയില്‍ മമ്മൂുട്ടി തന്നെയായിരുന്നു രാജയുടെ രണ്ടാം വരവിനെക്കുറിച്ച് ചോദിച്ചത്. പിന്നീടാണ് തങ്ങള്‍ അതേക്കുറിച്ച് കൂടുതലായി ആലോചിച്ചതെന്ന് ഇരുവരും പറഞ്ഞിരുന്നു. പ്രത്യേകിച്ച് അവകാശ വാദങ്ങളൊന്നുമില്ലാതെയെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്‌ക്കെതിരെയുള്ള ഡിഗ്രേഡിങ്ങ് ശ്രമങ്ങള്‍ തുടക്കം മുതല്‍ത്തന്നെ സജീവമായിരുന്നു. സുപ്രധാന രംഗങ്ങളും മമ്മൂട്ടിയുടെ എന്‍ട്രിയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നുവെങ്കിലും അതൊന്നും ചിത്രത്തിനെ ബാധിച്ചിരുന്നില്ല.

  രാജവാഴ്ച തുടങ്ങി! മമ്മൂട്ടിയുടെ അള്‍ട്രാമാസ്സ് കിടുക്കി! ആദ്യ ദിനത്തിലെ കലക്ഷന്‍ പുറത്ത്! കാണൂ!

  മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടത്തിനും അപ്പുറത്ത് നല്ല സിനിമയെ സ്‌നേഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണ് മധുരരാജ. രാജ എത്തുന്നതിന് മുന്‍പ് തന്നെ സ്റ്റീഫന്‍ നെടുമ്പള്ളിയുമായുള്ള താരതമ്യപ്പെടുത്തലുകളും തുടങ്ങിയിരുന്നു. എന്നാല്‍ അത്തരത്തിലൊരു കാര്യത്തിന് തന്നെ ഇവിടെ പ്രസക്തിയില്ലെന്നും വ്യത്യസ്തമായ സിനിമകളാണ് രണ്ടുമെന്നുമായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. പൃഥ്വിരാജിന്റെ സംവിധാനവും ആശീര്‍വാദിന്റെ നിര്‍മ്മാണവും മോഹന്‍ലാലിന്റെ കൊലകൊല്ലി വരവുമായിരുന്നു ലൂസിഫറിനെ വ്യത്യസ്തനാക്കിയത്. പോക്കിരി രാജയിലെ രാജയ 9 വര്‍ഷത്തിന് ശേഷം എത്തുന്നതും കേരളത്തിലേക്ക് വരാനുണ്ടായ സാഹചര്യവും അപ്രതീക്ഷിതമായി തേടിയെത്തുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്നുമൊക്കെയാണ് മധുരരാജ പറയുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെയായാണ് മമ്മൂട്ടിയുടെ പോസ്റ്റ് എത്തിയിട്ടുള്ളത്.

  ബോക്‌സോഫീസില്‍ ഇനി രാജതാണ്ഡവം! മമ്മൂട്ടിയുടെ രാജയെ നെഞ്ചിലേറ്റി കേരളക്കര! ആദ്യദിനത്തില്‍ നേടുന്നത്?

  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

  സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്ന താരമാണ് മമ്മൂട്ടി. ക്ഷണനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറാറുള്ളത്. വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയുള്ള വിശേഷം അദ്ദേഹം പങ്കുവെക്കാറുണ്ട്. മധുരരാജയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് മധുരരാജയുടെ ചിത്രവും പങ്കുവെച്ച് മമ്മൂട്ടി എത്തിയത്.

   പറയാനുള്ളത് ഇതാണ്

  പറയാനുള്ളത് ഇതാണ്

  മധുരരാജയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരോട് നന്ദി പറയുന്നുവെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇങ്ങനെയൊരു സിനിമ സമ്മാനിച്ചതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചും ആരാധകരെത്തിയിരുന്നു. രാജയുടെ രണ്ടാമത്തെ വരവ് ചില്ലറയായിരുന്നില്ലെന്നും പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്നും പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി പ്രീ ലോഞ്ച് നടത്തിയും മമ്മൂട്ടിയും സംഘവുമെത്തിയിരുന്നു.

   മികച്ച എന്‍റര്‍ടൈനര്‍

  മികച്ച എന്‍റര്‍ടൈനര്‍

  മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. ആരാധകരുടെ ആഘോഷത്തിനായുള്ള കൊലമാസ് രംഗങ്ങളായിരുന്നു ആദ്യപകുതിയില്‍ ഉണ്ടായിരുന്നത്. അതിനും മുകളില്‍ നില്‍ക്കുന്ന തരത്തിലുള്ളതാണ് രണ്ടാം പകുതി. മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് രംഗങ്ങളാണ് മറ്റൊരു പ്രത്യേകത. അപ്രതീക്ഷിത ട്വിസ്റ്റുകളും കിടിലന്‍ ഫൈറ്റ് രംഗങ്ങളുമൊക്കെയായി മികച്ച എന്റര്‍ടൈനര്‍ തന്നെയാണ് മധുരരാജയെന്ന് പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

   68 ലെ കസര്‍ത്ത്

  68 ലെ കസര്‍ത്ത്

  67 ന്റെ ചുറുചുറുക്കുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന സൗന്ദര്യം മാത്രമല്ല പ്രകടനവും കൂടിയായിരുന്നു അദ്ദേഹത്തിന്റേത്. സിനിമ കണ്ടവരെല്ലാം ഇക്കാര്യം ശരിവെച്ചിരുന്നു. ആക്ഷനിലൂടെ ഇത്തവണ മമ്മൂട്ടി ഞെട്ടിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങള്‍ നേരത്തെ തന്നെ നടനന്നിരുന്നു. പീറ്റര്‍ ഹെയ്‌നായിരുന്നു ചിത്രത്തിന് ആക്ഷനൊരുക്കിയത്. കൃത്യമായ പരിശീലനം നടത്തിയതിന് പിന്നാലെയായാണ് അദ്ദേഹം ഓരോ രംഗവും പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു.

  ഏട്ടന്‍ ഫാന്‍സിനും ഇഷ്ടമായി

  ഏട്ടന്‍ ഫാന്‍സിനും ഇഷ്ടമായി

  മോഹന്‍ലാല്‍ ആരാധകരും ചിത്രത്തിന് പിന്തുണയുമായി എത്തിയിരുന്നു. തങ്ങള്‍ക്കും സിനിമ ഇഷ്ടമായെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയം തന്നെ ചിത്രത്തിനെതിരെ വ്യാപകമായ ഡീഗ്രേഡിങ്ങ് ശ്രമങ്ങളും സജീവമായിരുന്നു. ലൂസിഫറുമായുള്ള താരതമ്യപ്പെടുത്തലുകളും നടക്കുന്നുണ്ടായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും വ്യത്യസ്തരായ രണ്ട് താരങ്ങളാണെന്നും അവരവരുടേതായ രീതിയിലുള്ള അഭിനയവും ചിത്രങ്ങളുമായാണ് ഇരുവരും മുന്നേറുന്നതെന്നും മനസ്സിലാക്കാതെയാണ് പലരും താരതമ്യം ചെയ്യുന്നത്.

  കലക്ഷനിലും മോശമാക്കില്ല

  കലക്ഷനിലും മോശമാക്കില്ല

  ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ മധുരരാജയും ഇടംപിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. കേരളത്തില്‍ നിന്നായാലും ജിസിസിയില്‍ നിന്നായാലും മികച്ച കലക്ഷനാണ് ചിത്രത്തിന് ആദ്യദിനത്തില്‍ ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. വരുംദിനങ്ങളിലെ തിരക്കും വാരാന്ത്യവുമൊക്കെയാവുമ്പോള്‍ സിനിമ ബോക്‌സോഫീസിനെ വിറപ്പിക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

  പോസ്റ്റ് കാണാം

  മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

  English summary
  Mammootty's facebook post about Maduraraja after release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X